»   » പെരുമഴ പോലെ പണം; റംലത്ത് വിവാഹമോചനത്തിന് തയാര്‍

പെരുമഴ പോലെ പണം; റംലത്ത് വിവാഹമോചനത്തിന് തയാര്‍

Posted By:
Subscribe to Filmibeat Malayalam
Prabhu Deva-Ramlath
പണത്തിന് മുകളില്‍ റംലത്തും പറക്കില്ല, കോളിവുഡിന് അത് ബോധ്യമായി. മലവെള്ളം പോലെ പണമൊഴുകിയപ്പോള്‍ വഴക്കും വക്കാണവുമെല്ലാം ഉപേക്ഷിച്ച് ഇന്നലെ വരെ പറഞ്ഞതെല്ലാം വിഴുങ്ങി പ്രഭുദവേയുടെ പൊണ്ടാട്ടിയും വിവാഹമോചനത്തിന് തയാറായിരിക്കുന്നു.

ദാമ്പത്യബന്ധം ഇനി തുടരാനാകില്ലെന്നും അതിനാല്‍ വിവാഹമോചനം അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ട് ഈ ദമ്പതികള്‍ ചെന്നൈയിലെ കുടുംബകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. തമിഴകവും തെന്നിന്ത്യയും ഏറെ കൗതുകത്തോടെയും അല്‍പം ഗൗരവത്തോടെയും കണ്ട വാക്‌പോരുകള്‍ക്കും നിയമയുദ്ധത്തിനുമാണ് ഇതോടെ അന്ത്യമാകുന്നത്.

മലയാളത്തില്‍ നിന്നും തമിഴിലും പിന്നീട് തെന്നിന്ത്യയാകെയും വെട്ടിത്തിളങ്ങിയ നടി നയന്‍താര മനം കവര്‍ന്നതോടെയാണ് പതിനഞ്ച് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം ചെയ്ത റംലത്തിനെയും രണ്ട് മക്കളെയും കൈവിടാന്‍ പ്രഭു തീരുമാനിച്ചത്. പ്രഭുദേവ സംവിധാനം ചെയ്ത വില്ലില്‍ വിജയ്‌യുടെ നായികയായി നയന്‍താര അഭിനയിച്ചതോടെയാണ് ഇവര്‍ക്കിടയില്‍ പ്രണയം പൂത്തുലഞ്ഞത്.

ആദ്യമാദ്യമൊക്കെ രഹസ്യമായിരുന്നെങ്കിലും പിന്നീട് പരസ്യമായി ഭാര്യഭര്‍ത്താക്കന്മാരെ പോലെ തന്നെയായി ഇവരുടെ പെരുമാറ്റം. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് നയന്‍സിനൊപ്പമുള്ള പ്രഭുവിന്റെ ഊരുചുറ്റല്‍ മാധ്യമങ്ങളുടെ ഇഷ്ടവിഭവമായി മാറുകയും ചെയ്തു.

ഇതിനിടെ ബന്ധത്തെ എതിര്‍ത്ത് റംലത്ത് രംഗത്തെത്തിയതോടെ കളി മാറി. രൂക്ഷമായ വാക്കുകളുമായി പ്രഭുവിനെയും നയന്‍സിനെയും റംലത്ത് എതിര്‍ത്തത്. ഭര്‍ത്താവ് നിഷ്‌ക്കരുണം അവഗണിച്ച 'പാവം ഭാര്യ'യ്ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. സിനിമാക്കാരും സാധാരണ ജനങ്ങളും കാണിച്ച സഹതാപം വേണ്ട രീതിയില്‍ മുതലെടുക്കുന്നതില്‍ റംലത്ത് വിജയിക്കുകയും ചെയ്തു.

ഇതിനിടെ പ്രണയനികള്‍ക്കെതിരെ നിയമപരമായി നീങ്ങാനും റംലത്ത് തീരുമാനിച്ചതോടെ പ്രഭു വെട്ടിലായി. താന്‍ ഭാര്യയായിരിക്കെ തന്റെ ഭര്‍ത്താവും നയന്‍താരയും തമ്മിലുള്ള വിവാഹം അംഗീകരിയ്ക്കുന്നതെന്ന് കാണിച്ച് റംലത്ത് നല്‍കിയ പരാതി കോടതിയും ഗൗരവത്തില്‍ തന്നെയാണ് എടുത്തത്. ഇരുവര്‍ക്കും കോടതി രണ്ട് തവണ നോട്ടീസ് അയച്ചെങ്കിലും പ്രഭുവും നയന്‍സും ഹാജരായില്ല. വീണ്ടുമൊരിയ്ക്കല്‍ കൂടി കോടതി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് വിവാഹമോചനത്തിന് തയാറാണെന്ന് റംലത്ത് അറിയിച്ചിരിയ്ക്കുന്നത്.
അടുത്ത പേജില്‍
കോളിവുഡിലെ ഏറ്റവും വലിയ ഡൈവോഴ്‌സ് ഡീല്‍!

English summary
Tamil actor-choreographer Prabhu Deva and his estranged wife Latha on Tuesday filed a mutual petition seeking a divorce before a Family Court in Chennai. They appeared before the Family Court judge I Pandurangan and filed the petition seeking to dissolve the marriage solemnized as per Hindu rites and customs in September 1995.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam