»   » അനുഷ്‌കയെ ഞെട്ടിച്ച് പ്രഭാസിന്റെ പിറന്നാള്‍ സമ്മാനം! സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല ഇത്...

അനുഷ്‌കയെ ഞെട്ടിച്ച് പ്രഭാസിന്റെ പിറന്നാള്‍ സമ്മാനം! സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല ഇത്...

Posted By:
Subscribe to Filmibeat Malayalam

പ്രഭാസും അനുഷ്‌കയും തെന്നിന്ത്യന്‍ സിനിമയിലെ മികച്ച താര ജോഡികളാണ്. സ്‌ക്രീനില്‍ മാത്രമല്ല സിനിമയ്ക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ബാഹുബലി എന്ന ചിത്രത്തോടെയാണ് ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.

തള്ളല്ല ഒടിയന്റെ ക്ലൈമാക്‌സ് ബ്രഹ്മാണ്ഡം തന്നെ! പ്രേക്ഷകരെ കാത്തിരിക്കുന്നത് ഗംഭീര സര്‍പ്രൈസുകള്‍!

പ്രഭാസ് പറഞ്ഞാല്‍ അനുഷ്‌കയ്ക്ക് നിരസിക്കാനാകില്ല, ആ സുവര്‍ണാവസരം വേണ്ടെന്ന് വച്ച് അനുഷ്‌ക!

പ്രഭാസിനെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് അനുഷ്‌ക പരിചയപ്പെടുത്തിയിട്ടുള്ളത്. വിവാഹ വാര്‍ത്തകളേയും ഗോസിപ്പുകളേയും അനുഷ്‌കയും പ്രഭാസും നിരവധി തവണ നിരസിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അനുഷ്‌കയുടെ പിറന്നാളിന് പ്രഭാസ് നല്‍കിയ വിലയേറിയ സമ്മാനമാണ് ചര്‍ച്ചാവിഷയമാകുന്നത്.

അനുഷ്‌കയുടെ പിറന്നാള്‍

തെന്നിന്ത്യന്‍ താര റാണിയായ അനുഷ്‌കയുടെ പിറന്നാളായിരുന്നു നവംബര്‍ ആറാം തിയതി. ഏതൊരു താരത്തേയും സിനിമ മേഖലയിലെ പല പ്രമുഖരും താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തി. അപ്പോഴെല്ലാം ആരാധകര്‍ കാത്തിരുന്നത് പ്രഭാസ് അനുഷ്‌കയ്ക്ക് നല്‍കുന്ന സമ്മാനം എന്താണെന്ന് അറിയാനായിരുന്നു.

വിലയേറിയ സമ്മാനം

ആരാധകര്‍ കാത്തിരുന്നത് പോലെ തന്നെ പ്രഭാസ് തന്റെ പ്രിയ സുഹൃത്തിന് ഏറ്റവും വിലയേറിയ സമ്മാനമാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രഭാസ് ഒരു ബിഎംഡബ്ല്യു കാറാണ് അനുഷ്‌കയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്.

അനുഷ്‌കയും നല്‍കി സമ്മാനം

ഒക്ടോബര്‍ 23ന് പ്രഭാസിന്റെ പിറന്നാളായിരുന്നു. അന്ന് പ്രഭാസിനെ ഞെട്ടിക്കുന്ന സമ്മാനമാണ് അനുഷ്‌ക നല്‍കിയത്. വാച്ചുകളോട് ഏറെ ഇഷ്ടമുള്ള പ്രഭാസിന് വിലയേറിയ ഒരു ഡിസൈനര്‍ വാച്ചാണ് അനുഷ്‌ക സമ്മാനമായി നല്‍കിയത്. പ്രഭാസിന്റെ മനസറിഞ്ഞ് തന്നെയായിരുന്നു അനുഷ്‌കയുടെ സമ്മാനം.

ഗോസിപ്പുകള്‍ സ്വാഭാവികം

അനുഷ്‌കയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഗോസിപ്പുകളെ അത്ര കാര്യമായി കാണാറില്ലെന്നാണ് പ്രഭാസ് പറയുന്നത്. രണ്ടില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഒരു നടിക്കൊപ്പം അഭിനയിച്ചാല്‍ അപ്പോള്‍ ആ നടിയുടെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നത് സ്വാഭാവികമാണെന്നാണ് പ്രഭാസ് പറയുന്നത്.

കരണ്‍ ജോഹര്‍ ചിത്രത്തിലെ പിന്മാറ്റം

കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് പ്രവേശിക്കാന്‍ അനുഷ്‌കയ്ക്ക് ലഭിച്ച അവസരം നിരസിക്കാന്‍ കാരണം പ്രഭാസാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നണ്ട്. കരണ്‍ ജോഹറില്‍ നിന്നും ഇത്തരത്തിലൊരു ക്ഷണം വന്നപ്പോള്‍ അനുഷ്‌ക പ്രഭാസുമായി കൂടി ആലോചിച്ചെന്നാണ് റിപ്പോര്‍ട്ട്.

വിവാഹത്തേക്കുറിച്ച് പ്രഭാസ്

പ്രഭാസിന്റേയും അനുഷ്‌കയുടേയും കുടുംബങ്ങളില്‍ വിവാഹത്തിനുള്ള ആലോചനകള്‍ തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാഹുബലിക്ക് ശേഷമാണ് വിവാഹ ആലോചനകള്‍ ശക്തമായത്. 38 കാരനായ പ്രഭാസ് പറയുന്നത് തന്റെ വിവാഹം ഉടനൊന്നും ഉണ്ടാകില്ലെന്നാണ്. വിവാഹം ഉടനെ വേണ്ടെന്ന് അനുഷ്‌കയും വീട്ടുകാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

English summary
Prabhas gifted an expensive thing to alleged girlfriend Anushka Shetty on her birthday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam