»   » പൃഥ്വി തമിഴില്‍; സംവിധായകന്‍ വസന്തബാലന്‍

പൃഥ്വി തമിഴില്‍; സംവിധായകന്‍ വസന്തബാലന്‍

Posted By:
Subscribe to Filmibeat Malayalam
Prithviraj
പൃഥ്വിരാജിന് ഇത് ഹിറ്റുകളുടെയും പുരസ്‌കാരങ്ങളുടെയും കാലമാണ്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വി സെല്ലുലോയ്ഡിലൂടെ പുരസ്‌കാരങ്ങളും കരസ്ഥമാക്കി. ഇപ്പോള്‍ മുംബൈ പൊലീസിന്റെ വിജയലഹരിയിലാണ് താരം.

അല്‍പം ആശങ്കയോടെ ഏറ്റെടുത്ത ഒരു വേഷം ഇത്രയേറെ വിജയം കണ്ടത് അക്ഷരാര്‍ത്ഥത്തില്‍ പൃഥ്വിയെ അമ്പരപ്പിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസത്തില്‍ വീണ്ടും പരീക്ഷണ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ധൈര്യം കാണിയ്ക്കുകയാണ് താരം.

പൃഥ്വിയുടെ അടുത്ത ചിത്രം തമിഴിലാണ്. അങ്ങാടിത്തെരു, വെയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇപ്പോള്‍ തമിഴകത്തെ മുന്‍നിരസംവിധായകരുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടുന്ന വസന്തബാലന്റെ ചിത്ത്രതിലാണ് പൃഥ്വി അഭിനയിക്കുന്നത്. വളരെ വ്യത്യസ്തമായൊരു ചിത്രമാണ് വസന്തബാലന്‍ ഒരുക്കുന്നതെന്നാണ് അറിയുന്നത്.

വളരെ വ്യത്യസ്തമായൊരു ചിത്രമാണിത്. സമയം അനുവദിയ്ക്കുകയാണെഹ്കില്‍ അത് ചെയ്യും. നല്ല ചിത്രങ്ങള്‍ ഏത് ഭാഷയില്‍ നിന്ന് വന്നാലും അത് ചെയ്യണമെന്നാണ് എന്റെ ആഹ്രഹം-പൃഥ്വിരാജ് പറയുന്നു.

തമിഴില്‍ പൃഥ്വിരാജ് ചെയ്ത മൊഴിപോലുള്ള ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദിയില്‍ സജീവമാകുന്നതിനിടെയാണ് പൃഥ്വി തമിഴകത്തും തന്റെ സാന്നിധ്യമുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്.

English summary
Actor Prithviraj to act in Vasanthabalan's nex Tamil film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam