»   » ബിരിയാണിയ്ക്കായി ഒരു കോടിയുടെ ഹോട്ടല്‍

ബിരിയാണിയ്ക്കായി ഒരു കോടിയുടെ ഹോട്ടല്‍

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്കായി ഒരുഗ്രന്‍ ബിരിയാണി ഒരുക്കുന്നതിന്റെ തിരക്കിലാണ് വെങ്കിട്ട് പ്രഭുവും കൂട്ടരും. കാര്‍ത്തിയും ഹന്‍സികയും ഒന്നിച്ചെത്തുന്ന ബിരിയാണിയ്ക്ക് രുചിയേറുമെന്നും തമിഴ് പ്രേക്ഷകര്‍ കരുതുന്നു.

Biriyani

പ്രേക്ഷകരുടെ പ്രതീക്ഷ കാക്കാനായി എത്രപണം വേണമെങ്കിലും മുടക്കാനും നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ തയാറാണ്. ചിത്രത്തിനായി ഒരു കോടിയോളം രൂപ ചെലവിട്ട് ഒരു വമ്പന്‍ ഹോട്ടലിന്റെ തന്നെ സെറ്റ് തന്നെ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. ഈ സെറ്റിലാണ് ബിരിയാണിയുടെ കഥ മുഴുവന്‍ നടക്കുന്നതത്രേ. പതിവു പോലെ ചിത്രത്തിന്റെ പ്രമേയമെന്തെന്ന് പുറത്തുവിടാന്‍ വെങ്കിട്ട് പ്രഭു തയാറായിട്ടില്ല.

കാര്‍ത്തി ആലപിച്ച ഗാനമാണ് ബരിയാണിയുടെ മറ്റ് ഹൈലൈറ്റുകളിലൊന്ന്. പംജി അമനോടൊപ്പമാണ് കാര്‍ത്തി പാട്ടുപാടിയിരിക്കുന്നത്.
ഷൂട്ടിംഗ് സെറ്റുകളില്‍ ഇളയരാജ പാട്ടുകള്‍ മൂളുന്നത് കാര്‍ത്തിയുടെ പതിവായിരുന്നു. ഇതുകേട്ട് ഇഷ്ടപ്പെട്ടാണ് കാര്‍ത്തിയെ പിന്നണി ഗായകനാക്കാന്‍ സംവിധായകന്‍ വെങ്കട് പ്രഭു തീരൂമാനിച്ചത്.

യുവന്‍ ശങ്കര്‍രാജയുടെ സ്റ്റുഡിയിലെത്തി വളരെപ്പെട്ടെന്ന് തന്നെ പാട്ട് റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കി കാര്‍ത്തി എല്ലാവരെയും അമ്പരിപ്പിക്കുകയും ചെയ്തു. വൈരമുത്തുവാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
കൊലവെറിയുമായി ധനുഷും ഗൂഗിള്‍ ഗൂഗിളുമായി വിജയ് യും എത്തിയതിന് പിന്നാലെയാണ് കാര്‍ത്തിയും പിന്നണി ഗാനരംഗത്തെത്തിയിരിക്കുന്നത്.

English summary
The Venkat Prabhu directed Biriyani has Karthi and Hansika in the lead with music by Yuvan Shankar Raja. The unit was shooting near Pondicherry but had now returned to the city for a short break.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam