For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജനിയുടെ നായികയാവാനുള്ള അവസരം അന്ന് നഷ്ടമായി! പേട്ടയിലൂടെ അത് തിരിച്ചുപിടിച്ചെന്ന് സിമ്രാന്‍!

  |

  തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് രജനീകാന്തിന്റെ പേട്ടയ്ക്കായി. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയായിരുന്നു ഇത്. എക്കാലത്തെയും മികച്ച കലക്ഷനുമായി 2.0 മുന്നേറുന്നതിനിടയിലാണ് അടുത്ത സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന കാര്യമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഓഡിയോ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജ്, വിജയ് സേതുപതി, സിമ്രാന്‍, ത്രിഷ, എം ശശികുമാര്‍, ബോബി സിംഹ തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു ഓഡിയോ ലോഞ്ചിന്. രജനീകാന്ത് എന്ന താരത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെക്കുറിച്ചുമൊക്കെ വാചാലരായിരുന്നു.

  കിഷോറിനെ കാണാന്‍ പൊന്നമ്മ ബാബു ഓടിയെത്തി! അഭിമാനത്തോടെ വിളിക്കാം പൊന്നമ്മയെന്ന് സോഷ്യല്‍ മീഡിയ!

  വില്ലനായാണ് വിജയ് സേതുപതി ഈ ചിത്രത്തില്‍ എത്തുന്നത്. അദ്ദേഹം വേദിയിലേക്കെത്തിയപ്പോള്‍ എഴുന്നേറ്റാണ് രജനി അദ്ദേഹത്തെ സ്വീകരിച്ചത്. മറ്റുള്ളവരുമായി അദ്ദേഹം ഇടപഴകുന്ന രീതിയും ഇന്നും നിലനിര്‍ത്തുന്ന എളിമയുമാണ് തന്നെ ആകര്‍ഷിച്ചതെന്നും അത് ജീവിതത്തിലേക്ക് പകര്‍ത്താനായി ശ്രമിക്കാറുണ്ടെന്നുമായിരുന്നു ത്രിഷ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടമായ അവസരം തിരിച്ചുപിടിച്ചതിന്റെ ത്രില്ലിലാണ് സിമ്രാന്‍. ഓഡിയോ ലോഞ്ചിനിടയിലെ കൂടുതല്‍ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പേട്ടയുടെ ഓഡിയോ ലോഞ്ച്

  പേട്ടയുടെ ഓഡിയോ ലോഞ്ച്

  തമിഴകത്തിന്റെ സ്വന്തം താരമായ സ്‌റ്റൈല്‍ മന്നന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ ലുക്കുമായാണ് അദ്ദേഹം ഓരോ തവണയും എത്താറുള്ളത്. അടുത്ത സിനിമ ഏതാണെന്നറിയാനായി കാത്തിരിക്കുന്നതിനിടയിലാണ് പേട്ടയുടെ പ്രഖ്യാപനം വന്നത്. പിന്നാലെ തന്നെ പോസ്റ്ററുകളുമെത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്ററുകള്‍ തരംഗമായി മാറിയത്. സിനിമയുടെ റിലീസിനെക്കാളും ഗംഭീരമായ പരിപാടിയായിരുന്നു കഴിഞ്ഞ ദിവസം നടന്ന പേട്ടയുടെ ഓഡിയോ ലോഞ്ച്.

  വെളുപ്പിന് രണ്ട് വരെ നൃത്തം ചെയ്തു

  വെളുപ്പിന് രണ്ട് വരെ നൃത്തം ചെയ്തു

  വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഒരേ പോലെ ഇടപഴകുന്ന താരമാണ് രജനീകാന്ത്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെക്കുറിച്ചും അര്‍പ്പണ ബോധത്തെക്കുറിച്ചുമൊക്കെ വാചാലരായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പേട്ടയുടെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് താരങ്ങളും ്അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ സങ്കടം തോന്നിയിരുന്നുവെന്നും തുടക്കത്തിലെ അതേ എനര്‍ജിയുമായി നില്‍ക്കുകയായിരുന്നു അപ്പോഴും രജനി സാറെന്നും ശശികുമാര്‍ പറഞ്ഞിരുന്നു. ഗാനരംഗം ചിത്രീകരിക്കുന്നത് പുലര്‍ച്ചെ വരെ നീണ്ടിരുന്നു എന്ന് മാത്രമല്ല 2 മണിവരെ അദ്ദേഹം നൃത്തം ചെയ്തിരുന്നുവെന്നും താരം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

  കാരവാനിലേക്ക് പോവാറില്ല

  കാരവാനിലേക്ക് പോവാറില്ല

  തന്റെ ഭാഗം കഴിയുന്നതോടെ കാരവാനില്‍ പോയി വിശ്രമിക്കാറുണ്ട് താരങ്ങള്‍. എന്നാല്‍ അത്തരത്തിലൊരു ശീലം രജനിസാറിനില്ലെന്നും താരങ്ങള്‍ പറയുന്നു. സംവിധായകന്‍ ഓടിച്ചുവിട്ടാല്‍ പോലും അദ്ദേഹം അങ്ങോട്ടേക്ക് പോവാറില്ല. കുട്ടിക്കാലം മുതലേ തന്നെ ആരാധിച്ചിരുന്ന രജനി സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്ന് ശശികുമാര്‍ പറയുന്നു. വസ്ത്രം മാറുന്നതിനായി പോലും അദ്ദേരം കാരവാനിലേക്ക് പോവാറില്ല. അദ്ദേഹത്തിന്റെ ആ ശൈലി പിന്തുടരാന്‍ താനും ശ്രമിക്കുമെന്ന് അദ്ദേഹം പറയുന്നു.

   ത്രിഷ പറഞ്ഞത്?

  ത്രിഷ പറഞ്ഞത്?

  ആരാധകരുടെ സ്വന്തം താരമായ ത്രിഷയും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. രജനി സാറിന്റെ വലിയ ഫാനാണ് താനെന്നും പേട്ട അദ്ദേഹത്തിന്റെ 155മാത് ചിത്രമാണ്, എന്നാല്‍ ആദ്യ സിനിമയില്‍ അഭിനയിക്കുന്നത് പോലെയാണ് ഇന്നും പെരുമാറുന്നതെന്ന് താരം പറയുന്നു. രാവിലെ 6ന് അദ്ദേഹം സെറ്റിലേത്താറുണ്ട്. എല്ലാവരോടും ഗുഡ് മോണിങ് പറഞ്ഞ് വിഷ് ചെയ്യാറുമുണ്ട്. ഇത്രയും സിംപിളായ ഒരു താരത്തെ ഇതുവരെ കണ്ടിട്ടില്ലെന്നും ഇനി തമിഴകത്ത് മറ്റൊരു രജനീകാന്ത് ഒരിക്കലും ഉണ്ടാവില്ലെന്നുമായിരുന്നു ത്രിഷ പറഞ്ഞത്. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് താരത്തിന്റെ വാക്കുകള്‍ കേട്ടത്.

  സിമ്രാനും ത്രില്ലിലാണ്

  സിമ്രാനും ത്രില്ലിലാണ്

  പേട്ടയില്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു സിമ്രാന്‍ വേദിയിലേക്കെത്തിയത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട അഭിനേത്രി വേദിയിലേക്കെത്തിയപ്പോള്‍ ആരാധകര്‍ നിറഞ്ഞ കരഘോഷത്തോടെയാണ് താരത്തെ സ്വീകരിച്ചത്. പേട്ടയിലേക്ക് തന്നെ വിളിച്ച കാര്‍ത്തിക്ക് സുബ്ബരാജിനോടാണ് നന്ദി പറയുന്നതെന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. മുന്‍പ് തനിക്ക് അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും അന്നത് നഷ്ടമായതിനെക്കുറിച്ച് പിന്നീട് ഖേദിച്ചിരുന്നതായും താരം പറഞ്ഞിരുന്നു.

  ചന്ദ്രമുഖിയില്‍ അവസരം ലഭിച്ചിരുന്നു

  ചന്ദ്രമുഖിയില്‍ അവസരം ലഭിച്ചിരുന്നു

  15 വര്‍ഷം മുന്‍പ് രജനി സാറിനൊപ്പം അഭിനയിക്കാനുള്ള അവസരം തന്നെ തേടിയെത്തിയിരുന്നു. ചന്ദ്രമുഖിയിലെ നായികാവേഷം അന്ന് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ആ സംഭവത്തിന് ശേഷം പിന്നീടൊരിക്കലും അത്തരമൊരവസരം ലഭിക്കില്ലെന്ന് കരുതിയിരുന്നില്ല. തന്റെ പിറന്നാള്‍ ദിനത്തിലാണ് കാര്‍ത്തിക്ക് സുബ്ബരാജ് വിളിച്ചത്. തമാശയാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ അത് സംഭവിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

  സിമ്രാനല്ല തലൈവര്‍ ഫാന്‍

  സിമ്രാനല്ല തലൈവര്‍ ഫാന്‍

  കുട്ടിക്കാലം മുതലേ തന്നെ താന്‍ രജനി ഫാനായിരുന്നു. അദ്ദേഹമാണ് തന്റെ സൂപ്പര്‍ സ്റ്റാര്‍, അഭിനേത്രിയായ സിമ്രാനല്ല മറിച്ച് അദ്ദേഹത്തിന്റെ കടുത്ത ആരാധിക കൂടിയാണ് താനെന്നും സിമ്രാന്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിമ്രാന് നഷ്ടമായ അവസരം തിരികെ ലഭിച്ചതില്‍ ആരാധകരും സംതൃപ്തരാണ്. സിനിമയുടെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിമ്രാനൊപ്പമുള്ള രംഗങ്ങളും പോസ്റ്ററുകളിലുണ്ടായിരുന്നു. പൊങ്കലിനാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. അജിത്തിന്റെ വിശ്വാസവും ഇതേ സമയത്താണ് തിയേറ്ററുകളിലേക്കെത്തുന്നത്.

  2.0 വിജയത്തില്‍ സന്തോഷം

  2.0 വിജയത്തില്‍ സന്തോഷം

  ഗജ ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഇതുവരെ. അടുത്തിടെ പുറത്തിറങ്ങിയ 2.0 നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എക്കാലത്തെയും മികച്ച ചിത്രമായി മാറിയിരിക്കുകയാണ് ഈ സിനിമ. ഈ ചിത്രത്തെ വിജയിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞാണ് രജനീകാന്ത് സംസാരിച്ച് തുടങ്ങിയത്. ശങ്കറിനും ലൈക്ക പ്രൊഡക്ഷന്‍സിനുമാണ് സിനിമയുടെ മുഴുവന്‍ ക്രെഡിറ്റെന്നും അദ്ദേഹം പറയുന്നു.

  സിമ്രാനൊപ്പമുള്ള അനുഭവം

  സിമ്രാനൊപ്പമുള്ള അനുഭവം

  ഡെറാഡൂണിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. തന്റെ വില്ലനായി ആരാണ് എത്തുന്നതെന്ന കാര്യത്തില്‍ തുടക്കം മുതലേ തന്നെ ആകാംക്ഷയുണ്ടായിരുന്നുവെന്നും വിജയ് സേതുപതിയാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ സന്തോഷമായെന്നും അദ്ദേഹം പറയുന്നു. സിമ്രാനുമായുള്ള അനുഭവം ഏറെ രസകരമായിരുന്നു. തന്റെ ജോഡിയായാണ് സിമ്രാന്‍ എത്തുന്നത്. എണ്‍പതുകളിലേക്കും തൊണ്ണൂറുകളിലേക്കും തന്നെ തിരികെയെത്തിച്ച കാര്‍ത്തിക്കിനോട് നന്ദി പറയുന്നുവെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

  ധനുഷ് അന്നേ പ്രവചിച്ചിരുന്നു

  ധനുഷ് അന്നേ പ്രവചിച്ചിരുന്നു

  അനിരുദ്ധിനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നതെന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷമായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ അദ്ദേഹത്തിന്റെ കഴിവ് വീട്ടുകാര്‍ കണ്ടെത്തിയിരുന്നുവെന്നും ഇന്ന് അവരുദ്ദേശിച്ചതിനേക്കാളും ഉയര്‍ന്ന നിലയിലേക്ക് അനിരുദ്ധ് എത്തിയെന്നും രജനി പറയുന്നു. കോളിവുഡിലെ അടുത്ത എആര്‍ റഹ്മാന്‍ അനിരുദ്ധായിരിക്കുമെന്ന് നേരത്തെ ധനുഷ് പറഞ്ഞിരുന്നു. കുടുംബസമേതമായാണ് രജനീകാന്ത് ഓഡിയോ ലോഞ്ചിനെത്തിയത്.

  പിറന്നാള്‍ ആഘോഷിക്കരുതെന്ന അഭ്യര്‍ത്ഥന

  പിറന്നാള്‍ ആഘോഷിക്കരുതെന്ന അഭ്യര്‍ത്ഥന

  അടുത്ത ദിവസം തന്റെ പിറന്നാളാണെന്നും ആ സമയത്ത് താന്‍ സ്ഥലത്തുണ്ടാവില്ലെന്നും താരം പറഞ്ഞിരുന്നു. ആരാധകര്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായാണ് അദ്ദേഹം എത്തിയത്. താന്‍ സ്ഥലത്തില്ലാത്തതില്‍ ആരും നിരാശരാവരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണത്തെ പിറന്നാള്‍ എങ്ങനെ ആഘോഷകരമാക്കാമെന്നാണ് ആരാധകരുടെ ചിന്ത. അതിനിടയിലാണ് തലൈവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പേട്ട മനോഹരമായ ഒരനുഭവമായിരുന്നുവെന്നും ഇത് സമ്മാനിച്ച കാര്‍ത്തിക്കിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും രജനി പറഞ്ഞിരുന്നു.

  English summary
  Thrisha and Simran talking about petta
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X