»   » ഭര്‍ത്താവിനെ പുറത്താക്കി; കാര്‍ത്തിയ്ക്കും വിശാലിനും എതിരെ രാധിക ശരത്ത് കുമാര്‍

ഭര്‍ത്താവിനെ പുറത്താക്കി; കാര്‍ത്തിയ്ക്കും വിശാലിനും എതിരെ രാധിക ശരത്ത് കുമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് താരസംഘടനായ നടികര്‍ സംഘത്തിന്റെ പ്രശ്‌നങ്ങള്‍ അവസാനിയ്ക്കുന്നില്ല. സംഘത്തിന്റെ മുന്‍ പ്രസിഡന്റായ ശരത് കുമാറിനെ പുറത്താക്കിയതിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് നടന്റെ ഭാര്യയും നടിയുമായ രാധിക ശരത്ത് കുമാര്‍.

യാതൊരു വിശദീകരണവുമില്ലാതെയാണ് സെക്രട്ടറി വിശാലും ട്രെഷററായ കാര്‍ത്തിയും ശരത്ത് കുമാറിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത് എന്ന് രാധിക ആരോപിയ്ക്കുന്നു. നാസറാണ് നിലവില്‍ നടികര്‍ സംഘത്തിന്റെ പ്രസിഡന്റ്.

പത്ത് കോടി ദുരുപയോഗം ചെയ്തു

ശരത്ത്കുമാര്‍ പ്രസിഡന്റായിരിയ്ക്കുമ്പോള്‍ പത്ത് കോടിയുടെ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന് കാണിച്ചാണ് ട്രഷററും സെക്രട്ടറിയും നടന്റെ അംഗത്വം റദ്ദാക്കിയതത്രെ.

ശരത്തിനെ മാത്രമല്ല

ശരത്ത്കുമാറിനെ മാത്രമല്ല രാധികയുടെ സഹോദരന്‍ രാധ രവിയെയും വാഗൈ ചന്ദ്ര ശേഖറിനെയും സംഘടനയില്‍ നിന്ന് പുറത്താക്കി.

വിശദീകരണം ഇല്ലാതെ

വിഷയത്തില്‍ യാതൊരു തര വിശദീകരണവും നല്‍കാതെയാണ് കാര്‍ത്തിയും വിശാലും ശരത്ത് കുമാറിനെ പുറത്താക്കിയത് എന്നും ഇത് ന്യായമല്ല എന്നും രാധിക ശരത്ത് കുമാര്‍ പറയുന്നു.

പ്രശ്‌നങ്ങളുടെ തുടക്കം

താരസംഘടനയ്ക്ക് കെട്ടിടം പണിയണം എന്ന ആവശ്യത്തില്‍ നിന്നാണ് പ്രശ്‌നം ആരംഭിച്ചത്. എന്നാല്‍ കെട്ടിടമല്ല, തിയേറ്ററാണ് വേണ്ടത് എന്ന് ശരത്ത്കുമാറും സംഘവും വാദിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഈ വിഷയം ഉന്നയിച്ച് വോട്ട് പിടിച്ചെങ്കിലും ജയിച്ചത് വിശാലിന്റെ പക്ഷമാണ്.

English summary
Radhika Sarathkumar has slammed members of the new Nadigar Sangam administration in a series of tweets.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam