»   »  നേവി ഉദ്യോഗം വിട്ട് എന്തിന് അമല പോളിന്റെ സഹോദരന്‍ സിനിമയിലേക്ക് വരുന്നു?

നേവി ഉദ്യോഗം വിട്ട് എന്തിന് അമല പോളിന്റെ സഹോദരന്‍ സിനിമയിലേക്ക് വരുന്നു?

Written By:
Subscribe to Filmibeat Malayalam

ഒരു ഇന്ത്യന്‍ പ്രണയ കഥ, ലൈല ഓ ലൈല എന്ന ചിത്രങ്ങളിലെ അതിഥി വേഷങ്ങള്‍ക്ക് ശേഷം അമല പോളിന്റെ സഹോദരന്‍ അഭിജിത്ത് പോള്‍ ഒരു മുഴുനീള വേഷവുമായി സിനിമയില്‍ എത്തുകയാണ്.

അമല പോളിന്റെ ഭര്‍ത്താവ് സംവിധാനം ചെയ്യുന്ന ദേവി എന്ന തമിഴ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. പ്രഭു ദേവ നായകനായെത്തുന്ന ചിത്രത്തില്‍ തമന്നയും സോനു സൂദുമാണ് മറ്റ് രണ്ട് കഥാപാത്രങ്ങള്‍.

 abhijith-paul

ഒരു വലിയ നിര്‍മാതാവിന്റെ മകനായ വിക്കി എന്ന കഥാപാത്രത്തെയാണ് അഭിജിത്ത് അവതരിപ്പിയ്ക്കുന്നത്. വിജയ് ഈ കഥ പറഞ്ഞതു മുതല്‍ ഞാന്‍ ത്രില്ലിലാണെന്നും വളരെ സന്തോഷത്തോടെയാണ് ഈ വേഷം ചെയ്യുന്നതെന്നും അഭിജിത്ത് പറഞ്ഞു.

എന്തുകൊണ്ട് വില്ലന്‍ വേഷം എന്ന ചോദ്യത്തിന് ഞാന്‍ വലിയ ഷാരൂഖ് ഖാന്‍ ഫാന്‍ ആണെന്നായിരുന്നു അഭിജിത്തിന്റെ മറുപടി. ദര്‍, ഭാസികര്‍ എന്നീ ചിത്രങ്ങള്‍ വലിയ ഇഷ്ടമാണ്. മാത്രമല്ല, തന്നെ പോലുള്ള അഭിനേതാക്കള്‍ക്ക് കഴിവ് തെളിയിക്കാന്‍ വില്ലന്‍ വേഷങ്ങളില്‍ ഒരുപാട് സാധ്യകതളുണ്ടെന്നും അഭിജിത്ത് പറയുന്നു.

നേവി ഉദ്യോഗം വിട്ടിട്ടാണ് അഭിജിത്ത് സിനിമയിലെത്തുന്നത്. നേവി എനിക്ക് ഏറെ പ്രിയപ്പെട്ട ജോലി തന്നെയാണ്. എനിക്ക് അഭിനയിക്കാനും കഴിയമോ എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴാണ് സിനിമയില്‍ ഒരു കൈ നോക്കാം എന്ന് തീരുമാനിച്ചത്. കുടുംബത്തിന്റെ ഭാഗത്ത് നിന്ന് നല്ല പിന്തുണയാണ് ലഭിയ്ക്കുന്നത്.

അമല പോള്‍ നല്ല പിന്തുണയുള്ള ചേച്ചിയാണെന്നും അഭിജിത്ത് പറയുന്നു. ഒരു നടി എന്ന നിലയില്‍ ചേച്ചി എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ജോലിയോടുള്ള ആത്മാര്‍ത്ഥതയും കണ്ട് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്- അഭിജിത്ത് പറഞ്ഞു.

English summary
Playing a villain fascinates me more: Abijith Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam