»   » പുലിയെ ബാഹുബലിയുമായി താരതമ്യപ്പെടുത്തരുതെന്ന് പറഞ്ഞ്, ശ്രീദേവിയ്ക്ക് പിന്നാലെ സംവിധാകനും

പുലിയെ ബാഹുബലിയുമായി താരതമ്യപ്പെടുത്തരുതെന്ന് പറഞ്ഞ്, ശ്രീദേവിയ്ക്ക് പിന്നാലെ സംവിധാകനും

Posted By: AkhilaKS
Subscribe to Filmibeat Malayalam

വിജയ് നായകനായി എത്തുന്ന പുലി എസ്എസ് രാജമൗലിയുടെ ബാഹുബലിയെ കടത്തി വെട്ടുമോ എന്ന് പറഞ്ഞ്് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് വിശദീകരണവുമായി ശ്രീദേവി നേരത്തെ രംഗത്ത് വന്നിരുന്നു. ഒരിക്കലും ബാഹുബലിയുമായി പുലിയെ താരതമ്യം ചെയ്യരുതെന്നും, എല്ലാം ചിത്രത്തിനും അതിന്റേതായ മികവുണ്ടെന്നുമായിരുന്നു ശ്രീദേവി പറഞ്ഞത്.

ഇപ്പോഴിതാ ശ്രീദേവിയ്ക്ക് പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ ചിമ്പു ദേവനും രംഗത്ത്. പുലിയുമായി ബാഹുബലിയെ സംവിധാനം ചെയ്യരുത്. കാരണം രണ്ട് ചിത്രവും വ്യത്യസ്ത കഥകളാണ്. ബാഹുബലി ഒരു വാര്‍മൂവിയാണെങ്കില്‍ പുലി ഒരു അഡ്വഞ്ചര്‍ ഫാന്റസി മൂവിയാണെന്നും ചിമ്പു ദേവന്‍ പറഞ്ഞു.

vijay-puli

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചുക്കൊണ്ടുള്ള ചിത്രമായിരിക്കണമെന്ന് വിജയ് സിനിമയുടെ തുടക്കത്തിലെ തന്നോട് പറഞ്ഞിട്ടുള്ളതാണ്. ഒരുപക്ഷേ അധികം പ്രതീക്ഷകളൊന്നുമില്ലാതെ കണ്ടാല്‍ ചിത്രം നിങ്ങളെ തൃപ്തിപെടുത്തുമെന്നും ചിമ്പു ദേവന്‍ പറഞ്ഞു.

ചിമ്പു ദേവന്റെ പുലി എസ്എസ് രാജമൗലിയുടെ ചിത്രവുമായി താരതമ്യം ചെയ്യാന്‍ പലതായിരുന്നു കാരണങ്ങള്‍. പ്രത്യേകിച്ചും ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഇഫക്ട്‌സ് തന്നെ. കൂടാതെ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പ്രഗത്ഭരായ വ്യക്തികളുമാണ്.

English summary
Chimbudevan has appealed to fans and critics to not compare Baahubali with Puli. “Baahubali is a war film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam