»   » ദുരൈസിങ്കവും പുലിമുരുകനും നേര്‍ക്കുനേര്‍, സൂര്യ മോഹന്‍ലാല്‍ മത്സരം, തമിഴ് ബോക്‌സോഫീസ് ആരു തകര്‍ക്കും

ദുരൈസിങ്കവും പുലിമുരുകനും നേര്‍ക്കുനേര്‍, സൂര്യ മോഹന്‍ലാല്‍ മത്സരം, തമിഴ് ബോക്‌സോഫീസ് ആരു തകര്‍ക്കും

By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ നൂറുകോടി ചിത്രമായ പുലിമുരുകന്റെ തമിഴ് റീമേക്കായ മാന്യം പുലി റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്. തമിഴകത്തിന്റെ സ്വന്തം താരമായ സൂര്യയുടെ സിങ്കം ത്രീയും റിലീസിങ്ങ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 26 നായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ ജെല്ലിക്കെട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു.

മലയാളത്തില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് പുലിമുരുകന്‍. മുരുകന്റെ പ്രതികാരത്തെ കുട്ടികളടക്കമുള്ള പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. ആദ്യമായി നൂറു കോടി ക്ലബിലെത്തുന്ന മലയാള ചിത്രമായി മാറാന്‍ പുലിമുരുകന്‍ കഴിഞ്ഞതും അതു കൊണ്ടു തന്നെയാണ്. എന്നാല്‍ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് ആശങ്ക ഏറെയാണ്. കാര്യം മറ്റൊന്നുമല്ല സിങ്കത്തിനോടാണ് ചിത്രം മത്സരിക്കുന്നത്.

ദുരൈസിങ്കവും പുലിമുരുകനും നേര്‍ക്കുനേര്‍

സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത സിങ്കത്തിന്റെ മൂന്നാം ഭാഗമായ എസ്ത്രീ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സിങ്കം സീരീസിലെ മൂന്നാം ഭാഗത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ വരെ തയ്യാറായിക്കഴിഞ്ഞതാണ്. ജനുവരി 26 ലെ റിലീസ് മാറ്റിയത് സൂര്യ ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.

സൂപ്പര്‍ താര മത്സരത്തില്‍ ആരു വിജയിക്കും

ജെല്ലിക്കെട്ട് നിരോധനത്തെത്തുടര്‍ന്ന് തമിഴ് ജനത ഒന്നടങ്കം പ്രതിഷേധിക്കുന്നതിനിടയില്‍ തന്റെ ചിത്രത്തിന്റെ റിലീസ് വേണ്ടെന്ന് തീരുമാനിച്ചത് സൂര്യ തന്നെയാണ്. തമിഴ് ജനതയുടെ വികാരം മനസ്സിലാക്കുന്ന കലാകാരനാണ് താനെന്ന് സൂര്യ ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം കാരണം വെട്ടിലായത് പുലിമുരുകന്റെ അണിയറ പ്രവര്‍ത്തകരാണ്.

റിലീസിങ്ങ് ഡേറ്റിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല

എസ്ത്രീയുടെ റിലീസിങ്ങ് ഡേറ്റ് മാറ്റിയതിനാല്‍ പുലിമുരുകന്റെ ഡേറ്റും മാറും. എന്തായാലും ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് ടോമിച്ചന്‍ മുളകുപാടം അറിയിച്ചിട്ടുള്ളത്.

സിങ്കവും പുലിയും നേര്‍ക്കുനേര്‍

തിയേറ്ററുകളില്‍ ഇനി മുഴങ്ങുന്നത് ഗര്‍ജ്ജനമാണ്. ദുരൈസിങ്കത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പുലിമുരുകന് കഴിയുമോയെന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

English summary
Pulimurugan and S3 is ready to release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam