For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സന്തോഷ ജന്മദിനം കണ്ണമ്മ, സ്നേഹയ്ക്ക് ഗംഭീരം പിറന്നാണ് സർപ്രൈസുമായി പ്രസന്ന

  |

  തൊന്നിന്ത്യ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി സ്നേഹ. 2001 ൽ മലയാള ചിത്രമായ ഇങ്ങനൊയൊരു നീലാപക്ഷി എന്ന ചിത്രത്തിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിൽ നടി സജീവമാകുകയായിരുന്നു. മലയാളത്തിലും സ്നേഹയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ഇന്ന് നടിയുടെ 39ാം പിറന്നാളാണ്. നടിക്ക് ഗംഭീര പിറന്നാൾ സർപ്രൈസുമായി ഭർത്താവും നടനുമായ പ്രസന്ന യതന്റെ പ്രിയതമയ്ക്കായി ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഹൃദയ സ്പർശിയായ പിറന്നാൾ ആശംസയും നടൻ നേർന്നിട്ടുണ്ട്.

  sheha-prassanna

  വര്‍ഷങ്ങള്‍ പെട്ടെന്ന് പോകുന്നുണ്ടെങ്കിലും എന്‍റെ ലോകം ഇപ്പോഴും നമ്മള്‍ ആദ്യമായി പ്രണയബദ്ധരായ സമയത്ത് നിൽക്കുകയാണ്. അതിനേക്കാളും മൂല്യമുള്ള ഒന്നുമില്ല. ഇത്രയും നാളും നിന്നോട് ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും നിന്നോടുള്ള എന്‍റെ സ്നേഹകടലിന്‍റെ ഒരു തുള്ളിപോലുമായിട്ടി എന്‍റെ ആത്മാവിലെ ഓരോ തുള്ളിയിലും നീയാണ്. എന്‍റെ കുറവുകളിലും ദേഷ്യപ്പെടലിലുമൊക്കെ സ്നേഹം കൊണ്ട് ചേര്‍ന്നു നിന്നുള്ള നിനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നീ എന്‍റെ ശ്വാസമാണ്. നീ ആഗ്രഹിക്കുന്നതെല്ലാം നൽകി ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷ ജന്മദിനം കണ്ണമ്മ... പ്രസന്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്നേഹക്കും മകനും ഒപ്പമുള്ള പിറന്നാൾ സ്പെഷ്യൽ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

  പ്രസന്നക്കും പിറന്നാൾ ആശംസ നേർന്നവർക്കും നന്ദി പറഞ്ഞ് സ്നേഹ രംഗത്തെത്തിയിട്ടുണ്ട്. പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച്കൊണ്ടാണ നടിനന്ദി പറഞ്ഞിരിക്കുന്നത്. " നീ എന്നെ എപ്പോഴും വളരെ സ്പെഷ്യൽ ആക്കുന്നു. ഇതെന്റെ ഏറ്റവും മികച്ച ജന്മദിനങ്ങളിൽ ഒന്നാണ്, എന്തൊരു സർപ്രൈസ്! അലങ്കാരങ്ങൾ, കേക്ക്, ഈ സ്ഥലം.... എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ... എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. എന്റെ പ്രിയപ്പെട്ട ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും പിന്തുണക്കും നന്ദി- സ്നേഹ കുറിച്ചു.

  ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. ഇവർക്ക രണ്ട് കുട്ടികളാണുള്ളത്. ഈ വർഷം ജനുവരി 24 ന് ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിനോടൊപ്പമുളള ചിത്രങ്ങൾ താരം നേരത്തെ പങ്കുവെച്ചിരുന്നു. ആദ്യാന്ത എന്നണ് മകളുടെ പേര്. ഇവർക്ക് വിഹാൻ എന്ന് പേരുള്ള ഒരു മകനും കൂടിയുണ്ട്. മുംബൈയിൽ ജനിച്ചുവളര്‍ന്ന സ്നേഹ ഏറെ നാള്‍‌ കുടുംബത്തോടൊപ്പം ഷാര്‍ജയിലായിരുന്നു. 2012ൽ നടൻ പ്രസന്നയെ വിവാഹം ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ചെന്നൈയിലാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത താരം വീണ്ടും സിനിമയിൽ മടങ്ങി എത്തിയിരുന്നു. സ്നേഹമാത്രമല്ല പ്രസന്നയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ്. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേയിലൂടെയാണ് പ്രസന്ന മലയാളത്തിൽ എത്തിയത്. . നവരസ, വാൻ ഇവയാണ് സ്നേഹയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  സ്നേഹയുടെ പിറന്നാൾ ആഘോഷ ചിത്രം

  English summary
  Prasanna Roamatic Birthday Surprise For Sneha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X