»   » വിശ്വരൂപത്തിനെതിരെ സദാചാരപ്പൊലീസ്

വിശ്വരൂപത്തിനെതിരെ സദാചാരപ്പൊലീസ്

Posted By:
Subscribe to Filmibeat Malayalam

കോളിവുഡില്‍ വീണ്ടും സദാചാരപ്പൊലീസുകാര്‍ തലപൊക്കുന്നു. കമല്‍ഹാസന്റെ പുതിയ ബിഗ് ബജറ്റ് ചിത്രമായ വിശ്വരൂപത്തിനെതിരെ ഹിന്ദു മക്കള്‍ കക്ഷി(എച്ച്എംകെ) യെന്ന സംഘടനയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Viswaroopam

വിശ്വരൂപമെന്ന പേര് സംസ്‌കൃതപദമാണെന്നും തമിഴല്ലാത്ത പേര് ഈ സിനിമയ്ക്ക് പാടില്ലെന്നുമുള്ള വിചിത്രമായ ആവശ്യമാണ് ഹിന്ദു മക്കള്‍ കക്ഷി ഉയര്‍ത്തിയിരിക്കുന്നത്. യുവതലമുറയുടെ റോള്‍ മോഡലായ കമല്‍ഹാസന്‍ തന്റെ സിനിമയ്ക്ക് ഒരു തമിഴ് പേരിട്ട് മാതൃക കാണിയ്ക്കണമെന്ന് സംഘടന നേതാക്കള്‍ പറയുന്നു.

കമല്‍ തമിഴ്‌നാട്ടില്‍ ജീവിയ്ക്കുന്നയാളാണ്. തമിഴ് സിനിമകളില്‍ അഭിനയിച്ചാണ് അദ്ദേഹം പ്രശസ്തിയും നേടിയത്. അങ്ങനെയൊരാള്‍ തന്റെ സിനിമയ്ക്ക് തമിഴ് പേരിടാന്‍ തയാറാവാത്തതെന്താണെന്ന് മനസ്സിലാവുന്നില്ലെന്ന് എച്ച്എംകെ നേതാവ് കണ്ണന്‍ ചോദിയ്ക്കുന്നുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കി സിനിമയുടെ പേര് മാറ്റാന്‍ കമല്‍ തയാറാവുമെന്നാണ് സംഘടന പ്രതീക്ഷിയ്ക്കുന്നത്.

സദാചാരപ്പൊലീസ് ചമയുന്ന ഹിന്ദു മക്കള്‍ ആട്ചി ഇതിന് മുമ്പും പല തമിഴ് സിനിമകള്‍ക്കെതിരെയും രംഗത്തെത്തിയിട്ടുണ്ട്. 2010ല്‍ കമല്‍ തന്നെ നായകനായി അഭിനയിച്ച മന്മഥന്‍ അമ്പിലെ ഒരു ഗാനത്തിനെതിരെയും എച്ച്‌കെഎം പ്രതിഷേധമുയര്‍ത്തിയിരുന്നു. ഗാനത്തില്‍ ലൈംഗിക പരാമര്‍ശങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് അത് വെട്ടിമാറ്റുകയും ചെയ്തു.

English summary
According to the party, the title should be changed since it is not a Tamil word. "Viswaroopam is a Sanskrit word.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam