»   » പുലി തമിഴില്‍ മറ്റൊരു ബാഹുബലി ആകുമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍?

പുലി തമിഴില്‍ മറ്റൊരു ബാഹുബലി ആകുമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍?

Posted By:
Subscribe to Filmibeat Malayalam

വിജയ് യെ നായകനാക്കി ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലി, തമിഴില്‍ രാജമൗലി അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ വെല്ലുമോ എന്നാണ് ഇപ്പോള്‍ സന്ദേഹം. വെറുതേ പറയുകയല്ല. അതിനുള്ള കാരണങ്ങളുണ്ട്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുലിയുടെ ട്രെയിലര്‍ നല്‍കുന്ന സൂചന അതാണ്. ബ്രഹ്മാണ്ഡ സെറ്റുകളും ഫൈറ്റുകളും പുലിയിലുമുണ്ട്. പ്രകത്ഭരായ കലാകാരന്മാര്‍ തന്നെയാണ് പുലിയ്ക്കു പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.

പുലി തമിഴില്‍ മറ്റൊരു ബാഹുബലി ആകുമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍?

തായ്‌ലന്‍ഡില്‍ നിന്നുളള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങ് ആണ് പുലിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

പുലി തമിഴില്‍ മറ്റൊരു ബാഹുബലി ആകുമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍?

സതുരംഗ വേട്ടൈ സിനിമയിലൂടെ ശ്രദ്ധേയനായ നടരാജന്‍ സുബ്രഹ്മണ്യന്‍ ആണ് ഛായാഗ്രഹണം. ദേവീ ശ്രീ പ്രസാദ് സംഗീതം നിര്‍വഹിക്കുന്നു.

പുലി തമിഴില്‍ മറ്റൊരു ബാഹുബലി ആകുമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍?

ശങ്കര്‍ ചിത്രം ഐയുടെ കലാസംവിധാനം നിര്‍വഹിച്ച ടി മുത്തുരാജ് ആണ് പുലിയുടെ ആര്‍ട് ഡയറക്ടര്‍.

പുലി തമിഴില്‍ മറ്റൊരു ബാഹുബലി ആകുമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍?

ബാഹുബലി, ഈഗ തുടങ്ങിയ ചിത്രങ്ങളുടെ സ്‌പെഷല്‍ ഇഫക്ടിന് പങ്കാളികളായിരുന്ന മകുതയാണ് വിഎഫ്എക്‌സ് കൈകാര്യം ചെയ്യുന്നത്.

പുലി തമിഴില്‍ മറ്റൊരു ബാഹുബലി ആകുമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍?

തൊണ്ണൂറുകോടി മുതല്‍മുടക്കില്‍ നിര്‍മാണം പൂര്‍ത്തിയായ ചിത്രത്തിലെ ഒരു ഗാനരംഗത്തിന് മാത്രം അഞ്ചുകോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്. എസ്‌കെടി കമ്പയിന്‍സിന്റെ ബാനറില്‍ ഷിബു തമാന്‍സും, പിടി ശെല്‍വകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്

പുലി തമിഴില്‍ മറ്റൊരു ബാഹുബലി ആകുമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍?

വിജയ് രണ്ട് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് കേള്‍ക്കുന്നു. ഗ്ലാമറിന് ചൂടുകൂട്ടാന്‍ ഹന്‍സികയും ശ്രുതിയുമുണ്ട്. ശ്രീദേവി, പ്രഭു, കിച്ച സുദീപ്, തമ്പി രാമയ്യ, നന്ദിത തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

പുലി തമിഴില്‍ മറ്റൊരു ബാഹുബലി ആകുമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍?

2014 നവംബറില്‍ ചിത്രീകരണം ആരംഭിച്ച പുലി വിജയ് യുടെ അമ്പത്തിയെട്ടാമത്തെ ചിത്രം കൂടെയാണ്. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും

English summary
Ilayathalapathy Vijay's Puli trailer was released on 20th of August at the stroke of midnight. Now, in less than 48 hours, the 1 min 53 sec video has garnered a whopping 63,527 likes and has reached the coveted 2 million mark when it comes to the total number of views.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam