»   » പ്രിവ്യു: സ്‌കെച്ചിട്ട് ആളെ പിടിക്കുന്ന വിക്രം, ഇതുവരെ കണ്ട അധോലോക നായകനല്ല ഇത്!!

പ്രിവ്യു: സ്‌കെച്ചിട്ട് ആളെ പിടിക്കുന്ന വിക്രം, ഇതുവരെ കണ്ട അധോലോക നായകനല്ല ഇത്!!

Posted By:
Subscribe to Filmibeat Malayalam
പുതിയ രൂപത്തിലും ഭാവത്തിലും വിക്രം | filmibeat Malayalam

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് വിക്രം. ഒരു സമയം ഒരേ ഒരു സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന വിക്രം ഒരു കഥാപാത്രത്തിന് വേണ്ട ആവശ്യമായ ഗവേഷണങ്ങളും ശാരീരകമായ തയ്യാറെടുപ്പുകളും നടത്തും. അതുകൊണ്ട് തന്നെ വിക്രമിന്റെ സിനിമകള്‍ക്ക് എന്നുമൊരു മിനിമം ഗ്യാരണ്ടിയുണ്ട്.

അതുകൊണ്ട് തന്നെ സ്‌കെച്ച് എന്ന പുതിയ ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷ വയ്ക്കുന്നതില്‍ വലിയ തെറ്റ് പറയാന്‍ സാധിക്കില്ല. നാളെ (ജനുവരി 12) പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി വിക്രം - തമന്ന താരജോഡികളുടെ സ്‌കെച്ച് റിലീസിനെത്തും.

മമ്മൂട്ടി ബെല്‍റ്റില്‍ പിടിച്ചതില്‍ എന്താണ് തെറ്റ്; വിവാദ രംഗത്ത് അഭിനയിച്ച നടി തന്നെ ചോദിക്കുന്നു

സംവിധാനം നിര്‍മാണം

വിജയ് ചന്ദര്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്‌കെച്ച്. വി ക്രിയേഷന്‍സ് വിതരണം ചെയ്യുന്ന ചിത്രം മൂവിങ് ഫ്രെയിമാണ് നിര്‍മിയ്ക്കുന്നത്.

കഥാ പശ്ചാത്തലം

ചെന്നൈയിലെ അധോലോകത്തെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. പൊതുവെ തമിഴ് ചിത്രങ്ങളില്‍ ചെന്നൈ അധോലോകത്തെ വിദ്യാഭ്യാസമില്ലാത്ത ചേരി നിവാസികളായിട്ടാണ് കാണിക്കാറുള്ളത്. എന്നാല്‍ സ്‌കെച്ച് കൂടുതല്‍ സ്‌റ്റൈലിഷ് ആണെന്ന് സംവിധായകന്‍ പറയുന്നു

വിക്രം നായകന്‍

സ്വന്തമായ ഒരു സ്റ്റൈല്‍ സ്‌കെച്ചിന് വേണ്ടിയും വിക്രം കൊണ്ടുവരുന്നുണ്ട്. സ്‌കെച്ച് എന്ന് തന്നെയാണ് വിക്രമിന്റെ പേര്. നേരത്തെ ഭീമ എന്ന ചിത്രത്തില്‍ ഗുണ്ടാ ജീവിതത്തിലൂടെ വിക്രം സഞ്ചരിച്ചിരുന്നു.

നായിക തമന്ന

തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആദ്യമായിട്ടാണ് വിക്രമും തമന്നയും ഒന്നിച്ചഭിനയിക്കുന്നത്. ആക്ഷനൊപ്പം പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ അമുതവല്ലി എന്ന കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിയ്ക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

സൂരി, രാധ രവി, വേല രാമമൂര്‍ത്തി, രവി കൃഷ്ണ, ആര്‍കെ സുരേഷ്, ഹാരിഷ് പേരടി, ശ്രീറാം, ശ്രീപ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

അണിയറയില്‍

എസ് തമാനാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത്. എം സുകുമാര്‍ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് റൂബെനാണ്.

English summary
Preview of Vikram film Sketch

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X