»   » ജീത്തു ജോസഫിനും പ്രണവിനും ആശ്വസിക്കാം, എന്തിരന്‍ 2 വെല്ലുവിളിയാകില്ല! വിഎഫ്എക്‌സ് ചതിച്ചു?

ജീത്തു ജോസഫിനും പ്രണവിനും ആശ്വസിക്കാം, എന്തിരന്‍ 2 വെല്ലുവിളിയാകില്ല! വിഎഫ്എക്‌സ് ചതിച്ചു?

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് ബ്രഹ്മാണ്ഡ ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായ 2.0. 2017ല്‍ തിയറ്ററിലെത്തുമെന്ന് ആദ്യ പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് 2018 ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിയതായാണ് വിവരം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്താണ് നായകന്‍.

തിയറ്റര്‍ തകര്‍ക്കാനും രാമലീലയെ ബഹിഷ്‌കരിക്കാനും പറഞ്ഞവര്‍ എവിടെ? രാമലീല 30 പിന്നിട്ടു...

വളഞ്ഞിട്ട് ആക്രമിച്ചിട്ടും വില്ലന്‍ കുലുങ്ങിയില്ല, വാരാന്ത്യ കളക്ഷനില്‍ വില്ലന് പുതിയ നേട്ടം!

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആദ്യമായി നായകനാകുന്ന ആദി റിലീസ് ഡേറ്റ് കഴിഞ്ഞ് ദിവസം പ്രഖ്യാപിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ മോഹന്‍ലാല്‍, പ്രണവ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം 2.0 തിയറ്ററില്‍ എത്തുന്ന അതേ ദിവസം തന്നെയായിരുന്നു റിലീസിന് തയാറെടുത്തത്. എന്നാല്‍ 2.0 റിലീസ് മാറ്റിയത് പ്രണവിനും സംവിധായകന്‍ ജീത്തു ജോസഫിനും ആശ്വാസമായിരിക്കുകയാണ്.

എന്തിരന്‍ റിലീസ്

ദീപാവലി റിലീസായി തിയറ്ററിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന 2.0 ജനുവരി റിലീസിന് മുന്നില്‍ ആഗോള റിലീസ് എന്ന ആശയമായിരുന്നു. നിലവില്‍ ആഗോള റിലീസുകളുണ്ട് 15ഓളം ഭാഷകളിലേക്ക് മൊഴിമാറ്റി ഒറ്റ ദിവസം ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി ഇട്ടിരുന്നത്.

ആദിയും 2.0യും ഒരേ ദിവസം

ജനുവരി 25ന് ഇന്ത്യ റിലീസും 26ന് ആഗോള റിലീസുമായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതേ ജനുവരി 26ന് തന്നെയായിരുന്നു മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതും.

2.0 റിലീസ് നീട്ടി

ജനുവരി 26ന് റിലീസ് ചെയ്യുമെന്ന കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ആ തീരുമാനം മാറ്റിയതായാണ് പുതിയ വിവരം. ഏപ്രില്‍ 13ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം.

മൊഴിമാറ്റമല്ല വില്ലന്‍ വിഷ്വല്‍ എഫക്ട്

നൂതന സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്ന ഈ ത്രിഡി ചിത്രത്തിന്റെ വിഎഫ്എക്‌സ് ജോലികള്‍ പൂര്‍ത്തിയാകാന്‍ വൈകുന്നതാണ് ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണം. തമിഴ് പ്രേക്ഷകര്‍ മാത്രമല്ല രാജ്യത്തെ സിനിമ പ്രേമികള്‍ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് വിഷ്വല്‍ എഫക്ട്.

ഗുണം ചെയ്തത് ആദിക്ക്

2.0 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് മാറ്റിയത് ആദിക്ക് ഗുണകരമായി. കേരളത്തിലുള്‍പ്പെടെ മാസ് റിലീസാണ് എന്തിരന്‍ പദ്ധതിയിട്ടിരുന്നത്. അങ്ങനെയെങ്കില്‍ അത് ആദിക്ക് തിയറ്ററുകള്‍ ലഭിക്കുന്നതിന് തടസമാകുമായിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ആദിയും മാസ് റിലീസായിരിക്കുമെന്നനാണ് ലഭിക്കുന്ന സൂചന.

ആദി എന്തുകൊണ്ട് ജനുവരി 26ന്

ആദി ജനുവരി 26ന് റിലീസ് ചെയ്യാന്‍ വൈകാരികമായ ഒരു കാരണമുണ്ട്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നരസിംഹം റിലീസ് ചെയ്തത് ജനുവരി 26നാണ്. ആശീര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രമായിരുന്നു നരസിംഹം. മമോഹന്‍ലാല്‍ നായകനാകാത്ത ആശീര്‍വാദ് സിനിമാസിന്റെ ആദ്യ സിനിമയാണ് ആദി.

പകരം അക്ഷയ് കുമാര്‍ ചിത്രം

2.0 വൈകുന്ന ഇടവേളയില്‍ അക്ഷയ് കുമാര്‍ ചിത്രം പദ്മന്‍ റിലീസ് ചെയ്യും. 2.0യില്‍ രജനികാന്തിന്റെ വില്ലനായി എത്തുന്നത് അക്ഷയ് കുമാറാണ്. രജനികാന്ത് നായകനാകുന്ന പാ രഞ്ജിത്തിന്റെ ഗ്യാങ്സ്റ്റര്‍ ചിത്രം കാലാ കരികാലയുടെ റിലീസും വൈകുമെന്നാണ് പുറത്ത് വരുന്ന വിവരം.

English summary
Release of Rajinikanth’s 2.0 likely to be postponed. The movie will be hit the theaters on April 13.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam