»   » രണ്ടരക്കോടിപ്രതിഫലമുള്ള നടി, 5 മണിക്കൂറില്‍ കൂടുതല്‍ അഭിനയിക്കില്ല, വിവാദ ട്വീറ്റുമായി സംവിധായകന്‍

രണ്ടരക്കോടിപ്രതിഫലമുള്ള നടി, 5 മണിക്കൂറില്‍ കൂടുതല്‍ അഭിനയിക്കില്ല, വിവാദ ട്വീറ്റുമായി സംവിധായകന്‍

Posted By: Nihara
Subscribe to Filmibeat Malayalam

മൈന, കുംകി, കയല്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ പ്രഭു സോളമന്റെ ട്വീറ്റ് വിവാദമാകുന്നു. രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങുന്ന നടി അഞ്ചു മണിക്കൂറില്‍ കൂടുതല്‍ അഭിനയിക്കില്ലെന്നാണ് സംവിധായകന്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.നടിയുടെ ഒരു ദിവസത്തെ ചെലവ് 85,000 രൂപയാണ്. ഇവയ്ക്ക് പുറമേ ഡ്രൈവര്‍, എസി കാരവനും നല്‍കണം. പക്ഷേ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ ഇതിഹാസ നടന്റെ മകള്‍ തയ്യാറല്ലെന്ന തരത്തിലാണ് സംവിധായകന്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.

ഉലഹകനായകന്‍ കമല്‍ഹസന്റെ മകളായ ശ്രുതി ഹസനെക്കുറിച്ചാണ് ഈ ട്വീറ്റെന്ന തരത്തിലാണ് തമിഴകത്ത് ഈ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഇതം സംബന്ധിച്ച് താരം പ്രതികരിച്ചിട്ടില്ല. സംവിധായകന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മറ്റാരോ പോസ്റ്റ് ചെയ്തതാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് സംവിധായകനും പ്രതികരിച്ചിട്ടില്ല.

Prabhu solomon

പ്രഭു സോളമന് നിലവില്‍ ട്വിറ്ററില്‍ അക്കൗണ്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ തെന്നിന്ത്യന്‍ സിനിമയെ ഒന്നാകെ ഭയപ്പെടുത്തിയ ഹാക്കിംഗ് സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് നായികമാരുടെ മോര്‍ഫ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. സുചി ലീക്‌സ് പരമ്പര അവസാനിക്കുന്നതിനിടയിലാണ് വീണ്ടും മറ്റൊരു സംഭവം അരങ്ങേറിയിട്ടുള്ളത്.

English summary
Prabhu Solomon'scontroversial tweet about actress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam