»   » കീര്‍ത്തനയെ പരിചയമില്ലായിരിക്കാം എന്നാല്‍ അമുദയെ അറിയില്ലേ???

കീര്‍ത്തനയെ പരിചയമില്ലായിരിക്കാം എന്നാല്‍ അമുദയെ അറിയില്ലേ???

Posted By:
Subscribe to Filmibeat Malayalam

കീര്‍ത്തന പാര്‍ത്ഥിപന്‍ എന്നു പറഞ്ഞാല്‍ ഒരു പക്ഷേ പെട്ടന്നാര്‍ക്കും മനസിലാവില്ല. എന്നാല്‍ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ അമുദയെ ആരും മറന്നിട്ടും ഉണ്ടാവില്ല.

കുസൃതിയും കളിചിരിയും വിഷാദവും തകര്‍ത്തഭിനയിച്ച അമുദ എന്ന ബാലതാരം ആരാണെന്നറിയാമോ? തമിഴ് നടന്‍ പാര്‍ത്ഥിപന്റെ മകളാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം കീര്‍ത്തന വള്ളിത്തിരയിലേക്ക് മടങ്ങി വരുന്നു.

-keerthana

നായിക ആയല്ല കീര്‍ത്തനയുടെ മടങ്ങി വരവ്. പിന്നയോ സഹസംവിധായകയായാണ് കീര്‍ത്തന വള്ളിത്തിരയിലെത്തുന്നത് തന്നെ സിനിമയില്‍ പരിചയപ്പെടുത്തിയ മണിരത്‌നത്തിന്റെ അസിസ്റ്റന്റായാണ് കീര്‍ത്തന സിനിമാ മേഖലയില്‍ സജീവമാവാന്‍ പോവുന്നത്.

കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കീര്‍ത്തനയ്ക്ക് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ചെന്നെ ലയോള കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കീര്‍ത്തന സഹസംവിധായകയാവാന്‍ ഒരുങ്ങുന്നത്.

English summary
R Parthiban’s daughter RS Keerthana is all set to comeback to films, but with a different touch this time. She is assisting filmmaker Mani Ratnam on his upcoming film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam