»   » തൃശൂലം പിടിയ്ക്കുമ്പോള്‍ ഷൂ ഇട്ടു, ഇളയദളപതി വിജയ്‌ക്കെതിരെ പൊലീസ് കേസ്

തൃശൂലം പിടിയ്ക്കുമ്പോള്‍ ഷൂ ഇട്ടു, ഇളയദളപതി വിജയ്‌ക്കെതിരെ പൊലീസ് കേസ്

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ പോസ്റ്ററുകളുടെ പേരില്‍ ഒത്തിരി താരങ്ങള്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമൊക്കെ പൊലീസ് കേസ് നേരിടേണ്ടി വന്നിട്ടുണ്ട്. മതത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്തിയതിന്റെ പേരിലായിരിയ്ക്കും അധികവും ഇത്തരം കേസുകള്‍ ഉണ്ടാവുന്നത്.

വിജയ് കൂടെ ഉള്ളപ്പോള്‍ എന്ത് ചൂട്... രാജസ്ഥാനിലെ പൊള്ളുന്ന വെയിലിലും നിത്യയ്ക്ക് വിജയ് ആശ്വാസം!

ഇപ്പോഴിതാ തമിഴ് ഇളയദളപതി വിജയ്ക്കും ഇത്തരമൊരു കേസിനെ അഭിമുഖീകരിയ്‌ക്കേണ്ടി വന്നിരിയ്ക്കുന്നു. എന്നാല്‍ ഈ സംഭവത്തില്‍ വിജയ്‌ക്കോ വിജയ് അഭിനയിക്കുന്ന സിനിമയ്‌ക്കോ യാതൊരു ബന്ധവുമില്ല എന്നാണ് സത്യം.

ഇതാണ് വിവാദത്തിന് കാരണം

ഈ പോസ്റ്ററാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായിരിയ്ക്കുന്നത്. ത്രിശൂലവും പിടിച്ചു നില്‍ക്കുന്ന വിജയ് ഷൂ ധരിച്ചിട്ടുണ്ട് എന്നും ഇത് ഹിന്ദു മതവിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തി എന്നും പറഞ്ഞുകൊണ്ടാണ് പരാതി നല്‍കിയത്.

ആര്‍ക്കാണ് പരാതി

ഹിന്ദു മക്കള്‍ മുന്നണിയാണ് വിജയ്‌ക്കെതിരെ പൊലീസ് കേസ് കൊടുത്തിരിയ്ക്കുന്നത്. ഹിന്ദുത്വത്തെ വിജയ് അപമാനിച്ചു എന്നാണ് പരാതി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ കേസെടുക്കുകയും ചെയ്തത്രെ.

വിജയ്ക്ക് പങ്കില്ല

എന്നാല്‍ ഈ ചിത്രത്തിനും വിജയ്ക്കും വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രത്തിനും യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ അടിസ്ഥാനമാക്കി വിജയ് ഫാന്‍സ് ആരോ ഡിസൈന്‍ ചെയ്ത പോസ്റ്ററാണിത്.

ഇത് സാധാരണം

പബ്ലിസിറ്റിയ്ക്ക് വേണ്ടി സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ക്ക് നേരെ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് തമിഴകത്ത് പുതിയ സംഭവമല്ല. ഉലകനായകന്‍ കമല്‍ ഹസന്‍ പലപ്പോഴും ഇതിന് ഇരയായിട്ടുണ്ട്.

വിജയ് 61

തെറി എന്ന ചിത്രത്തിന് ശേഷം വിജയ് യും അറ്റ്‌ലികുമാറും ഒന്നിയ്ക്കുന്ന ചിത്രമാണ് വിജയ് 61. കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍, സമാന്ത എന്നിവരാണ് ചിത്രത്തില്‍ വിജയ്ക്ക് നായികമാരായി എത്തുന്നത്. സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

English summary
Hindu Makkal Munani has lodged a complaint against Ilayathalpathy Vijay with the Chennai City Police Commissioner that he had hurt Hindu sentiments. The ridiculous claim is that one of Vijay’s fans had drawn a portrait of his idol in which he is holding a Thirusulam while wearing shoes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam