twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാപനാശം അപ് ലോഡ് ചെയ്തത് പാക്കിസഥാനില്‍ നിന്ന് ; ജിത്തു ജോസഫ്

    |

    മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ഇന്റര്‍നെറ്റിലെത്തി. എന്നാല്‍ പാപനാശം ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്തത് അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ നിന്നാണെന്ന് കണ്ടത്തിയതായി സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞു.

    പാക്സ്ഥാനിലെ സൈറ്റിന്റെ ഉടമയുമായി ഫോണില്‍ സംസാരിച്ചെങ്കിലും, വ്യാജപകര്‍പ്പ് സൈറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ അയാള്‍ തയ്യാറായാകുന്നില്ല. സംസാരിക്കാന്‍ കൂട്ടാക്കാതെ അയാള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നെന്നും ജിത്തു ജോസഫ് പറഞ്ഞു. പാപനാശത്തിന്റെ പ്രദര്‍ശനാഘോഷത്തിന്റെ ചെന്നൈയില്‍ നടക്കുന്ന ചടങ്ങിലാണ് സിനിമ അപ് ലോഡ് ചെയ്ത ഉറവിടം സംവിധായകന്‍ വെളിപ്പെടുത്തിയത്.

    papanasam

    വ്യാജപകര്‍പ്പുകള്‍ തടയാന്‍ എത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാലും അതിനെ പോലും മറിക്കടക്കാന്‍ പ്രാപ്തരായ മാഫിയ സംഘങ്ങള്‍ ഉണ്ട്. ഇങ്ങനെ വ്യാജപകര്‍പ്പുകള്‍ പുറത്തിറക്കുന്നവര്‍ ദിനപ്രതി ശക്തമായികൊണ്ടിരിക്കുകയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

    പാപനാശം പോലുള്ള ശക്തമായ കഥ പറയുന്ന ചെറുകഥകളുടെ ഭാഗമാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കമലഹാസന്‍ പറഞ്ഞു.

    English summary
    Piracy is becoming a common issue in the South Indian entertainment industry. After Malayalam movie Premam, it is Kamal Haasan’s Papanasam, which has leaked online
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X