»   » മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകന് വേണ്ടി ധനുഷ് എഴുതും, സൗന്ദര്യ സംവിധാനം ചെയ്യും;ആ താരപുത്രനാര്?

മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകന് വേണ്ടി ധനുഷ് എഴുതും, സൗന്ദര്യ സംവിധാനം ചെയ്യും;ആ താരപുത്രനാര്?

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യ വീണ്ടും സംവിധായികയുടെ തൊപ്പി അണിയുകയാണ്. രജനികാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന ചിത്രമൊരുക്കിയ സൗന്ദര്യയുടെ പുതിയ ചിത്രത്തില്‍ നായകന്‍ ഇങ്ങ് മലയാളത്തില്‍ നിന്നാണ്.

ഷൂട്ടിങ് സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്ന ഒരു നായിക!!

പുറത്ത് വരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാലാണ് നായകന്‍!!

എഴുതുന്നത് ധനുഷ്

പ്രണവിനെ നായകനാക്കി സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ദേശീയ പുരസ്‌കാര ജേതാവായ ധനുഷ് ആണെന്നാണ് വാര്‍ത്തകള്‍.

നിര്‍മാണം

നല്ല ചിത്രങ്ങളുടെ നിര്‍മാതാവ് എന്നറിയപ്പെടുന്ന കലൈ പുലി താണുവാണ് ഈ പ്രണവ്- സൗന്ദര്യ - ധനുഷ് ചിത്രം നിര്‍മിയ്ക്കുന്നത്. നേരത്തെ വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെ നിര്‍മിയ്ക്കാനായിരുന്നു തീരുമാനമത്രെ.

സത്യമോ

പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ല. ധനുഷോ സൗന്ദര്യയോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രണവിന്റെ അരങ്ങേറ്റം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇപ്പോഴാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി മലയാള സിനിമയില്‍ അരങ്ങേറുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒരു ത്രില്ലര്‍ ചിത്രത്തില്‍ പ്രണവ് നായകനാകുന്നു എന്ന വാര്‍ത്ത ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും 2016 അവസാനത്തോടെ പ്രഖ്യാപിയ്ക്കും. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

പ്രണവ് മോഹന്‍ലാലിന്റെ ഫോട്ടോസിനായി

English summary
Pranav Mohanlal, the star kid is finally all set to make his debut in lead roles soon. If the reports are to be true, Pranav may also make his Tamil movie debut soon. According to the grapevine, the aspiring actor has been considered for the lead role in the upcoming Soundarya Rajinikanth-directed movie, which will be scripted by National award winner Dhanush.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam