»   » അനുഷ്‌ക ഷെട്ടിയുടെ കാരവാന്‍ തടഞ്ഞു, പൊലീസ് പിടിച്ചെടുത്തു, എന്തിന് ?

അനുഷ്‌ക ഷെട്ടിയുടെ കാരവാന്‍ തടഞ്ഞു, പൊലീസ് പിടിച്ചെടുത്തു, എന്തിന് ?

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം അനുഷ്‌കയ്ക്കും ഒരു സൂപ്പര്‍ലേഡി ഇമേജാണ്. വലിയ വലിയ ചിത്രങ്ങള്‍ മാത്രമേ ഇപ്പോള്‍ നടിയെ തേടിയെത്തുന്നുള്ളൂ. ബാഹുബലിയ്ക്ക് ശേഷം അനുഷ്‌ക അഭിനയിക്കുന്ന ഭാഗ്മതിയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

35 വയസ്സ് കഴിഞ്ഞിട്ടും അനുഷ്‌ക ഷെട്ടിയുടെ വിവാഹം നടക്കാത്തതിന് കാരണം ഇതായിരുന്നോ... ?

പൊള്ളാച്ചിയില്‍ വച്ച് ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്നതിനിടെ അനുഷ്‌കയുടെ കാരവാന്‍ പൊലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. മതിയായ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണത്രെ പൊലീസ് കാരവാന്‍ തടഞ്ഞത്.

അനുഷ്‌കയെ കൂട്ടാന്‍ പോകുന്നതിടെ

കാരവാന്‍ പിടിച്ചെടുക്കുമ്പോള്‍ അനുഷ്‌ക വണ്ടയില്‍ ഉണ്ടായിരുന്നില്ല. നടിയെ കൊണ്ടുവരാനായി ഹോട്ടലിലേക്ക് പോകുന്ന വഴി പൊലീസ് കാരവാന്‍ തടഞ്ഞു നിര്‍ത്തി പരിശോധിയ്ക്കുകയായിരുന്നു.

രേഖകളില്ല

വാഹനത്തിന്റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഡ്രൈവറുടെ കൈയ്യില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. ഇക്കാരണത്തെ ചൊല്ലി പൊലീസ് കാരവാന്‍ പിടിച്ചെടുത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ടീം പ്രശ്‌നം പരിഹരിച്ചു വരികയാണ്. കാരവാന്‍ ഇല്ലാത്തതിനാല്‍ മറ്റൊരു കാറിലാണ് അനുഷ്‌ക സെറ്റിലെത്തിയത്.

ബാഗ്മതി എന്ന ചിത്രം

പിള്ളൈ സമീന്ദര്‍ എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ അശോകാണ് ഭാഗ്മതിയുടെ സംവിധായകന്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ആശ ശരത്ത്, ജയറാം തുടങ്ങിയ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ആഗസ്റ്റില്‍ സിനിമ റിലീസ് ചെയ്യും.

അനുഷ്‌കയ്ക്ക് കല്യാണം

അതിനിടയില്‍ അനുഷ്‌കയുടെ കല്യാണാലോചനകള്‍ തകൃതിയായി നടന്നുകൊണ്ടിരിയ്ക്കുകയാണ്. ജാതക്കിലെ ദോഷമൊക്കെ മാറ്റി ചെറുക്കനെ അന്വേഷിക്കുകയാണ് വീട്ടുകാര്‍. ഈ വര്‍ഷം ചുരുങ്ങിയത് നിശ്ചയമെങ്കിലും നടത്തണമെന്നാണ് അനുഷ്‌കയുടെ വീട്ടുകാരുടെ പ്ലാന്‍.

English summary
Police Seized Anushka's Caravan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam