»   »  കീര്‍ത്തി സുരേഷ് കാരണം പൊലീസുകാര്‍ കിട്ടിയ മുട്ടന്‍പണി, ഒന്ന് പെട്ടെന്ന് പോയിത്തരാമോ എന്ന്

കീര്‍ത്തി സുരേഷ് കാരണം പൊലീസുകാര്‍ കിട്ടിയ മുട്ടന്‍പണി, ഒന്ന് പെട്ടെന്ന് പോയിത്തരാമോ എന്ന്

Posted By: Rohini
Subscribe to Filmibeat Malayalam

താരാരധാന എന്നാല്‍ എന്താണെന്ന് അറിയാന്‍ തമിഴ്‌നാട്ടില്‍ പോകണം. സിനിമാ താരങ്ങളെ ദൈവത്തിന് സമാനമായി കാണുന്നവര്‍ പോലും അവിടെയുണ്ട്. താരങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങള്‍ പോലും പണിതു. അപ്പോള്‍ പിന്നെ ആരാധിയ്ക്കുന്ന ഒരു നടിയെ നേരിട്ട് കണ്ടാലുള്ള അവസ്ഥ എന്തായിരിയ്ക്കും?.

ഒരു കോടി പ്രതിഫലം തന്നാല്‍ അഭിനയിക്കാം എന്ന് കീര്‍ത്തി സുരേഷ്, നിര്‍മാതാവിന്റെ മറുപടി ?

മലയാളിയായ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തമിഴകത്തെ മുന്‍നിര നായികയാണ്. കീര്‍ത്തിയ്ക്കുള്ള ആരാധകരും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെത്തും. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം സേലത്ത് കണ്ടത്.

ജ്വല്ലറി ഉദ്ഘാടനത്തിന് വന്നു

സേലത്ത് എവിഎം ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കീര്‍ത്തി സുരേഷ്. കീര്‍ത്തി വരുന്നുണ്ട് എന്നറിഞ്ഞ് ജ്വല്ലറിയ്ക്കും പരിസരത്തും ആളുകള്‍ കൂടാന്‍ തുടങ്ങി. കൂടിക്കൂടി പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാത്തിലും അധികമായി ആ ജനസാഗരം.

ചൂരല്‍ പ്രയോഗം നടത്തിനോക്കി

ആദ്യമൊക്കെ പൊലീസ് പാട് പെട്ട് വടം വലിച്ചുകെട്ടിയും മറ്റും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പക്ഷെ നേരം കഴിയുന്തോറും ആളുകള്‍ കൂടുകയും ഉന്തും തള്ളും ഏര്‍പ്പെടുകയും ചെയ്തു. വാഹനങ്ങള്‍ ജാമായി. ട്രാഫിക് ബ്ലോക്കും നിയന്ത്രണാതീതമായതോടെ പൊലീസിന് ചൂരല്‍പ്രയോഗം നടത്തേണ്ട അവസ്ഥവന്നു.

ഒന്ന് പോയി തരമാമോ

ചൂരല്‍ പ്രയോഗം നടത്തിയിട്ടും ആളുകള്‍ ഒഴിഞ്ഞ് പോകുന്ന ലക്ഷണമില്ല. കീര്‍ത്തിയെ ഒന്ന് കാണാനും ഫോട്ടോ എടുക്കാനും തിരക്ക് കൂടിക്കൊണ്ടെയിരുന്നു. ഒടുവില്‍ പൊലീസ് വന്ന് കീര്‍ത്തിയോട് ഒന്ന് വേഗം ഇവിടെ നിന്ന് പോകാമോ എന്ന് ചോദിച്ചു. കീര്‍ത്തി സ്ഥലം വിട്ടതോടെയാണ് നില കുറച്ചെങ്കിലും ശാന്തമായത്.

നയന്‍താര വന്നപ്പോള്‍

നേരത്തെ ഒരു തുണിക്കട ഉദ്ഘാതനത്തിന് നയന്‍താര വന്നപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. പൊലീസ് എത്ര ശ്രമിച്ചിട്ടും ജനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നടിയെ പെട്ടന്ന് മടക്കി അയക്കുകയായിരുന്നു.

കോപത്തോടെ വ്യവസായികള്‍

നായികമാര്‍ക്ക് വേണ്ടി ഇത്രയും ജനക്കൂട്ടം കൂടുന്നു. എന്നാല്‍ ഒരു തമിഴന്‍ പോലും മാസങ്ങളായി വ്യവസായികള്‍ നടത്തിവരുന്ന സമരപ്പന്തലിലേക്ക് എത്തി നോക്കിയിട്ടില്ല. വ്യവസായികളെ കണ്ടില്ലെന്ന് നടിയ്ക്കുന്ന ജനക്കൂട്ടം ഒരു മണിനേരത്തെ പരിപാടിയ്ക്ക് വന്ന നടിയ്ക്ക് വേണ്ടി ഇത്രയേറെ ആരവം കൊള്ളുന്നതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.

English summary
Police Mild Baton Charge on Keerthy Suresh fans at Salem

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam