»   » പ്രിയദര്‍ശന്‍ ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പട്ടികയില്‍ !!

പ്രിയദര്‍ശന്‍ ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പട്ടികയില്‍ !!

By: Pratheeksha
Subscribe to Filmibeat Malayalam

എയ്ഡ്‌സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സില സമയങ്ങള്‍ എന്ന തമിഴ് ചിത്രം 74ാ മത് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ അവാര്‍ഡ് പട്ടികയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന്റെ അവസാന പത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഒക്ടോബര്‍ ആറിനു അമേരിക്കയിലെ ബവറിഹില്‍സില്‍ ജൂറിയ്ക്കു മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു സിനികളാണ്  അവസാന റൗണ്ടിലേക്കു പരിഗണിക്കുക. എച്ച് ഐ വി പരിശോധനാഫലം കാത്തിരിക്കുന്ന പത്തു ചെറുപ്പക്കാരുടെ കഥയാണ് സില സമയങ്ങളില്‍. പ്രകാശ് രാജ്, ശ്രേയ റെഡ്ഡി, അശോക് സെല്‍വന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

priyan-21-14

എ.എല്‍. വിജയയാണ് നിര്‍മ്മാണം. ഇന്ത്യയില്‍ ഈ ചിത്രം ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല. 1988 ല്‍ മീരാ നായരുടെ സലാം ബോബെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന്റെ അവസാന റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

English summary
Ace film-maker Priyadarshan's Tamil film Sila Samayangel (few moments) on AIDS Awareness has made it to the final round of selection for the 74th Annual Golden Globe Awards.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam