രജനികാന്തിന് ശേഷം ധനുഷിന്റെ നായികയായി രാധിക ആപ്‌തെ എത്തുന്നു?
രജനികാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച ബോളിവുഡ് താരം രാധിക ആപ്‌തെ തമിഴില്‍ വീണ്ടും ചുവടുറപ്പിക്കുന്നു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രത്തില്‍ നായികയാകുന്നത് രാധികയാണ്.
ചിത്രത്തിന്റെ പേര് ഇത് വരെ തീരുമാനിച്ചിട്ടില്ല. ധനുഷിന്റെ നായിക കഥാപാത്രത്തെയാണ് രാധിക അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

കബാലിയിലെ അഭിനയത്തിന് ശേഷം രാധികയ്ക്ക് നിരവധി ഭാഷകളില്‍ അവസരം ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പ്രണയമാണ് പുതിയ ചിത്രത്തിന്റെ പശ്ചാത്തലം.
വാടാ ചെന്നൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ധനുഷ് ഇപ്പോള്‍. തൊഡാരി എന്ന ചിത്രം ഉടന്‍ തിയ്യേറ്ററുകളില്‍ എത്തും.
radhika apte dhanush tamil film kabali actress rajanikanth ധനുഷ് രാധിക ആപ്‌തെ രജനികാന്ത് തമിഴ് സിനിമ കബാലി നടി


Click it and Unblock the Notifications