»   » ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

അഞ്ച് പതിറ്റാണ്ടിലേറെ കാലമായി തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ആച്ചി എന്ന മനോരമ ചമയങ്ങള്‍ അഴിച്ചുവച്ച് യാത്രയായി. പന്ത്രണ്ടാം വയസ്സില്‍ അഭിനയ രംഗത്തെത്തിയ ആച്ചി പെണ്‍ ഹാസ്യത്തിന്റെ മറ്റൊരു തലം വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയിട്ടാണ് യാത്രയായത്.

അണ്ണാദുരൈ, കരുണാനിധി, എം ജി ആര്‍, എന്‍ ടി ആര്‍, ജയലളിത എന്നിങ്ങനെ അഞ്ചു മുഖ്യമന്ത്രിമാര്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ചു എന്ന അപൂര്‍വ നേട്ടവും മനോരമയ്ക്കു സ്വന്തമാണ്. ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡും മനോരമയുടെ പേരിലുണ്ട്. 1990ല്‍ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മനോരമയെ 2002ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.

വിദ്യാര്‍ഥികളെ ഇതിലേ ഇതിലേ.' ആണ് ആദ്യ മലയാള ചിത്രം. പിന്നീട് 'ആണ്‍കിളിയുടെ താരാട്ട്', 'മധുവിധു തീരും മുന്‍പേ', 'ആകാശകോട്ടയിലെ സുല്‍ത്താന്‍', 'വീണ്ടും ലിസ' ഉള്‍പ്പെടെ ഇരുപത്തഞ്ചോളം മലയാളചിത്രങ്ങളില്‍ മനോരമ വേഷമിട്ടു.

മറ്റുള്ളവരെ ചിരിപ്പിച്ച് വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ആച്ചിയുടെ സ്വകാര്യ ജീവിതം വേദനകള്‍ നിറഞ്ഞതായിരുന്നു. അമ്മയുടെ അനുജത്തിയെ അച്ഛന്‍ രണ്ടാം വിവാഹം കഴിച്ചതോടെ തുടങ്ങിയ ദുരിതം. വീട്ടുപണിയെടുത്താണ് അമ്മ മകളെ വളര്‍ത്തിയത്. സ്‌കൂള്‍ കാലത്തു പാട്ടുപാടിയാണ് മനോരമ ശ്രദ്ധേയയായത്. നാടകത്തില്‍നിന്നു സിനിമയിലെത്തി ചുവടുറപ്പിച്ചു തുടങ്ങിയ കാലത്ത് 1964ല്‍ ആയിരുന്നു വിവാഹം. എന്നാല്‍ രണ്ടു വര്‍ഷത്തിനകം ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിതം മകനുവേണ്ടി മാത്രമായി.

തമിഴകത്തിന്റെ ആച്ചിയ്ക്ക് സിനിമാ താരങ്ങള്‍ കണ്ണീരോടെ വിട നല്‍കി. രജനികാന്ത്, കമല്‍ ഹസന്‍, അജിത്ത്, വിജയ് തുടങ്ങി സിനിമാ ലോകത്തെ പ്രമുഖ താരങ്ങളെല്ലാം ആച്ചിയ്ക്ക് അന്തിമോപചാരം അര്‍പ്പിയ്ക്കാനെത്തി. ഫോട്ടോകള്‍ കാണാം

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

തമിഴ് നടന്‍ അജിത്ത് ആച്ചിയ്ക്ക് അന്തിമോപചാരം അര്‍പിയ്ക്കാന്‍ വന്നപ്പോള്‍. സമീപത്ത് നടനും നടികര്‍ സംഘം പ്രസിഡന്റുമായ ശരത്ത് കുമാര്‍

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

ഭാര്യയും നടിയുമായ ശാലിനിയ്‌ക്കൊപ്പമാണ് അജിത്ത് എത്തിയത്

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

ആദ്യകാല നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത. ജയലളിതയ്‌ക്കൊപ്പം ആദ്യകാലത്ത് ഒത്തിരി ചിത്രങ്ങളില്‍ ആച്ചി അഭിനയിച്ചിട്ടുണ്ട്

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

ആച്ചിയ്ക്ക് അന്തിമോപചാരം അര്‍പിയ്ക്കാന്‍ കമല്‍ ഹസന്‍ വരുന്നു

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

തമിഴ് യുവ നടന്‍ കാര്‍ത്തി

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

അച്ഛനും നടനുമായ ശിവകുമാറിനൊപ്പമാണ് കാര്‍ത്തി എത്തിയത്

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

കരുണാനിധിയ്‌ക്കൊപ്പവും ആച്ചി എന്ന മനോരമ അഭിനയിച്ചിട്ടുണ്ട്

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

നടന്‍ ഭാഗ്യരാജും ഭാര്യ പൂര്‍ണിമ ഭാഗ്യരാജും അന്തിമോപചാരം അര്‍പിയ്ക്കാനെത്തി

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

നടി ഖുശ്ബു അന്തിമോപചാരം അര്‍പ്പിയ്ക്കാന്‍ എത്തിയപ്പോള്‍

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

യുവ നടന്‍ നകുല്‍

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

നടന്‍ നാസറും എത്തി

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

നടനും സംവിധായകനുമായ രാഘവ ലോറന്‍സ്

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

തമിഴ് സിനിമാ ലോകത്തിനും പരിചിതനായ മലയാളി താരം റഹ്മാന്‍

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

രജനികാന്തിനൊപ്പം അമ്മയായി ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ആച്ചി

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

യുവ നടന്‍ ചിമ്പു

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

യുവ നടന്‍ ശിവകാര്‍ത്തികേയനും അന്തിമോപചാരം അര്‍പിയ്ക്കാന്‍ എത്തി

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

നടി സ്‌നേഹയും ഭര്‍ത്താവ് പ്രസന്നയും

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

നടി സുകുന്യ. ഒത്തിരി ചിത്രങ്ങളില്‍ മനോരമയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം സുകന്യയ്ക്കും ലഭിച്ചിട്ടുണ്ട്

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

യുവ നടി ശ്വേത നന്ദിനി ആച്ചിയെ അവസാനമായി കാണാന്‍ വരുന്നു

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

നടന്‍ തലൈവാസല്‍ വിജയ് ആച്ചിയ്ക്ക് പൂമാല അര്‍പ്പിയ്ക്കുന്നു

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

നടനും നിര്‍മാതാവും സംവിധായകനുമായ ടി രാജേന്ദ്ര

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

ഇളയദളപതി വിജയ്

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

യുവ നടന്‍ വിശാലുമെത്തി

ആച്ചിയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി, ഫോട്ടോകള്‍ കാണൂ

നടന്‍ ആദി ആച്ചിയ്ക്ക് അന്തിമോപചാരം അര്‍പിയ്ക്കാന്‍ എത്തി

English summary
The cremation and last rites of Aachi Manorama are expected to be held today evening, Oct 11th. Meanwhile, hordes of film industry personnel are paying their last respects to the departed legend at her residence.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam