»   » ഒരു സീനിന് ഇരുപതോളം ടേക്ക് വേണ്ടി വന്ന ഇരുവര്‍ അനുഭവം ഒാര്‍ത്തെടുത്ത് പ്രകാശ് രാജ്

ഒരു സീനിന് ഇരുപതോളം ടേക്ക് വേണ്ടി വന്ന ഇരുവര്‍ അനുഭവം ഒാര്‍ത്തെടുത്ത് പ്രകാശ് രാജ്

By: Nihara
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ അതുല്യ പ്രതിഭകളിലൊരാളാണ് തമിഴകത്തിന്റെ സ്വന്തം പ്രകാശ് രാജ്. തമിഴില്‍ മാത്രമല്ല മലയാളത്തിലെ സിനിമാ പ്രവര്‍ത്തകരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് പ്രകാശ് രാജ്.

സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്ത് ചില സീനുകള്‍ പൂര്‍ത്തിയാക്കുന്നതിനായി നിരവധി ടേക്കുകള്‍ വേണ്ടിവന്നിരുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒപ്പം സിനിമയുടെ നൂറ്റിയൊന്നാം ദിന ആഘോഷ ചടങ്ങില്‍ മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച വിശദീകരിക്കവെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

ഇരുപതോളം ടേക്കുകള്‍ വേണ്ടിവന്നു

മോഹന്‍ലാലും പ്രകാശ് രാജും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ഇരുവര്‍. അഭിനയത്തില്‍ തുടക്കക്കാരനായ പ്രകാശ് രാജിന് ഒരു സീന്‍ പൂര്‍ത്തിയാക്കുന്നതിന് ഇരുപതോളം ടേക്കുകള്‍ വേണ്ടിവന്നിരുന്നു. കൂടെ അഭിനയിക്കുന്ന മോഹന്‍ലാല്‍ യാതൊരുവിധ മടിയുമില്ലാതെ രംഗം പൂര്‍ത്തിയാക്കുന്നതിന് കൂടെ നിന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.

ഒപ്പം ആഘോഷ വേളയിലെ വിശിഷ്ടാതിഥി

മോഹന്‍ലാലും പ്രിയദര്‍ശനും ചടങ്ങില്‍ ഉണ്ടാവുമെന്നറിഞ്ഞതോടെയാണ് വിശിഷ്ടാതിഥിയായി ചടങ്ങില്‍ പങ്കെടുക്കാന്‍ താരം സമ്മതം മൂളിയത്.

എല്ലാവരുമായി സൗഹൃദം കാത്തുവെയ്ക്കുന്ന താരം

മലയാളത്തിലെ താരങ്ങളുമായി മികച്ച സൗഹൃദ ബന്ധം കാത്തുവെയ്ക്കുന്ന താരം കൂടിയാണ് പ്രകാശ് രാജ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്,ജയറാം,പൃഥ്വിരാജ് തുടങ്ങി മിക്കവരുമായും കൂട്ടാണ് പ്രകാശ് രാജ്.

വീണ്ടും മലയാളത്തില്‍

തമിഴില്‍ സജീവമാണെങ്കിലും ഇടയ്ക്കിടയ്ക്ക് മലയാളത്തിലും തന്റെ സാന്നിധ്യം അറിയിക്കാറുണ്ട് പ്രകാശ് രാജ്. ജയറാം നായകനാകുന്ന അച്ചായന്‍സില്‍ അഭിനയിക്കുന്നതിനായാണ് പ്രകാശ് രാജ് കേരളത്തിലെത്തിയിരിക്കുന്നത്.

English summary
Prakashraj is talking about his acting experience with Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam