»   » ഗൗതം മേനോന് എആര്‍ റഹ്മാന്‍റെ ഗിഫ്റ്റ്, ഗിഫ്റ്റ് എന്താണെന്ന് അറിയണോ?

ഗൗതം മേനോന് എആര്‍ റഹ്മാന്‍റെ ഗിഫ്റ്റ്, ഗിഫ്റ്റ് എന്താണെന്ന് അറിയണോ?

Posted By:
Subscribe to Filmibeat Malayalam

എത്ര സംഗീത സംവിധായകര്‍ വന്നു പോയാലും എആര്‍ റഹ്മാന്റെ ഗാനങ്ങള്‍ എപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ ഉണ്ടായിരിയ്ക്കും. അതിനാല്‍ തന്നെ ഏത് സംവിധായകനും തന്റെ ചിത്രത്തിലെ ഗാനങ്ങളൊരുക്കാന്‍ റഹ്മാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിയ്ക്കും. തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം റഹ്മാന്റെ കൈയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ പാട്ടുകള്‍ അവര്‍ക്കുണ്ട്.

ഇപ്പോഴിതാ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഗൗതം മേനോനും റഹ്മാന്‍ ഒരു സുപ്പര്‍ ഡ്യൂപ്പര്‍ ഗിഫ്റ്റ് നല്‍കിയിരിയ്ക്കുന്നു. അച്ചം എന്‍പത് മടമയെടാ എന്ന ഗൗതം മേനോന്‍ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒരുക്കിയിരിയ്ക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. ഒരു സംവിധായകന് ഇതിലപ്പുറം എന്ത് സമ്മാനം നല്‍കാന്‍.

Manjima Chimbu

റൊമാന്റിക് ആക്ഷന്‍ ത്രില്ലറായ അച്ചം എന്‍പത് മടമയെടായില്‍ ചിമ്പുവും മഞ്ജിമയുമാണ് അഭിനേതാക്കാള്‍. യുവാക്കളുടെ മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം അതേ പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുന്ന ചിത്രം കൂടിയാണ് അച്ചം എന്‍പത് മടമയെടാ. ചിത്രം തെലുങ്കിലും ഒരുക്കുന്നുണ്ട്. തള്ളി പോഗാതേ എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടി.

English summary
Rahman’s gift to Gautham Menon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam