»   » മഹേഷിന്റെ പ്രതികാരം തമിഴിലെത്തിയപ്പോള്‍ കിട്ടി നല്ല കിടിലന്‍ പേര്! പേര് പുറത്ത് വിട്ടത് മോഹന്‍ലാലും!

മഹേഷിന്റെ പ്രതികാരം തമിഴിലെത്തിയപ്പോള്‍ കിട്ടി നല്ല കിടിലന്‍ പേര്! പേര് പുറത്ത് വിട്ടത് മോഹന്‍ലാലും!

Posted By: Teresa John
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിനെ നായനാക്കി ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തമിഴിലേക്കും നിര്‍മ്മിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

ബോളിവുഡിലെ താരപുത്രി ഗ്ലാമര്‍ നടിയാവാനുള്ള ശ്രമമാണ്! ഇത്തവണ സ്വിം സ്യൂട്ടിലുള്ള ഗ്ലാമര്‍ ചിത്രമാണ്!!

ചിത്രത്തിന് പേരിട്ടിരിക്കുകയാണ്. മോഹന്‍ലാലാണ് ഔദ്യോഗികമായി സിനിമയുടെ പേര് പുറത്ത് വിട്ടിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത ചിത്രവും സിനിമയുടെ പേരും മോഹന്‍ലാല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയുടെ പേര് ഇതാണ്..

സിനിമയ്ക്ക് പേരിട്ടു

മഹേഷിന്റെ പ്രതികാരം തമിഴിലേക്കും കൊണ്ടു വരാനുള്ള ശ്രമത്തിലാണ് പ്രിയദര്‍ശന്‍. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയ്ക്ക് പേരിട്ടിരിക്കുകയാണ്. നിമിര്‍ എന്നാണ് സിനിമയുടെ പേര്.

പുറത്ത് വിട്ടത് മോഹന്‍ലാല്‍

ചെന്നൈയില്‍ നിന്നും സിനിമയുടെ പേരിടുന്ന ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് മോഹന്‍ലാലാണ് സിനിമയുടെ പേര് പുറത്ത് വിട്ടത്. ഒപ്പം പ്രിയദര്‍ശനും ഫേസ്ബുക്കിലൂടെ സിനിമയുടെ പേരിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

നിമിര്‍

കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് എത്തുന്നതാണ് നിമിര്‍. സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ തന്നെ ആദ്യം തന്നെ പുറത്ത് വിട്ടിരുന്നു.

പോസറ്ററും പുറത്ത്

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ഉദയനിധി സ്റ്റാലിന്‍ എന്നിവരടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കെുടത്ത ചടങ്ങില്‍ സിനിമയുടെ പേരിനൊപ്പം ചിത്രത്തിന്റെ ആദ്യ പോസ്റ്ററും പുറത്ത് വിട്ടിരുന്നു.

ഇവരാണ് താരങ്ങള്‍

മലയാളത്തില്‍ ഫഹദ് അവതരിപ്പിച്ച മഹേഷ് എന്ന കഥാപാത്രത്തെ ഉദയനിധി സ്റ്റാലിന്‍ ആണ് അവതരിപ്പിക്കുന്നത്. ഒപ്പം അപര്‍ണ ബാലമുരളിയുടെ ജിംസി എന്ന കഥാപാത്രം നമിത പ്രമോദാണ് അവതരിപ്പിക്കുന്നത്.

സിനിമ കോപ്പിയടി അല്ല

മലയാളത്തില്‍ ഇടുക്കിയെ പശ്ചാതലമാക്കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയായതിനാല്‍ തമിഴിലെത്തുമ്പോള്‍ അവരുടെ അഭിരുചിക്കനുസരിച്ച് കഥ മാറുകയാണ്. തമിഴ്‌നാട്ടിലെ തേനി, തെങ്കാശി എന്നിവിടങ്ങളെ ആധാരമാക്കിയായിരിക്കും നിമിര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്.

നിര്‍മാണം


മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ക്രിസ്ത്യന്‍ കുടുംബ ബന്ധങ്ങളുടെ കഥ കോര്‍ത്തിണക്കിയ സിനിമ തമിഴിലെത്തുമ്പോള്‍ ഹിന്ദു കുടുംബങ്ങളായി മാറുകയാണ്.

English summary
Priyadarshan’s Next With Udhayanidhi Stalin Titled Nimir

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam