»   » പാര്‍വ്വതി ഓമനക്കുട്ടന്‍ വടിവേലുവിന്റെ നായിക?

പാര്‍വ്വതി ഓമനക്കുട്ടന്‍ വടിവേലുവിന്റെ നായിക?

Posted By:
Subscribe to Filmibeat Malayalam
Parvathy Omanakuttan and Vativelu
മുന്‍ മിസ് ഇന്ത്യയും ലോകസുന്ദരി മത്സരത്തിലെ റണ്ണര്‍ അപ്പുമായ പാര്‍വ്വതി ഓമനക്കുട്ടന് ഇതേവരെ ചലച്ചിത്രരംഗത്ത് ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യകാലത്ത് ചലച്ചിത്രലോകത്തോട് വിമുഖത കാട്ടിയ പാര്‍വ്വതി പിന്നീട് അഭിനയിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ കേള്‍ക്കുന്നത് തമിഴകത്തെ ഹാസ്യ താരം വടിവേലു നായകനാകുന്ന ചിത്രത്തില്‍ പാര്‍വ്വതി നായികയാകുമെന്നാണ്. ഗജ ബുജ ബുജ ഗജ തെനാലി രാമനും കൃഷ്ണദേവരായരും എന്ന കോമഡി ചിത്രത്തിലൂടെയാണ് പാര്‍വ്വതി വടിവേലുവിന്റെ നായികയാകുന്നതെന്നാണ് കേള്‍ക്കുന്നത്.

എന്നാല്‍ താന്‍ വടിവേലുവിന്റെ നായികയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നാണ് പാര്‍വ്വതി പറയുന്നത്. അതേസമയം തമിഴിലെ രണ്ട് നിര്‍മ്മാണ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നതായി പാര്‍വ്വതി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് ഈ മുന്‍ മിസ് ഇന്ത്യ.

പാര്‍വ്വതി ഒരു മലയാളചിത്രത്തില്‍ നായികയാകുന്നുവെന്നും ചിത്രത്തിന്റെ പേര് കെക്യു ആണെന്നും മറ്റും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യമായി പാര്‍വ്വതി നായികയായി അഭിനയിച്ച ചിത്രം അജിത്തിന്റെ ബില്ല 2 ആയിരുന്നു.

English summary
The Kollywood grapevine is abuzz that Parvathy Omanakuttan , Ajiths Billa 2 heroine has signed up to play Vadivelus heroine in his comeback.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam