»   » അയാള്‍ ദയാലുവും മഹത് വ്യക്തിത്വവുമാണെന്ന് ദേവയാനി, തന്തയില്ലാത്തവനെന്ന് ഷംന കാസിം!

അയാള്‍ ദയാലുവും മഹത് വ്യക്തിത്വവുമാണെന്ന് ദേവയാനി, തന്തയില്ലാത്തവനെന്ന് ഷംന കാസിം!

Posted By:
Subscribe to Filmibeat Malayalam
'അദ്ദേഹം മഹാനെന്ന് ദേവയാനി, തന്തയില്ലാത്തവനെന്ന് ഷംന' | filmibeat Malayalam

ഒരു മരണത്തിന്റെ ഞെട്ടിലിലാണ് തമിഴ് സിനിമ ലോകം. നടനും സംവിധായകനുമായ ശശികുമാറിന്റെ ബന്ധുവും നിര്‍മാതാവുമായ ബി അശോക് കുമാറാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. പലിശക്കാരുടെ ശല്യത്തേത്തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പ് എഴുതി വെച്ചിട്ടാണ് അശോക് കുമാര്‍ ആത്മഹത്യ ചെയ്തത്.

അവാര്‍ഡ് പ്രതീക്ഷിക്കുന്നില്ല, പക്ഷെ ഫഹദ് ഫാസില്‍ പ്രതീക്ഷിക്കുന്ന മറ്റൊന്നുണ്ട്! കിട്ടുമോ അത്?

സിനിമയ്ക്ക് വേണ്ടി നിവിന്‍ പോളി പാടിയ ആദ്യ ഗാനം! പാടി മുഴുമിപ്പിച്ച ഉടന്‍ ഗോപി സുന്ദര്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു...

അശോക് കുമാറിന്റെ മരണത്തിന് ഉത്തരവാദിയായ അന്‍പുചെഴിയാന്‍ എന്ന പലിശക്കാരനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ആത്മഹത്യാക്കുറിപ്പിലും അന്‍പുചെഴിയാനേക്കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ അന്‍പുചെഴിയാന്റെ പേരില്‍ തമിഴ് സിനിമയിലെ രണ്ട് നടിമാര്‍ പരസ്പരം ഏറ്റുമുട്ടുകയാണ്.

ഷംന കാസിമും ദേവയാനിയും

മലയാളികള്‍ക്ക് ഏറെ പരിചിതരായ താരങ്ങളാണ് ഷംന കാസിമും ദേവയാനിയും. ഷംന മലയാളിയും തുടക്കം മലയാള ചിത്രങ്ങളിലൂടെയുമായിരുന്നു. ദേവയാനിയാകട്ടെ നിരവധി ഹിറ്റ് മലയാള ചിത്രങ്ങളില്‍ നായികയായും എത്തിയിട്ടുണ്ട്. സൂപ്പര്‍ താരങ്ങളുടെ വരെ നായികയായിരുന്നു ദേവയാനി.

ഷംന കാസിമിന്റെ ട്വീറ്റ്

അശോക് കുമാറിന്റെ മരണത്തിന് പിന്നാലെ അന്‍പുചെഴിയാനെതിരെ ഷംന ചെയ്ത ട്വീറ്റില്‍ നിന്നായിരുന്നു തുടക്കം. 'അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ... ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക... അതിനായി നമുക്ക് കൈകോര്‍ക്കാം', എന്നായിരുന്നു ട്വീറ്റ്.

ദേവയാനിയും ഭര്‍ത്താവും

അതേസമയം ദേവയാനിയും ഭര്‍ത്താവും അന്‍പുചെഴിയാനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്. താന്‍ അറിയുന്ന അന്‍പുചെഴിയാന്‍ കലപ്പില്ലാത്ത വ്യക്തിയാണെന്നാണ് ദേവയാനിയും ഭര്‍ത്താവ് രാജ്കുമാറും പറയുന്നത്. ദേവയാനി നായികയായ കാതലന്‍പുടന്‍ എന്ന ചിത്രത്തിന് വേണ്ടി അന്‍പുചെഴിയാന്റെ കയ്യില്‍ നിന്നും രാജ്കുമാര്‍ പണം കടം മേടിച്ചിരുന്നു.

ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയില്ല

താന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പണം പലിശയ്ക്ക് എടുത്തപ്പോള്‍ അദ്ദേഹം ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയില്ലെന്ന് രാജ്കുമാര്‍ പറയുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം പണം കൃത്യമായി മടക്കി കൊടുക്കുകയും ചെയ്തു. തന്റെ വ്യക്തിപരമായ അനുഭവം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

മുത്താണ് അന്‍പുചെഴിയാന്‍

അന്‍പുചെഴിയാന്‍ മുത്താണ്. സംവിധായകന്‍ വിക്രമനുമായാണ് ഇദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ സാധിക്കുക. കാരണം ഇരുവരും ദയാലുക്കളും മഹത് വ്യക്തിത്വങ്ങളുമാണെന്നാണ് രാജ്കുമാറും ദേവയാനിയും പറയുന്നത്.

ആത്മഹത്യയല്ല കൊലപാതകം

അശോക് കുമാറിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് പിടികൂടാന്‍ പോലീസ് സന്നദ്ധത കാണിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ വിശാല്‍ രംഗത്തെത്തിയിട്ടുണ്ട്. അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഷംനയുടെ ട്വീറ്റ്

ഷംന കാസിമിന്റെ ട്വീറ്റ് കാണാം.

English summary
Shamna Kasim against Anpuchezhiyan on producer Ashok Kumar's suicide.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam