»   »  ആരും നോക്കി നിന്നു പോകുന്നൊരു സമ്മാനം പാര്‍വതി നായര്‍ക്ക് സമ്മാനിച്ച് അജിത് !!

ആരും നോക്കി നിന്നു പോകുന്നൊരു സമ്മാനം പാര്‍വതി നായര്‍ക്ക് സമ്മാനിച്ച് അജിത് !!

Posted By: Nihara
Subscribe to Filmibeat Malayalam

നികൊഞാചാ സിനിമയിലൂടെയാണ് പാര്‍വതി നായര്‍ സിനിമയിലേക്ക് എത്തിയത്. പോപ്പിന്‍സ്, ഡി കമ്പനി, ആംഗ്രി ബേബീസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പാര്‍വതി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മലയാളത്തില്‍ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴകത്ത് ഈ താരത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്.

യെന്നെ അറിന്താല്‍, ഉത്തമ വില്ലന്‍, മലൈ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകം ഈ താരത്തെ ഏറ്റെടുക്കുകയായിരുന്നു. തമിഴില്‍ മാത്രമല്ല തെലുങ്കിലും കന്നഡയിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരമായി പാര്‍വതി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ അജിത് നല്‍കിയ സമ്മാനത്തെക്കുറിച്ച് വാചാലായാവുകയാണ് പാര്‍വതി നായര്‍.

തുടക്കത്തില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല

വികെ പ്രകാശിന്റെ പോപ്പിന്‍സിലൂടെ അരങ്ങേറിയ പാര്‍വതി നായര്‍ക്ക് തുടക്കത്തില്‍ വിചാരിച്ചത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. തമിഴിലും സമാന അവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥയില്‍ നിന്നും മാറി താരത്തിന്റെ പടം പ്രേക്ഷകര്‍ ഏറ്റെടുത്ത് തുടങ്ങി. ഇപ്പോഴാണ് തൊഴിലില്‍ വിശ്വസ്തത പുലര്‍ത്താന്‍ കഴിഞ്ഞതെന്ന് താരം പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

താല്‍പര്യമില്ല അത്തരം വേഷത്തോട്

പൊതുവെ മോഡേണായ താന്‍ ഇതുവരെ സിനിമയില്‍ ഗ്ലാമറസായി അഭിനയിച്ചിട്ടില്ലെന്ന് താരം പറയുന്നു. നാടന്‍ വേഷങ്ങളായിരുന്നു തന്നെ തേടിയത്തിയിരുന്നതെന്നും പാര്‍വതി പറഞ്ഞു.

അജിത്തിനോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച്

യെന്നൈ അറിന്താല്‍ സിനിമയില്‍ തെന്നിന്ത്യയുടെ തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായ അജിത്തിനോടൊപ്പം വേഷമിടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. തുടക്കക്കാരിയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച ഒരു അവസരമായിരുന്നു അതെന്നും താരം പറയുന്നു.

അജിത് നല്‍കിയ സമ്മാനം

ഷൂട്ടിങ്ങ് സമയത്ത് താനറിയാതെ തന്റെ പടം അജിത് എടുത്തിരുന്നു. പിന്നീട് അത് വലുതായി ഫ്രെയിം ചെയ്ത് സമ്മാനിച്ചിരുന്നു. സര്‍പ്രൈസായി ലഭിച്ച ആ സമ്മാനമാണ് വീട്ടിലെ വാതില്‍ തുറന്നാല്‍ ആദ്യം കണ്ണില്‍പ്പെടുന്നത്. വീട്ടില്‍ വരുന്നവരെല്ലാം കൗതുകത്തോടെയാണ് അത് നോക്കുന്നതെന്നും പാര്‍വതി പറയുന്നു.

തമിഴ് സിനിമയിലെ റാണിമാരുടെ കൂട്ടത്തിലേക്ക്

മലയാളത്തില്‍ നിന്നും തമിഴിലേക്കെത്തി തെന്നിന്ത്യയുടെ തന്നെ സ്വന്തമായി മാറിയ താരങ്ങളില്‍ പലരും മലയാളിയാണ്. അത്തരത്തില്‍ പാര്‍വതിയുടെ പേരും ആ ഗണത്തിലേക്ക് ഉടന്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് താരം പറയുന്നു.

സംഗീതവും പെയിന്റിംഗും

പെയിന്റിംഗ് ചെയ്യാന്‍ മുന്‍പൊക്കെ നന്നായി സമയം കിട്ടിയിരുന്നു എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സമയവും യാത്രയിലായതിനാല്‍ വേണ്ടത്ര സമയം കിട്ടുന്നില്ലെന്ന് പാര്‍വതി പറയുന്നു. സംഗീതത്തെയും ഏറെ ഇഷ്ടപ്പെടുന്ന പാര്‍വതി കുഞ്ഞുന്നാള്‍ മുതലേ സംഗീതവും അഭ്യസിച്ചു തുടങ്ങിയിട്ടുണ്ട്.

English summary
Ajith gave a special gift to parvathy nair.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam