For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് വര്‍ഷത്തില്‍ കാമുകിയടക്കം എല്ലാം നഷ്ടപ്പെട്ടു; നടി ഹന്‍സികയുമായിട്ടുള്ള വേര്‍പിരിയലിനെ കുറിച്ച് സിമ്പു

  |

  തമിഴിലെ റൊമാന്റിക് ഹീറോയായിട്ടാണ് നടന്‍ സിമ്പു എന്ന സിലമ്പരസന്‍ അറിയപ്പെടുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയിലൂടെ ഇന്ത്യയിലാകെ തരംഗം സൃഷ്ടിക്കാന്‍ സിമ്പുവിന് സാധിച്ചു. ഇതോടെ കൈനിറയെ സിനിമകളുമായി. എന്നാല്‍ പിന്നീട് വന്ന പല സിനിമകളും പരാജയമായതോടെ നടന്‍ സമ്മര്‍ദ്ദത്തിലായി.

  സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് സിമ്പുവും നടി ഹന്‍സിക മോട്‌വാനിയും തമ്മിലുള്ള പ്രണയബന്ധം അവസാനിക്കുന്നത്. ഇത് നടന്റെ ജീവിതത്തിലെ പരാജയങ്ങളുടെ ആഴം വര്‍ധിപ്പിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടത്തെ കുറിച്ച് സിമ്പു ഒരിക്കല്‍ തുറന്ന് സംസാരിച്ചിരുന്നു. നടന്റെ വാക്കുകളിങ്ങനെയാണ്...

   simbu-hansika

  2015 ല്‍ നടന്‍ സന്താനത്തിന്റെ 'ഇനിമേ ഇപ്പടിത്താന്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ സിമ്പു എത്തിയിരുന്നു. അവിടെ വെച്ച് സംസാരിക്കാന്‍ കിട്ടിയ അവസരത്തിലാണ് നടന്‍ മനസ് തുറന്നത്. തന്റെ പ്രണയ പരാജയത്തെ പറ്റി തുറന്ന് പറയാന്‍ ശ്രമിച്ചില്ലെങ്കിലും താന്‍ കടന്ന് പോയ മോശം കാലഘട്ടത്തെ പറ്റിയാണ് സിമ്പു പറഞ്ഞത്. ഹന്‍സിക അടക്കം കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് തന്റെ ജീവിതത്തില്‍ ഒരുപാട് നഷ്ടം വന്നുവെന്നാണ് നടന്‍ വെളിപ്പെടുത്തിയത്.

  'കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് എന്റെ സിനിമകള്‍ റിലീസ് ചെയ്തിട്ടില്ല. ഈ കാലഘട്ടത്തില്‍ നിന്നും ഞാന്‍ ഒത്തിരി കാര്യങ്ങള്‍ പഠിച്ചു. ഓരോരുത്തര്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. ജീവിതത്തില്‍ കഷ്ടപ്പാട് അനുഭവിച്ചത് ഞാന്‍ മാത്രമാണെന്ന് തോന്നിയിട്ടില്ല. ഞാന്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചതാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തില്‍ സാധാരണക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഞാനും അനുഭവിച്ചു' സിമ്പു പറയുന്നു.

  നിൻ്റെ ഭർത്താവിന് കിട്ടുന്നിടത്ത് നിന്നാണ് എനിക്കും കിട്ടിയത്; കരീന കപൂറും പ്രിയങ്കയും തമ്മിലെ വഴക്കിൻ്റെ കഥ

  ഞാന്‍ സമ്പാദിച്ച പണം മുഴുവനും അമ്മയ്ക്കാണ് നല്‍കിയത്. രണ്ട് വര്‍ഷം സിനിമകളൊന്നും ഇല്ലാതായതോടെ ഞാന്‍ ആകെ തകര്‍ന്ന് പോയി. അതിജീവിച്ച് പോവാനായി പണം കടം തരാന്‍ അമ്മയോട് ആവശ്യപ്പെടാനും എനിക്ക് തോന്നിയില്ല. എനിക്കെല്ലാം നഷ്ടപ്പെട്ടു. നല്ല ഓഫറുകള്‍ പോയി, സിനിമകള്‍ റിലീസ് ചെയ്തില്ല, എനിക്ക് അനുകൂലമായി ഒരു കാര്യവും നടന്നില്ലെന്ന് വേണം പറയാന്‍.

  പ്രകൃതി പടങ്ങള്‍ ചെയ്യുന്നത് എന്തിനാണ്? മാസ് മസാല പടങ്ങള്‍ വന്നാലും ചെയ്യാമെന്ന് നടി ഗീതി സംഗീത

   simbu-hansika

  'എന്റെ കാമുകി (ഹന്‍സിക) കൂടെയുണ്ടാകുമെന്ന് കരുതി. ഞാന്‍ കഷ്ടപ്പെടുന്നത് കണ്ടതോടെ അവളും എന്നെ ഉപേക്ഷിച്ചു. വിവാഹം കഴിഞ്ഞ് കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഈ വേദനയൊക്കെ മാറുമെന്ന് കരുതിയെങ്കിലും അതും നടന്നില്ല. ദൈവം എന്നെ പരീക്ഷിക്കുകയാണെന്ന് ഞാന്‍ കരുതുന്നു.

  എല്ലാം പോയതോടെ ജീവിതം മാത്രമായി അവശേഷിച്ചു. എന്റെ ജീവിതത്തിനും ഒരു ലക്ഷ്യമുണ്ടെന്ന് അന്നെനിക്ക് മനസിലായി. എന്റെ ഉയര്‍ച്ചയില്‍ മാത്രമല്ല, താഴ്ചകളിലും ആരാധകര്‍ എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു' എന്നും സിമ്പു പറയുന്നു.

  ആണുങ്ങളെ മാത്രമേ ഇതുവരെ ചുംബിച്ചിട്ടുള്ളു; സിനിമയില്‍ സ്ത്രീയുമായിട്ടുള്ള ചുംബന രംഗത്തെ കുറിച്ച് ജാനകി സുധീര്‍

  2013 ലാണ് സിമ്പുവും ഹന്‍സികയും പ്രണയത്തിലാണെന്ന കാര്യം പുറംലോകത്തോട് പറയുന്നത്. ഏതാനും വര്‍ഷങ്ങളായിട്ട് ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ടാളും അവരുടേതായ പ്രശ്‌നങ്ങള്‍ കാരണം ആ ബന്ധം ഉപേക്ഷിച്ചു. ഇപ്പോള്‍ രണ്ടാളും സിനിമകളും മറ്റുമായി രണ്ട് ജീവിതത്തിലേക്ക് മാറിയിരിക്കുകയാണ്.

  Read more about: simbu ചിമ്പു
  English summary
  Once Actor Simbu Opens Up About His Breakup With Hansika Motwani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X