»   » ആദ്യം റൊമാന്‍സ്, പിന്നെ ആക്ഷന്‍; ഗൗതം മേനോന്റെ പുതിയ ചിത്രം

ആദ്യം റൊമാന്‍സ്, പിന്നെ ആക്ഷന്‍; ഗൗതം മേനോന്റെ പുതിയ ചിത്രം

Written By:
Subscribe to Filmibeat Malayalam

ചിമ്പുവിനെ നായകനാക്കിയുള്ള അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഗൗതം വാസുദേവ മേനോന്‍, ആ ചിത്രത്തിന്റെ റിലീസിന് മുമ്പേ തന്നെ അടുത്ത ചിത്രത്തിലേക്ക് കടന്നിരുന്നു. ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുക്കാല്‍ ഭാഗവും പൂര്‍ത്തിയാക്കി.

ധനുഷിന്റെ വില്ലനാകാനോ, തെറ്റായ പ്രചരണങ്ങളെന്ന് ഗൗതം മേനോന്‍

എനൈ നോക്കി പായും തോട്ട എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ പ്ലോട്ട് സംവിധായകന്‍ തന്നെ പുറത്തുവിട്ടു. ഒരു റൊമാന്റിക് ത്രില്ലറാണ് ചിത്രം എന്ന് ഗൗതം വെളിപ്പെടുത്തി.

enai-noki-paayum-thota-gautham-menon

ആദ്യ പകുതിയില്‍ റൊമാന്‍സ് ആയിരിക്കും. രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ആക്ഷന്‍ വരും. മേഘ്‌ന ആകാശാണ് ചിത്രത്തിലെ നായിക. മേഘ്‌ന ഒരു സിനിമാ നടിയായിട്ടാണ് എത്തുന്നത്. അവരെ സഹായിക്കുന്ന ആളാണ് ധനുഷ്. ഇരുവരുടെയും പ്രണയവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് ചിത്രം.

റാണ ദഗുപതി ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്നും 20 ദിവസത്തിനുള്ളി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുമെന്നും ഗൗതം മേനോന്‍ അറിയിച്ചു.

English summary
Director Gautham Vasudev Menon recently stated in an interview that his upcoming outing Enai Noki Paayum Thota will be completely different from the ones he had directed earlier. He stated that the first half of the film will be laced with romance, while the second half will have some powerful action scenes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam