»   » സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള അവസരം നിരസിച്ച നയന്‍ ഈ നടന്റെ നായികയാകുന്നോ? ആരാധകര്‍ക്ക് ഞെട്ടല്‍!

സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള അവസരം നിരസിച്ച നയന്‍ ഈ നടന്റെ നായികയാകുന്നോ? ആരാധകര്‍ക്ക് ഞെട്ടല്‍!

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇപ്പോള്‍ ഏറെ നിബന്ധനകളുണ്ട് നയന്‍താരയ്ക്ക്. നായകനെ ചുറ്റിപ്പറ്റിയുള്ള, മരംചുറ്റി പ്രണയത്തിനും വെറും ഗ്ലാമര്‍ വേഷങ്ങള്‍ക്കും താനില്ലെന്ന് നടി അടുത്തിടെ വ്യക്തമാക്കിയിരുന്നു. നായകന്മാരില്ലാത്ത സിനിമകളാണ് ഇപ്പോള്‍ നയന്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നതില്‍ അധികവും.

നയന്‍താരയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്ന് സംവിധായകന്‍, റോഡില്‍ കിടന്ന് ഉരുണ്ടതെന്തിന് ?

അതിനിടയില്‍ നയന്‍താരയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകരില്‍ ഞെട്ടലുളവാക്കുന്നു. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഉപേക്ഷിച്ച നയന്‍, ഒരു ഹാസ്യതാരത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന്.

നയന്‍താര 'എ' പടത്തില്‍; പ്രായപൂര്‍ത്തിയായവര്‍ മാത്രം ടിക്കറ്റെടുത്താല്‍ മതി എന്ന് സെന്‍സര്‍ബോര്‍ഡ് !

സൂരിയുടെ സിനിമ

തമിഴ് ഹാസ്യ നടന്‍ സൂരി ആദ്യമായി നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര സമ്മതം മൂളി എന്നാണ് കേള്‍ക്കുന്നത്. കഥ ഇഷ്ടപ്പെട്ടതിനാല്‍ ഏറ്റെടുക്കുകയായിരുന്നു എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

മുഴുനീള ഹാസ്യചിത്രം

നവാഗതനായ ഒരു സംവിധായകനാണ് ചിത്രമെടുക്കുന്നത്. മുഴുനീള ഹാസ്യ ചിത്രമാണ്. സൂരി നായകുന്ന ചിത്രം എന്നതിനപ്പുറം, ഒരു ഹാസ്യ ചിത്രത്തില്‍ നയന്‍ അഭിനയിക്കുന്നു എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

സൂപ്പര്‍താര ചിത്രങ്ങള്‍ ഉപേക്ഷിച്ചു

തമിഴിലും തെലുങ്കിലുമുള്ള ചില സൂപ്പര്‍താരങ്ങളുടെ ചിത്രം ഉപേക്ഷിച്ച നയന്‍താര സൂരി നായകനാകുന്ന ചിത്രം ഏറ്റെടുക്കുന്നു എന്നതാണ് കൗതുകം. നാഗാര്‍ജ്ജുന്‍, ചിരഞ്ജീവി, വിജയ്, അജിത്ത്, സൂര്യ തുടങ്ങിയവരുടെ ചിത്രത്തിലൊക്കെ വിളിച്ചപ്പോഴും 'നോ' എന്നായിരുന്നു സൂപ്പര്‍ലേഡിയുടെ മറുപടി.

എന്തുകൊണ്ടായിരിയ്ക്കും

സൂരിയുടെ ചിത്രമാകുമ്പോള്‍, തീര്‍ച്ചയായും ചിത്രത്തില്‍ സൂരിയെക്കാള്‍ പ്രധാന്യം തനിക്ക് തന്നെ ലഭിയ്ക്കും എന്നറിയാവുന്നതുകൊണ്ടാവാം നയന്‍ ഈ ചിത്രമേറ്റെടുത്തത് എന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. മാത്രമല്ല, നയന്‍ ഇപ്പോള്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. ഹൊറര്‍, ആക്ഷന്‍ ചിത്രങ്ങളെല്ലാം പയറ്റിത്തെളിഞ്ഞപ്പോള്‍ എന്തുകൊണ്ട് ഒരു കോമഡി ചിത്രം ചെയ്തുകൂട എന്ന തോന്നലാവാം ഈ ചിത്രമേറ്റെടുക്കാന്‍ കാരണം എന്നും വിലയിരുത്തുന്നവരുണ്ട്.

പുതിയ ചിത്രങ്ങള്‍

എന്തായാലും ഇപ്പോള്‍ നയന്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. ഡോറ എന്ന ഹൊറര്‍ ചിത്രമാണ് ഉടന്‍ തിയേറ്ററിലെത്തുന്നത്. ഇത് കൂടാതെ ഇമയ്ക്കാ നൊടികള്‍, അരം, കൊലയുതിര്‍ കാലം, വേലൈക്കാരന്‍, നേര്‍ വഴി എന്നീ ചിത്രങ്ങളും അണിയറയില്‍ തയ്യാറെടുക്കുന്നു.

English summary
Buzz is that Nayanthara has agreed to act in a full length comedy movie that has Soori as hero to be directed by a newcomer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam