»   » മഹേഷിന്റെ പ്രതികാരമല്ല ശെല്‍വന്റെ പ്രതികാരം! പ്രിയദര്‍ശന്റെ നിമിര്‍ ട്രെയിലര്‍ പുറത്ത് വിട്ടു!!

മഹേഷിന്റെ പ്രതികാരമല്ല ശെല്‍വന്റെ പ്രതികാരം! പ്രിയദര്‍ശന്റെ നിമിര്‍ ട്രെയിലര്‍ പുറത്ത് വിട്ടു!!

Posted By:
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്റെ സംവിധാനത്തില്‍ നിമിര്‍ എന്ന പേരില്‍ റിലീസിന് തയ്യാറെടുക്കുകയാണ്.  സിനിമയില്‍ നിന്നും ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ മഹേഷ് എന്ന കഥാപാത്രം തമിഴില്‍ അവതരിപ്പിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്.

മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാവും! മറ്റൊരു താരരാജാവ് ഉപേക്ഷിച്ചതാണ് മോഹന്‍ലാല്‍ ഏറ്റെടുത്തത്...

ചിത്രത്തില്‍ നിന്നും പുറത്ത് ട്രെയിലര്‍ മലയാളത്തിലും ഹിറ്റായിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരത്തില്‍ നിന്നും നിമിര്‍ വ്യത്യസ്തമായിരിക്കുമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രം റീമേക്ക് തന്നെയാണെന്നാണ് ട്രെയിലറില്‍ നിന്നും മനസിലാവുന്നത്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പല ട്രോളുകളും വരാന്‍ തുടങ്ങിയിരിക്കുകയാണ്.

നിമിര്‍

ദിലീഷ് പോത്തന്‍ കന്നി ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി സിനിമ് ദേശീയ പുരസ്‌കാരം വേദിയിലും എത്തിയിരുന്നു. സിനിമയുടെ റീമേക്കായി തമിഴില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് നിമിര്‍.

ട്രെയിലര്‍ പുറത്ത് വിട്ടു

സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സിനിമയിലെ പ്രധാന രംഗങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. പുറത്ത് വന്ന ഉടനെ തന്നെ ട്രെയിലര്‍ മലയാളത്തിലും ഹിറ്റായിരിക്കുകയാണ്.

കോപ്പിയടി സിനിമയല്ല

മഹേഷിന്റെ പ്രതികാരം ഇടുക്കിയെ പശ്ചാതലമാക്കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയായിരുന്നു. അത് തമിഴിലെത്തുമ്പോള്‍ അവരുടെ അഭിരുചിക്കനുസരിച്ച് കഥ മാറുകയാണ്. തമിഴ്‌നാട്ടിലെ തേനി, തെങ്കാശി എന്നിവിടങ്ങളെ ആധാരമാക്കിയായിരിക്കും നിമിര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. അല്ലാതെ ഒരു കോപ്പിയടി ആയിരിക്കില്ലെന്ന് പ്രിയദര്‍ശന്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

നിര്‍മാണം

മലയാളത്തില്‍ ക്രിസ്ത്യന്‍ കുടുംബ ബന്ധങ്ങളുടെ കഥ കോര്‍ത്തിണക്കിയ സിനിമ തമിഴിലെത്തുമ്പോള്‍ ഹിന്ദു കുടുംബങ്ങളായി മാറുകയാണ്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

ഫഹദ് അവതരിപ്പിച്ച മഹേഷിന്റെ കഥാപാത്രം ഉദയനിധി സ്റ്റാലിനാണ് ചിത്രത്തില്‍ ചെയ്യുന്നത്. സൗമ്യയായി പാര്‍വതി നായരും, ജിംസിയായി നമിത പ്രമോദുമാണ് നിമിറിലുണ്ടാവുക. അപര്‍ണ ബാലമുരളിയുടെ ജിംസി എന്ന കഥാപാത്രം സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലെത്തുമ്പോള്‍ ആ നിലവാരം സിനിമയിലുണ്ടാവുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

റിലീസിനെത്തുന്നു...

സിനിമ ജനുവരിയില്‍ തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ജനുവരി 26 നാണ് നിലവില്‍ സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

English summary
Priyadarshan’s next Nimir trailer out!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X