»   » സെല്ലുലോയ്ഡ് തമിഴില്‍ ഡബ്ബ് ചെയ്യുന്നു

സെല്ലുലോയ്ഡ് തമിഴില്‍ ഡബ്ബ് ചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam

2013ല്‍ പൃഥ്വിരാജിന്റേതായി ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സെല്ലുലോയ്ഡ്. കമല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ മലയാളസിനിമയുടെ പിതാവായ ജെ സി ഡാനിയേലായിട്ടാണ് പൃഥ്വിരാജ് അഭിനയിച്ചത്. ഇതിന് അദ്ദേഹത്തിന് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

2012ല്‍ സെര്‍സര്‍ ചെയ്ത ചിത്രം 2013ലാണ് റിലീസ് ചെയ്തത്. മികച്ച നടനുള്ള പുരസ്‌കാരമുള്‍പ്പെടെ 7 സംസ്ഥാന ചലച്ചിത്രഅവാര്‍ഡുകളാണ് സെല്ലുലുയോഡ് സ്വന്തമാക്കിയത്.

Celluloid

തമിഴിലേയ്ക്കും സെല്ലുലോയ്ഡ് മൊഴിമാറ്റം ചെയ്യുന്നുകയാണ്. ജെസി ഡാനിയേല്‍ എന്നായിരിക്കും തമിഴില്‍ ചിത്രത്തിന്റെ പേരില്‍. ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞി ദിവസം നടന്നു. 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ സിനിമയ്ക്കുള്ള ആദരമെന്ന നിലയ്ക്കാണ് സെല്ലുലോയ്ഡ് തമിഴിലേയ്ക്ക് മൊഴി മാറ്റം നടത്തുന്നത്.

മലയാളത്തില്‍ വിഗതകുമാര്‍ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്ത ജെസി ഡാനിയേല്‍ യഥാര്‍ത്ഥത്തില്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ സ്വദേശിയാണ്. തമിഴ്‌നാട്ടുകാരനായതിനാലാണ് അദ്ദേഹത്തിന് കേരളസമൂഹത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയതെന്നെല്ലാം പറയാറുണ്ട്. വൈകിയെങ്കിലും കേരളം ഡാനിയേലിനെ അംഗീകരിച്ചു.

English summary
The Prithviraj classic Malayalam Celluloid written and directed by Kamal, is being dubbed into Tamil as JC Daniel.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam