»   » സ്‌റ്റൈല്‍ മന്നന്റെ നായികയായി വീണ്ടും നയന്‍താര!!

സ്‌റ്റൈല്‍ മന്നന്റെ നായികയായി വീണ്ടും നയന്‍താര!!

Written By:
Subscribe to Filmibeat Malayalam

നയന്‍താര തമിഴകത്ത് കലക്കുകയാണ്. തൊടുന്നതെല്ലാം പൊന്നാക്കുന്ന നയന്‍താര അടുത്ത ചിത്രത്തില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ നായികയായെത്തുന്നു എന്നാണ് പുതിയ വാര്‍ത്ത.

മലയാളത്തില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ബാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നും രജനികാന്താണ് നായകനെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെ വരാന്‍ തുടങ്ങിയതാണ്. മമ്മൂട്ടിയുടെ കഥാപാത്രമായി സ്റ്റൈല്‍ മന്നന്‍ എത്തുമ്പോള്‍, നയന്‍താര തന്നെയാണ് തമിഴകത്തെ നായിക.

nayan

ചന്ദ്രമുഖി എന്ന ചിത്രത്തിലാണ് നയന്‍താര ആദ്യമായി രജനികാന്തിന്റെ നായികയായെത്തിയത്. പിന്നീട് രണ്ട് മൂന്ന് ചിത്രങ്ങളില്‍ അതിഥി വേഷത്തിലുമെത്തി.

രജനികാന്ത് ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന രഞ്ജിത്ത് ചിത്രം പൂര്‍ത്തിയായാല്‍ ഉടന്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ റീമേക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് അറിയുന്നത്. നിലവിന്‍ നയന്‍താര വിക്രമിന്റെ ഇരുമുഖനില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്‌

English summary
The Tamil remake of Bhaskar the Rascal helmed by Siddique is likely to happen with Superstar Rajinikanth reprising the role of Mammootty while Nayanthara seems to retain her role in this version too.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam