»   » നടന്‍ ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികള്‍ കോടതിയില്‍

നടന്‍ ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികള്‍ കോടതിയില്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

തമിഴ് നടന്‍ ധനുഷ് മകനാണെന്നവകാശപ്പെട്ടിരുന്ന വൃദ്ധ ദമ്പതികള്‍ കോടതിയിലെത്തി. തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാക്ഷിയുമാണ് സൂപ്പര്‍ താരം തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട്  ഇപ്പോള്‍ കോടതിയെ സമീപിപ്പിച്ചിരിക്കുന്നത്.

ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടു പോയതാണെന്നും അവകാശപ്പെട്ട് ഇവര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വയോധികരായ തങ്ങള്‍ക്ക് ചിലവിനായി പ്രതിമാസം 65000 രൂപ നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read more: വൗ വാട്ട് എ സ്‌റ്റോറി!! എന്ന് സല്‍മാന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞ ഹോളിവുഡ് നടന്‍

10-1423585115-dhan

തങ്ങള്‍ ധനുഷിനെ ഏറെ നാളുകളായി തിരയുകയായിരുന്നെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഒടുവില്‍ തിരിച്ചറിഞ്ഞതെന്നുമാണ് ദമ്പതികള്‍ പറയുന്നത്. ഇവരുടെ കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ടു ഹാജരാവാന്‍ ധനുഷിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
A judicial magistrate court at Melur in Madurai on Friday ordered Tamil actor Dhanush to appear before it on January 12 next year in connection with a petition filed by an aged couple who claim that he is their son.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam