»   » പ്രണയാതുരനായി പവര്‍ പാണ്ടി!!! ധനുഷ് നിറഞ്ഞാടുന്ന രണ്ടാം ട്രെയിലര്‍!!!

പ്രണയാതുരനായി പവര്‍ പാണ്ടി!!! ധനുഷ് നിറഞ്ഞാടുന്ന രണ്ടാം ട്രെയിലര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

രജനികാന്തിന്റെ മരുകന് എന്ന പേരിലുപരി നടന്‍ എന്ന നിലയില്‍ കഴിവ് തെളിച്ച ധനുഷ് പിന്നീട് പാട്ടെഴുത്തുകാരനായും നിര്‍മാതാവായും കഴിവ് തെളിയിച്ചു. ഇപ്പോള്‍ സംവിധാനത്തില്‍ കഴിവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് ധനുഷ്.

ധനുഷ് സംവിധായകനാകുന്ന പവര്‍ പാണ്ടിയുടെ രണ്ടാം ട്രെയിലറും പുറത്തിറങ്ങി. ആദ്യ ട്രെയിലറില്‍ നിന്ന്  വ്യത്യസ്തമായി രണ്ടാം ട്രെയിലറില്‍ ധനുഷ് നിറഞ്ഞു നില്‍ക്കുകയാണ്. മഡോണ സെബാസ്റ്റിയാനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. 

രണ്ടാമത്തെ ട്രെയിലറില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ധനുഷും മഡോണ സെബാസ്റ്റിയനുമാണ്. ഇവരുടെ പ്രണയമാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആദ്യ ട്രെയിലറിന്‌റെ അവസാന ഭാഗത്തില്‍ മാത്രമാണ് ധനുഷ് എത്തുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പവര്‍ പാണ്ടിയായി എത്തുന്നത് രാജ് കിരണ്‍ ആണ്. പവര്‍ പാണ്ടിയുടെ ചെറുപ്പകാലമാണ് ധനുഷ് അവതരിപ്പിക്കുന്നത്. മഡോണയ്‌ക്കൊപ്പം രേവതിയും ചിത്രത്തില്‍ നായികയായി എത്തുന്നു.

പവര്‍ പാണ്ടി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമായി ധനുഷ് അഭിനയിക്കുന്നുണ്ടെങ്കില്‍ ചിത്രം പറയുന്നുത് രാജ് കിരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കഥയാണ്. 64 വയസുള്ള കഥാപാത്രമാണ് രാജ് കിരണ്‍ അവതരിപ്പിക്കുന്ന പവര്‍ പാണ്ടി.

ആക്ഷനും പ്രണയും ഒന്നിച്ച് ചേരുന്ന ഒരു ഫാമിലി ഡ്രാമയാണ് പവര്‍ പാണ്ടി. രേവതിയാണ് രാജ് കിരണിന്റെ ജോഡിയായി എത്തുന്നത്. മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വേണ്ടി ജീവിക്കുന്ന കഥാപാത്രമാണ് രാജ് കിരണിന്റെ പവര്‍ പാണ്ടി.

ധനുഷിന്റെ പ്രഥമ സംവിധാന സംരംഭമായ പവര്‍ പാണ്ടിയുടെ രചന നിര്‍വഹിക്കുന്നതും ധനുഷ് തന്നെയാണ്. നിര്‍മാതാവായും നടനായും ധനുഷ് ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. വേല്‍രാജാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

ഏപ്രില്‍ 14നാണ് പവര്‍ പാണ്ടി തിയറ്ററിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഈ വര്‍ഷം തിയറ്ററിലെത്തുന്ന ആദ്യ ധനുഷ ്ചിത്രമാണ് പവര്‍ പാണ്ടി. കീര്‍ത്തി ധനുഷ് ഇരട്ട വേഷത്തിലെത്തിയ കൊടി ആയിരുന്നു ഒടിവില്‍ തിയറ്ററിലെത്തിയ ധനുഷ് ചിത്രം.

ധനുഷ് നായകനായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് വേലയില്ലാ പട്ടതാരി2 എന്ന വിഐപി 2. ധനുഷ് കഥയും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്താണ്.

ട്രെയിലർ കാണാം...

English summary
Dhanush directorial debut Power Pandy second trailer released. Actor Raj Kiran playing the lead role. Its an action packed family movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam