»   » തേപ്പുകാരി സൗമ്യയായി നടി പാര്‍വതി നായര്‍! ആരെയാണ് തേക്കാന്‍ പോവുന്നത് എന്നറിയാമോ?

തേപ്പുകാരി സൗമ്യയായി നടി പാര്‍വതി നായര്‍! ആരെയാണ് തേക്കാന്‍ പോവുന്നത് എന്നറിയാമോ?

By: Teresa John
Subscribe to Filmibeat Malayalam

ഇടുക്കിയെ പശ്ച്താലമാക്കി ദിലീഷ് പോത്തന്‍ എന്ന നവാഗത സംവിധായകന്റെ കഴിവ് ഒറ്റ സിനിമയിലുടെ തന്നെ പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമയാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ നായകനായി എത്തിയ സിനിമ സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും നേടിയിരുന്നു. മലയാളികളെ അത്രയധികം ആവേശത്തിലാക്കിയ നാട്ടിന്‍ പുറത്തുകാരന്റെ കഥ തമിഴിലേക്കും നിര്‍മ്മിക്കാന്‍ പോവുകയാണ്.

സംവിധായകന്‍ പ്രിയദര്‍ശനാണ് മഹേഷിന്റെ പ്രതികാരം തമിഴിലും ഒരുക്കുന്നത്. തമിഴ് നടന്‍ ഉദയനിധി സ്റ്റാലിനാണ് ചിത്രത്തില്‍ നായകനാകുന്നത്. മലയാള നടി നമിത പ്രമോദ് നായികയായി എത്തുന്ന സിനിമയില്‍ മലയാളത്തില്‍ നിന്നും നടി പാര്‍വതി നായരും അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. നടി അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തെയാണ് പാര്‍വതി തമിഴില്‍ അവതരിപ്പിക്കുക.

മഹേഷിന്റെ പ്രതികാരം

ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ ഉദയമായിരുന്നു മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലുടെ കാണാന്‍ കഴിഞ്ഞിരുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ മികച്ച സിനിമകളിലെന്നായിരുന്നു മഹേഷിന്റെ പ്രതികാരം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നു

നാട്ടിന്‍ പുറത്തുകാരനായ മഹേഷിന്റെ കഥ തമിഴിലും നിര്‍മ്മിക്കാന്‍ പോവുകയാണ്. സംവിധായകന്‍ പ്രിയദര്‍ശനാണ് സിനിമ തമിഴില്‍ സംവിധാനം ചെയ്യുന്നത്.

പാര്‍വതി നായരും സിനിമയിലേക്ക്

നടി പാര്‍വതി നായരും തമിഴിലെ മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

സൗമ്യയായി പാര്‍വതി

മലയാളത്തില്‍ അനുശ്രീ അവതരിപ്പിച്ച കഥാപാത്രമാണ് സൗമ്യ. മഹേഷിനെ സ്‌നേഹിച്ച് ചതിച്ച് മറ്റ് വിവാഹം കഴിച്ച് പോവുന്ന സൗമ്യയെ പ്രേക്ഷകര്‍ തേപ്പുകാരി എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. തമിഴില്‍ തേപ്പുകാരിയുടെ വേഷം ചെയ്യാന്‍ പോവുന്നത് പാര്‍വതി നായരാണ്.

ഉദയനിധി സ്റ്റാലിന്‍

ഫഹദ് ഫാസില്‍ അവതരിപ്പിച്ച മഹേഷ് എന്ന കഥാപാത്രത്തെ തമിഴ് നടന്‍ ഉദയനിധി സ്റ്റാലിന്‍ ആണ് അവതരിപ്പിക്കുന്നത്. സിനിമ നിര്‍മ്മിക്കാന്‍ പോവുന്നതിനെ കുറിച്ച അദ്ദേഹം തന്റെ ഫേസ്ബുക്കിലുടെ മുമ്പ് പറഞ്ഞിരുന്നു.

നമിത പ്രമോദും

ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി അഭിനയിക്കുന്നത്. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ജിംസിയുടെ വേഷത്തിലാണ് നമിത അഭിനയിക്കുന്നത്.

നാട്ടിന്‍ പുറത്തെ കഥ

ഇടുക്കിയിലെ ഒരു നാട്ടിന്‍ പുറത്തെ കഥയായിരുന്നു മഹേഷിന്റെ പ്രതികാരത്തിലുടെ പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ തമിഴിലേക്ക് സിനിമ നിര്‍മ്മിക്കുമ്പോള്‍ മനോഹരമാവില്ലെന്നായിരുന്നു പ്രതികരണം വന്നത്.

മഹേഷിന്റെ തനി ആവര്‍ത്തനമല്ല

സിനിമ തമിഴിലേക്ക് വരുമ്പോള്‍ തനി ആവര്‍ത്തനമായിരിക്കില്ല എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. തമിഴ്‌നാട്ടിലെ തേനി,, എന്നിങ്ങനെയുള്ള സ്ഥലത്തെയായിരിക്കും സിനിമയിലേക്ക് കൊണ്ടു വരിക.

    English summary
    Parvatii Nair roped in for the Tamil remake of Maheshinte Prathikaaram
    Please Wait while comments are loading...

    Malayalam Photos

    Go to : More Photos