»   » തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗത്ത് നിന്ന് ഓവിയ പിന്മാറി, ഇത്രയ്ക്ക് അഹങ്കാരമോ...?

തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗത്ത് നിന്ന് ഓവിയ പിന്മാറി, ഇത്രയ്ക്ക് അഹങ്കാരമോ...?

Posted By:
Subscribe to Filmibeat Malayalam
കാഞ്ചന 3യില്‍ നിന്നും ഓവിയ പിന്മാറാനുള്ള കാരണം?

മലയാളിയായ ഓവിയ ഒരു നടി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് തമിഴകത്താണ്. തമിഴിലും കാര്യമായ മാര്‍ക്കറ്റ് ഒന്നും ഇല്ലാതിരുന്ന നടിയ്ക്ക് ഇപ്പോഴൊരു ബ്രേക്ക് നേടിക്കൊടുത്തത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്.

ബിഗ് ബോസിലൂടെ ഹിറ്റായ ഓവിയയ്ക്ക് ഇപ്പോള്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രമായ കാഞ്ചനയുടെ മൂന്നാം ഭാഗത്തിലേക്ക് നടിയെ വിളിച്ചിരുന്നു. എന്നാല്‍ ഓവിയ കാഞ്ചന 3 യില്‍ നിന്ന് പിന്മറിയതായി വാര്‍ത്തകള്‍.

അമല പോളിന്റെ ഗ്ലാമറും കോടികളുടെ പ്രമോഷനും തുണച്ചില്ല... തിരുട്ടുപയലേ 2വിന് തിരിച്ചടി!

കാഞ്ചനയില്‍ ഓവിയ

സംവിധായകനും നടനുമായ രാഘവ ലോറന്‍സിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ഓവിയ കാഞ്ചന 3 യുടെ ഭാഗമാകാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അത് ശരിവച്ചിരുന്നു.

പിന്മാറിയെന്ന്

എന്നാല്‍ ചിത്രത്തില്‍ നിന്ന് നടി പിന്മാറിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ വൈകിയത് കൊണ്ടാണത്രെ ഓവിയ ചിത്രത്തില്‍ നിന്നും പിന്മാറുന്നത്.

ഇത്രയ്ക്ക് അഹങ്കാരമോ

ഓവിയയ്ക്ക് ഇത്രയ്ക്ക് അഹങ്കാരമോ എന്നാണ് ഇപ്പോള്‍ കാഞ്ചനയുടെ ആരാധകര്‍ ചോദിയ്ക്കുന്നത്. ഒരു സിനിമയും മാര്‍ക്കറ്റുമില്ലാതിരുന്ന നടിയ്ക്ക് ഇപ്പോളുള്ള പ്രശസ്തി തലയ്ക്ക് പിടിച്ചോ എന്നാണ് ചിലരുടെ ചോദ്യം.

ബിഗ് ബോസില്‍ ഓവിയ

കമല്‍ ഹസന്‍ അവതാരകനായി എത്തിയ റിയാലിറ്റി ഷോയാണ് തമിഴിലെ ബിഗ് ബോസ്. കലര്‍പ്പില്ലാത്ത തന്റെ പെരുമാറ്റ രീതിയോടെയാണ് ഓവിയ പ്രിയം പിടിച്ചുപറ്റിയത്. ഒരു ഘട്ടത്തില്‍ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് ഓവിയ സ്വമേധയാ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് വന്നു.

ഹിറ്റായി

ബിഗ് ബോസ് ആരംഭിച്ചത് മുതല്‍ തമിഴകത്ത് ഓവിയ ഒരു സ്റ്റാറായിരുന്നു. സെലിബ്രിറ്റികള്‍ പോലും ഓവിയയുടെ ആരാധകരായി. ഓവിയ ആര്‍മി എന്നൊരു ഫാന്‍സ് സംഘടനയും ഓവിയയ്ക്ക് വേണ്ടി ഉണ്ടായി.

തൃശ്ശൂരുകാരിയായ ഹെലന്‍

ഹെലണ്‍ നെല്‍സണ്‍ ഓവിയയുടെ യഥാര്‍ത്ഥ പേര് ഹെലണ്‍ നെല്‍സണ്‍ എന്നാണ്. തൃശ്ശൂര്‍ സ്വദേശിയായ ഓവിയ സിനിമാ അഭിനയത്തിനൊപ്പം തൃശ്ശൂര്‍ വിമല കോളേജില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം നേടിയെടുത്തു.

അവതാരകയായി തുടക്കം

മോഡലിങ്ങിലൂടെ സിനിമയില്‍ എത്താനുള്ള എളുപ്പവഴി നോക്കി തുടങ്ങിയത് അവതാരകയായി ക്യാമറയ്ക്ക് മുന്നില്‍ വന്നതിന് ശേഷമാണ്. കിരണ്‍ ടിവിയിലെ അവതാരകയായിട്ടാണ് ഓവിയ കരിയര്‍ ആരംഭിച്ചത്.

പൃഥ്വിയുടെ പെങ്ങള്‍

2007 ല്‍ റിലീസ് ചെയ്ത കംഗാരു എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ പെങ്ങളായി അഭിനയിച്ചുകൊണ്ട് ബിഗ് സ്‌ക്രീനിലെത്തി. പുതിയ മുഖം എന്ന ചിത്രത്തില്‍ കോളേജില്‍ പൃഥ്വിയുടെ പിന്നാലെ നടക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് ചെയ്തത്. മനുഷ്യമൃഗം എന്ന പൃഥ്വിരാജ് ചിത്രത്തിലും ഓവിയ വേഷമിട്ടു.

തമിഴിലേക്ക്

കളവാണി എന്ന ചിത്രത്തിലൂടെ 2010 ലാണ് ഓവിയ തമിഴ് സിനിമാ ലോകത്തേക്ക് കടക്കുന്നത്. വിമലിന്റെ നായികയായി അഭിനയിച്ചു. സിനിമ സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും ഓവിയ ശ്രദ്ധിക്കപ്പെട്ടു. ആ വര്‍ഷത്തെ വിജയ് ടിവി അവാര്‍ഡില്‍ മികച്ച പുതുമുഖ നായികയ്ക്കായി ഓവിയയെ പരിഗണിച്ചിരുന്നു.

തമിഴില്‍ സ്ഥിരമാക്കി

മനുഷ്യമൃഗത്തിന് ശേഷം ഓവിയ മലയാളത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. തമിഴില്‍ ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു നടി. കലകലപ്പ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആ വര്‍ഷത്തെ എഡിസണ്‍ ഫീമെയില്‍ റൈസിങ് സ്റ്റാര്‍ പുരസ്‌കാരം ഓവിയയ്ക്കായിരുന്നു.

എന്തിനും തയ്യാര്‍

ഏത് വേഷം ചെയ്യാനും ഓവിയ തയ്യറായി. ഗ്ലാമര്‍ വേഷങ്ങള്‍ പരിതി കടന്ന് ചെയ്യാന്‍ തയ്യാറായിട്ടും ഓവിയയ്ക്ക് പ്രതീക്ഷിച്ചത് പോലെ നല്ല വേഷങ്ങളൊന്നും ഒരു ഇന്റസ്ട്രിയില്‍ നിന്നും വന്നില്ല എന്നതാണ് സത്യം. തമിഴിന് പുറമെ ഒരു കന്നട സിനിമയിലും ഓവിയ ഭാഗ്യം പരീക്ഷിച്ചു നോക്കിയിരുന്നു.

English summary
Oviya has decided to walk of the horrer film Kanchana 3 reportedly owing to the delay in starthing the film's sshoot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam