»   » പ്രേമത്തിലെ മലര്‍ മിസ്സ്, സായ് പല്ലവിയുടെ ഹെറര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു!!!

പ്രേമത്തിലെ മലര്‍ മിസ്സ്, സായ് പല്ലവിയുടെ ഹെറര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു!!!

By: Teresa John
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലുടെ മലര്‍ മിസ്സായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. സായ് തമിഴില്‍ നായികയാവുന്ന പുതിയ സിനിമയാണ് 'കരു'.

'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍'ക്ക് സോണിയ ഗാന്ധിയുടെയും മന്‍മോഹന്‍ സിങ്ങിന്റെയും പച്ചകൊടി വേണം

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സായ് പല്ലവി തന്റെ ഫേസ്ബുക്ക് പേജിലുടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

സായ് പല്ലവിയുടെ പുതിയ സിനിമ

സായ് പല്ലവി നായികയായി അഭിനയിക്കുന്ന സിനിമയാണ് 'കരു'. എ എല്‍ വിജയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നാഗ ശൈര്യയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

കരു

കരു എന്ന് പറഞ്ഞാല്‍ പിറക്കാതെ പോയ കുഞ്ഞ് എന്നാണ് അര്‍ത്ഥം. പേര് പറയുന്നത് പോലെ തന്നെ സിനിമ ഒരു ഹൊറര്‍ ചിത്രമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

സായ് പല്ലവിയുടെ തമിഴിലെ അരങ്ങേറ്റം

മലയാള സിനിമയിലുടെയാണ് സായ് പല്ലവി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ തമിഴിലേക്കുള്ള അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സായ്. ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രഭു ദേവയും

പ്രഭു ദേവയും സിനിമയുടെ പോസ്റ്റര്‍ ഫേസ്ബുക്കിലുടെ പങ്കുവെച്ചിരിക്കുകയാണ്. സിനിമയുടെ ആദ്യ ലുക്ക് പുറത്ത് വന്നതില്‍ താന്‍ സന്തോഷിക്കുവാണെന്നും എ എല്‍ വിജയ്, സായ് പല്ലവി, നാഗ ശൈര്യ എന്നിവര്‍ക്ക് ആശംസകളും നേര്‍ന്ന കൊണ്ടാണ് പ്രഭുദേവ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

English summary
Prabhu Deva unveils Sai Pallavi's first glimpse in a Tamil film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam