»   » പുലിയുടെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 64 കോടി, കേരളത്തില്‍ നിന്നെത്ര?

പുലിയുടെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 64 കോടി, കേരളത്തില്‍ നിന്നെത്ര?

Posted By:
Subscribe to Filmibeat Malayalam

ഇളയദളപതി വിജയ് നായകനായി ഒടുവില്‍ റിലീസ് ചെയ്ത പുലിയെ കുറിച്ച് ആര് എന്ത് വേണമെങ്കിലും പറഞ്ഞോളൂ, പക്ഷെ ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനെ തോത്പിക്കാന്‍ കഴിയില്ല. ആദ്യ നാല് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ നിന്ന്മാത്രം 32 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 64 കോടി രൂപ നേടിയെന്ന് ഔദ്യോഗിക സ്ഥിരീകരണം.

വിക്രമിന്റെ ഐയ്ക്ക് ശേഷം ആഗോളതലത്തില്‍ മറ്റൊരു തമിഴ് ചിത്രം ഇങ്ങനെ കുതിച്ചു ചാടുന്നത് ഇതാദ്യമാണെന്നാണ് വിലയിരുത്തലുകള്‍. തമിഴ്‌നാടിന് പുറമെ ഓസ്‌ട്രേലിയയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമാണത്രെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത്. കേരളത്തില്‍ നിന്ന് നാല് ദിവസം കൊണ്ട് നാല് കോടിയും നേടി.

പുലിയുടെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 64 കോടി, കേരളത്തില്‍ നിന്നെത്ര?

തമിഴ്‌നാട് വിട്ടാല്‍ വിജയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംസ്ഥാനം കേരളമാണ്. നാല് കോടിയാണ് കേരളത്തില്‍ നിന്ന് പുലി നേടിയത്.

പുലിയുടെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 64 കോടി, കേരളത്തില്‍ നിന്നെത്ര?

സുദീപ് വില്ലനായി എത്തുന്നതുകൊണ്ട് തന്നെ കര്‍ണാടക സംസ്ഥാനത്തും ചിത്രത്തിന് വലിയ സ്വീകരണമായിരുന്നു. 5.7 കോടിയാണ് കര്‍ണാടകയില്‍ നിന്നും നേടിയത്.

പുലിയുടെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 64 കോടി, കേരളത്തില്‍ നിന്നെത്ര?

ആന്ധ്രാപ്രേദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി 3.65 കോടിയാണ് നേടിയത്. ആന്ധ്രപ്രദേശിലെ നിസാമില്‍ നിന്നാണ് ഏറിയ പങ്കും- രണ്ടരക്കോടി

പുലിയുടെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 64 കോടി, കേരളത്തില്‍ നിന്നെത്ര?

ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി പുലി 5.8 കോടി വാരി.

പുലിയുടെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 64 കോടി, കേരളത്തില്‍ നിന്നെത്ര?

അങ്ങനെ ഏകദേശം, ആകെ മൊത്തം 64 കോടിരൂപ പുലി ആഗോളതലത്തില്‍ നേടിക്കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമാണ് ഭൂരിഭാഗം കളക്ഷനും വന്നത്.

പുലിയുടെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 64 കോടി, കേരളത്തില്‍ നിന്നെത്ര?

ചിത്രം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. 118 കോടിയാണ് പുലിയ്ക്കായി ഇറക്കിയത്. എത്ര നേടും എന്ന് കണ്ടറിയാം

English summary
Yesterday we had revealed that Ilayathalapathy Vijay's Puli had grossed 32 crore rupees from Tamil Nadu box office alone after completing its first weekend (4 days) run. Now, it's time to know how much the fantasy flick has managed to collect worldwide.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X