»   » തമിഴ് സിനിമയില്‍ പുരുഷ മേല്‍ക്കോയ്മ, സംവിധായകനെതിരെ പൊട്ടിത്തെറിച്ച് രാധിക ആപ്തെ

തമിഴ് സിനിമയില്‍ പുരുഷ മേല്‍ക്കോയ്മ, സംവിധായകനെതിരെ പൊട്ടിത്തെറിച്ച് രാധിക ആപ്തെ

Posted By: Nihara
Subscribe to Filmibeat Malayalam

ഗ്ലാമര്‍ റോളുകളിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച രാധിക ആപ്‌തെ കബാലിയിലൂടെയാണ് തമിഴകത്തെത്തിയത്. ബോളിവുഡിലെ മുന്‍നിര അഭിനേത്രികളിലൊരാളായ താരം തമിഴ് സിനിമയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിലേക്ക് ഇടിച്ചു കയറിയ നായികയ്ക്ക് തമിഴ് സിനിമയില്‍ നിന്നും അത്ര നല്ല അനുഭവങ്ങളല്ല ലഭിച്ചത്.

സംവിധായകര്‍ പ്രതികാര മനോഭാവത്തോടെയാണ് പലപ്പോഴും താരത്തോട് പെരുമാറിയിരുന്നത്. ലൊക്കേഷിനല്‍ തനിക്ക് വേണ്ട മികച്ച സൗകര്യങ്ങള്‍ പോലും അവര്‍ നല്‍കിയിരുന്നില്ലെന്നും രാധിക പറഞ്ഞു. അതിനാല്‍ത്തന്നെ തമിഴ് സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ താരം പ്രതികരിക്കുന്നതും അത്തരത്തിലാണ്. പൊതുവേ ബോള്‍ഡായ രാധിക ആപ്തയെക്കുറിച്ച് മുന്‍പും പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

പ്രതികാര മനോഭാവാത്തോടെ പെരുമാറുന്നു

സംവിധായകന്‍ മഞ്ജിത്ത് ഒഴികെ മറ്റെല്ലാവരും തന്നോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറിയിരുന്നത്. ലൊക്കേഷനില്‍ വേണ്ട സൗകര്യം പോലും ചെയ്തിരുന്നില്ല. അവര്‍ നല്‍കുന്ന സൗകര്യങ്ങളില്‍ തൃപ്തയായിക്കൊള്ളണം എന്ന തരത്തിലായിരുന്നു അവരുടെ പ്രവര്‍ത്തികളും പെരുമാറ്റവും.

ഹീറോയ്ക്ക് താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍

വെട്ടി ശെല്‍വന്‍ സിനിമയുടെ സംവിധായകനായ രൂദ്രനെതിരെയാണ് രാധിക ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ചിത്രത്തില്‍ അഭിനയിക്കുന്ന ഹീറോയ്ക്ക് താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറമേ മികച്ച സൗകര്യങ്ങളും നല്‍കി. എന്നാല്‍ ഹീറോയിനായ തനിക്ക് സാധാരണ പോലെയുള്ള മുറിയാണ് ഏര്‍പ്പാടാക്കിയത്.

പ്രതിഫലം കൂട്ടിച്ചോദിച്ചുവെന്ന് സംവിധായകന്‍

ചിത്രത്തില്‍ അഭിനയിക്കുന്നതിന് 18 ലക്ഷം രൂപയാണ് പ്രതിഫലമായി രാധികയ്ക്ക് നല്‍കുന്നത്. എന്നാല്‍ 20 ലക്ഷം വേണമെന്ന് നായിക വാശി പിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സംവിധായകന്‍ പറയുന്നത്.

മികച്ച സൗകര്യങ്ങളാണ് നല്‍കുന്നത്

7000 രൂപ ദിവസ വാടകയുള്ള സ്റ്റാര്‍ ഹോട്ടലിലാണ് രാധികയ്ക്ക് താമസമൊരുക്കിയത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ വന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് താരം ഇത്തരത്തില്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ഇത് മോശമായ കാര്യമാണെന്നും സംവിധായകന്‍ പറഞ്ഞു.

English summary
Radhika Apthe is a Bollywood heroine, but sometime back she was acted in some Tamil movies, she was the heroine of Super star Rejnikant , film Kabali. she said except Manjith, other directors have behaved and associated to her with vengeance mentality, while in the shooting locations they won’t allow me sufficient facilities, I have to enjoy only limited facilities.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam