»   » നായികമാര്‍ പൂക്കളാണ്, നായകന്മാര്‍ വണ്ടുകളും! വണ്ടുകള്‍ക്ക് ഏത് പൂവിലും പോയിരിക്കാമെന്ന് സംവിധായകന്‍!

നായികമാര്‍ പൂക്കളാണ്, നായകന്മാര്‍ വണ്ടുകളും! വണ്ടുകള്‍ക്ക് ഏത് പൂവിലും പോയിരിക്കാമെന്ന് സംവിധായകന്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

ആദ്യ കാലങ്ങളില്‍ നായിക വസന്തമായി പാറി നടന്ന പല നടിമാരും ഇന്ന് സിനിമയില്‍ ഇല്ല. എന്നാല്‍ അവര്‍ക്കാപ്പം നായകന്മാരായി അഭിനയിച്ച പലരും ഇന്നും സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളാണ്. ഏത് ഭാഷ സിനിമകള്‍ നോക്കിയാലും കാണാന്‍ കഴിയുന്ന കാര്യം ഇതാണ്. വിവാഹം കഴിയുന്നതോട് കൂടി നായികമാരുടെ മാര്‍ക്കറ്റ് ഇടിയുന്നതായിട്ടാണ് പലപ്പോഴും കാണുന്നത്.

മോഹന്‍ലാലിന്റെയും ഫഹദ് ഫാസിലിന്റെയും അഭിനയം തമ്മില്‍ ഒരു സാമ്യതയുണ്ട്! ആര്‍ക്കെങ്കിലും മനസിലായോ?

ഇതിനെ ശരിവെക്കുന്ന തരത്തില്‍ അഭിപ്രായവുമായി തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്‍ ഭാരതിരാജ രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈയില്‍ മാഗസിന് കൊടുത്ത് അഭിമുഖത്തിലാണ് സംവിധായകന്‍ തുറന്ന് സംസാരിച്ചത്. നായികര്‍ പൂക്കളെ പോലെയാണെന്നും നായകന്മാര്‍ വണ്ടുകളെ പോലെയുമാണെന്നാണ് ഭാരതിരാജ പറയുന്നത്. അതിനുള്ള കാരണവും സംവിധായകന്‍ വ്യക്തമാക്കി പറയുകയാണ്.

ഭാരതിരാജ

തമിഴ് സിനിമയിലെ മികച്ച ഒരുപാട് സിനിമകള്‍ സംഭവന ചെയ്ത സംവിധായകനാണ് ഭാരതിരാജ. അടുത്തിടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈയില്‍ മാഗസീന് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം നായകന്മാരെ കുറിച്ചും നായികമാരുടെ സിനിമാ ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്.

പരിഹാസത്തോടെ


കാലം മാറുന്നതിനനുസരിച്ച് സിനിമ മാറുന്നുണ്ടെങ്കിലും നായകന്മാര്‍ മാത്രം മാറുന്നില്ല എന്ന ചോദ്യത്തിനാണ് നായകന്മാരെ പരിഹസിച്ചു കൊണ്ട് ഭാരതിരാജ സംസാരിച്ചത്. തന്റെ ആദ്യത്തെ സിനിമയില്‍ അഭിനയിച്ച രജനികാന്തും കമല്‍ഹാസുനും ഇ്‌പ്പോഴും അഭിനയിക്കുന്നതിനെ കുറിച്ചുമൊക്കേയാണ് സംവിധായകന്‍ പറയുന്നത്.

നായികമാര്‍ക്ക് പ്രായമായി

കമല്‍ ഹാസന്റെ ഒപ്പം അഭിനയിച്ച ശ്രീദേവിയ്ക്ക് പ്രായമായി രജനികാന്തിന്റെ ഒപ്പം അഭിനയിച്ചവര്‍ക്കും പ്രായമായി എന്നാല്‍ ഇപ്പോഴും ഇവര്‍ രണ്ടു പേരും നായകന്മാരായി സിനിമയില്‍ തുടരുകയാണ്.

നായികമാര്‍ പൂക്കളാണ്

ഭാരതിരാജ നായികമാരെ പൂക്കളായിട്ടാണ് ഉപമിച്ചത്. നായകന്മാര്‍ വണ്ടുകളും. പൂക്കള്‍ ഇല്ലാതായാലും വണ്ടുകള്‍ അടുത്ത പൂവ് തേടി പോയിക്കൊണ്ടേയിരിക്കും. നായകന്മാരും അങ്ങനെയാണെന്നാണ് ഭാരതിരാജ പറയുന്നത്.

ഞാന്‍ പഠിച്ചത് മലയാള സിനിമയില്‍ നിന്നാണ്


താന്‍ ഇക്കാര്യങ്ങള്‍ പഠിച്ചത് മലയാള സിനിമയില്‍ നിന്നാണെന്നാണ് ഭാരതിരാജ പറയുന്നത്. സേതുമാധവന്‍, പി ഭാസ്‌കരന്‍, രാമു കാര്യാട്ട്, പി എന്‍ മേനോന്‍ എന്നിവരുടെ സിനിമകളാണ് തനിക്ക് പാഠപുസ്തകമെന്നും സംവിധായകന്‍ പറയുന്നു.

ചെമ്മീന് പകരം മറ്റൊരു സിനിമ ഇല്ല

ചെമ്മീന് സമമായി മറ്റൊരു സിനിമയെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നാണ് ഭാരതിരാജ പറയുന്നത്. അത്രയധികം സമര്‍പ്പണത്തോടെയാണ് താന്‍ ആ സിനിമ കണ്ടിരിക്കുന്നതെന്നാണ് ഭാരതിരാജ പറയുന്നത്.

മലയാളത്തില്‍ ഒരു സിനിമ ചെയ്യണം


തമിഴ്, തെലുങ്കു, ഹിന്ദി പോലെയാണ് മലയാള സിനി മയും. ദൈവാനുഗ്രഹമുണ്ടെങ്കില്‍ തനിക്ക് മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ കഴിയുമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

English summary
P. Bharathiraja interview

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam