»   » ഉടുതുണി അഴിച്ച് അഭിനയിക്കാന്‍ ആര്‍ക്കും കഴിയും, പക്ഷെ ടൊവിനോയുടെ നായികയുടെ ധൈര്യം സമ്മതിച്ചു!!

ഉടുതുണി അഴിച്ച് അഭിനയിക്കാന്‍ ആര്‍ക്കും കഴിയും, പക്ഷെ ടൊവിനോയുടെ നായികയുടെ ധൈര്യം സമ്മതിച്ചു!!

Posted By: Rohini
Subscribe to Filmibeat Malayalam

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി നായകന്മാര്‍ ചെയ്യുന്ന സാഹസിക കഥകളെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ നായികമാരുടെ അത്തരം സാഹസികതകളെല്ലാം തുണി കുറച്ച് അഭിനയിക്കുന്നതിലൂടെ തീര്‍ന്നു. പക്ഷെ പിയ ബാജ്‌പേയ് വെറുമൊരു ഗ്ലാമര്‍ താരം മാത്രമല്ല!!

ഒരുമടിയും കൂടാതെ റായി ലക്ഷ്മി നിര്‍മാതാവിന് മുന്നില്‍ തുണിയഴിച്ചു, പൂര്‍ണ നഗ്നയായി; ജൂലി2 ട്രെയിലര്‍

ലാല്‍ ജോസ് തന്റെ നീന എന്ന ചിത്രത്തിന് വേണ്ടി നായികയോട് മുടി വെട്ടാന്‍ പറഞ്ഞപ്പോള്‍ ഒരു നടി തെറിച്ചോടുകയായിരുന്നു എന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിയ ബാജ്‌പേയ് മുടി വെട്ടുകയല്ല, കഥാപാത്രത്തിന് വേണ്ടി തല മുണ്ഡനം ചെയ്തു. 

അഭിനയും അനുവും എന്ന ചിത്രത്തിന്

മലയാളത്തിലും തമിഴുലുമായി ഒരുക്കുന്ന അഭിയും ഞാനും എന്ന ചിത്രത്തിന് വേണ്ടിയാണ് പിയ ബാജ്‌പേയ് തല മുണ്ഡനം ചെയ്തത്. നല്ല ചുരുണ്ടു കിടക്കുന്ന മുടി ഒരു മടിയുമില്ലാതെ പിയ വെട്ടി!

സംശയമുണ്ടായിരുന്നില്ല

കഥാപാത്രത്തിന് ഇത് ആവശ്യമാണോ എന്ന് എനിക്കൊട്ടും സംശയമുണ്ടായിരുന്നില്ല എന്ന് പിയ പറയുന്നു. കഥ അത് ആവശ്യപ്പെടുന്നുണ്ട്. മികച്ച അഭിനേതാക്കള്‍ കാഴ്ചയിലല്ല പ്രകടനത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നാണത്രെ പിയയുടെ വിശ്വാസം.

കഥ ആസ്വദിച്ചു

ഛായാഗ്രാഹക കൂടെയായ ബി ആര്‍ വിജയലക്ഷ്മിയാണ് അഭിയും അനുവും എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായക കഥ ഫോണിലൂടെ പറഞ്ഞു കേള്‍ക്കുമ്പോള്‍ താന്‍ ആസ്വദിയ്ക്കുകയായിരുന്നു എന്നും ഈ സിനിമയുടെ ഭാഗമാകാന്‍ അപ്പോള്‍ തന്നെ ആഗ്രഹിച്ചു എന്നും പിയ പറയുന്നു.

ടൊവിനോ നോയകന്‍

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ടൊവിനോ തോമസിന്റെ ആദ്യ തമിഴ് ചിത്രമാണ് അഭിയും അനുവും. ടൊവിനോയുടെ അഭിനയമികവില്‍ താന്‍ ആകൃഷ്ടയായി എന്നും, അഭിനയത്തിനൊപ്പം ടൊവിനോയുടെ സൗന്ദര്യവുമാവുമ്പോള്‍ സിനിമ കൂടുതല്‍ മനോഹരമാകുന്നു എന്നും പിയ പറഞ്ഞു.

പ്രണയ ചിത്രം

ശക്തമായ ഒരു പ്രണയ കഥയാണ് അഭിയും അനുവും. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തില്‍ പിയ ബാജ്‌പേയ്ക്കും ടൊവിനോ തോമസിനുമൊപ്പം രോഹിണി, സുഹാസിനി, പ്രഭു എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

റിലീസ് സെപ്റ്റംബര്‍ 22 ന്

യോഡ്‌ലി ഫിലിസ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ ജയരം രവി റിലീസ് ചെയ്തിരുന്നു. ചിത്രം സെപ്റ്റംബര്‍ 22 ഓടെ റിലീസ് ചെയ്യും എന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

പിയ മലയാളികള്‍ക്ക് സുപരിചിത

മലയാളികള്‍ക്കും ഏറെ പരിചിതയായ നടിയാണ് പിയ ബാജ്‌പേയ്. മാസ്റ്റേഴ്‌സ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പിയ ആമയും മുയലും എന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികയായും അഭിനയിച്ചിട്ടുണ്ട്.

English summary
Pia Bajpai on going bald for Abhiyum Anuvum: Real actors will score big even if they don’t look their best

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam