twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവസരം കുറഞ്ഞ മുന്‍ ലോകസുന്ദരിയുടെ അവസ്ഥ.... മലയാളി ആയതുകൊണ്ടോ ഈ അവഗണന?

    By Rohini
    |

    ലോക സുന്ദരി പട്ടം കെട്ടാന്‍ മലയാളത്തില്‍ നിന്നും പോയ സുന്ദരിയാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. തലനാരിഴയ്ക്ക് ആ പട്ടം നഷ്ടപ്പെട്ടുവെങ്കിലും മോഡലിങ് രംഗത്ത് തന്റെ ഇടം കണ്ടെത്താന്‍ പാര്‍വ്വതിയ്ക്ക് സാധിച്ചു. എന്നാല്‍ മോഡലിങിലൂടെ സിനിമയില്‍ എത്താന്‍ എന്ന് മോഹിച്ച നടിയ്ക്ക് പിഴച്ചു.

    കെക്യു എന്ന ആദ്യ മലയാള സിനിമ വെളിച്ചം കണ്ടില്ല. അജിത്തിനൊപ്പം അഭിനയിച്ച ബില്ല മാത്രമാണ് സിനിമാ ജീവിത്തില്‍ എടുത്തു പറയാനുള്ള ഏക ചിത്രം. ഇപ്പോഴിതാ തമിഴില്‍ ഹാസ്യതാരത്തിന്റെ നായികയായി മറ്റൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് പാര്‍വ്വതി ഓമനക്കുട്ടന്‍

    വടിവേലുവിന്റെ നായിക

    വടിവേലുവിന്റെ നായിക

    ഇന്റസ്ട്രിയില്‍ നിന്ന് ചെറിയൊരു അകലം പാലിച്ചു കഴിയുകയാണ് വടിവേലു. നായകനായി രണ്ടാം വരവ് നടത്തുന്ന വടിവേലുവിന്റെ നായികയായി കരിയറില്‍ ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ് പാര്‍വ്വതി

    ഏതാണ് സിനിമ

    ഏതാണ് സിനിമ

    സൂപ്പര്‍ ഹിറ്റ് ചിത്രമായ പുലിക്കേശിയുടെ രണ്ടാഭാഗത്തിലാണ് പാര്‍വ്വതി വടിവേലുവിനൊപ്പം ജോഡി ചേരുന്നത്. ഇംസൈ അരസന്‍ 24എഎം പുലികേശി എന്നാണ് ചിത്രത്തിന്റെ പേര്. ശങ്കറാ് ചിത്രം നിര്‍മിയ്ക്കുന്നത്.

    മോഡലിംഗ് രംഗത്ത് സജീവം

    മോഡലിംഗ് രംഗത്ത് സജീവം

    മോഡലിംഗ് രംഗത്ത് വളരെ സജീവമായി നില്‍ക്കുന്ന താരമാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. ഫാഷന്‍ റാംപുകളിലും പരസ്യങ്ങളും സജീവമാണ്. ഒമേഗ വാച്ചിന്റെ പരസ്യമാണ് പാര്‍വ്വതിയുടെ ശ്രദ്ധേയ പരസ്യങ്ങളില്‍ ഒന്ന്.

    അവസരങ്ങള്‍ കുറഞ്ഞു

    അവസരങ്ങള്‍ കുറഞ്ഞു

    യുണൈറ്റഡ് സിക്‌സ് എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ പാര്‍വ്വതിക്ക് സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളൊന്നും ലഭിച്ചില്ല. തൊട്ടടുത്ത വര്‍ഷം ബില്ല രണ്ടില്‍ അജിതിന്റെ നായികയായി എത്തിയെങ്കിലും ചിത്രം പരാജയപ്പെട്ടതോടെ പാര്‍വ്വതിയുടെ കഥാപാത്രവും മുങ്ങിപ്പോയി.

    മലയാളത്തില്‍

    മലയാളത്തില്‍

    കെക്യു എന്ന ചിത്രത്തിലൂടെ മലയാളത്തിലും പാര്‍വ്വതി അരങ്ങേറ്റം കുറിച്ചു. നടനായി ബൈജു എഴുപുന്ന ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ബൈജു തന്നെയായിരുന്നു ചിത്രത്തിലെ നായകന്‍.

    സിനിമയില്‍ ഭാഗ്യമില്ല

    സിനിമയില്‍ ഭാഗ്യമില്ല

    മോഡലിംഗ് രംഗത്ത് ശോഭിക്കാന്‍ പാര്‍വ്വതിക്ക് കഴിഞ്ഞെങ്കിലും സിനിമ ഭാഗ്യം നല്‍കിയില്ല. പാര്‍വ്വതി അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയങ്ങളായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2016ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം നമ്പ്യാരാണ് ഒടുവിലഭിനയിച്ച ചിത്രം.

    മിസ് ഇന്ത്യ

    മിസ് ഇന്ത്യ

    മിസ് ഇന്ത്യ 2008ല്‍ നടത്തിയ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പാര്‍വ്വതി ഒന്നാമതെത്തിയിരുന്നു. അത് കൂടാതെ മിസ് ഫോട്ടോ ജെനിക്, മിസ് പേഴ്‌സണാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ എന്നീ പട്ടങ്ങളും ഇതേ മത്സരത്തില്‍ പാര്‍വ്വതിക്ക് ലഭിക്കുകയുണ്ടായി.

    മിസ് വേള്‍ഡ്

    മിസ് വേള്‍ഡ്

    2008ലെ മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പാര്‍വ്വതി. ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ആഫ്രിക്കിയിലെ ജൊഹന്നാസ് ബര്‍ഗില്‍ വച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്.

    മിസ് സൗത്ത് ഇന്ത്യ

    മിസ് സൗത്ത് ഇന്ത്യ

    2008 അക്ഷരാര്‍ത്ഥത്തില്‍ പാര്‍വ്വതിയുടെ വര്‍ഷമായിരുന്നു. മൂന്ന് സൗന്ദര്യ പുരസ്‌കാരങ്ങളാണ് ഈ വര്‍ഷം പാര്‍വ്വതിയെ തേടിയെത്തിയത്. ഹൈദ്രബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ മിസ് സൗത്ത് ഇന്ത്യ മത്സരത്തിലും പാര്‍വ്വതി കിരീടം ചൂടി. ഈ നേട്ടമാണ് മിസ് ഇന്ത്യ മത്സരത്തിലെ അവസാന പത്തിലേക്ക് പാര്‍വ്വതിയെ എത്തിച്ചത്.

    മലയാളിയായ പാര്‍വ്വതി

    മലയാളിയായ പാര്‍വ്വതി

    വളര്‍ന്നതും പഠിച്ചതും മുംബൈയിലാണെങ്കിലും പാര്‍വ്വതി ജന്മം കൊണ്ട് മലയാളിയാണ്. ചങ്ങനാശ്ശേരിയിലാണ് പാര്‍വ്വതി ജനിച്ചത്. സിനിമയിലേക്ക് ഭാഗ്യം പരീക്ഷിച്ചെങ്കിലും ശ്രദ്ധിക്കപ്പെടാത്തതിനാല്‍ ഗ്ലാമറസ് ചിത്രങ്ങളിലൂടെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനുള്ള തന്റെ താല്പര്യം പ്രകടിപ്പിക്കുകയാണ് പാര്‍വ്വതി ഇതിലൂടെ.

    English summary
    Parvathy Omanakuttan is Vadivelu’s pair in Imsai Arasan 24am Pulikesi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X