മോഹൻലാൽ എല്ലാവർക്കും ലാലേട്ടൻ!! രജനിയ്ക്ക് മാത്രം... മോഹൻലാലിനെ തലൈവർ വിളിക്കുന്നത് ഇങ്ങനെയോ
തലൈവയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലാലേട്ടനും രംഗത്തെത്തിയിരുന്നു.
താരങ്ങളുടെ ജന്മദിനം സിനിമയ്ക്ക് അകത്തും പുറത്തുമുളളവർ ഗംഭീരമായി ആഘോഷിക്കാറുണ്ട്. തങ്ങളുടെ പ്രിയ താരങ്ങൾക്ക് പിറന്നാൾ ആശംസകളുമായി ആരാധകർ എത്തുന്നതു പോലെ സഹപ്രവർത്തവരും എത്താറുണ്ട്. കഴിഞ്ഞ ദിവസം സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ 68ാം ജന്മദിനമായിരുന്നു. തങ്ങളുടെ തലൈവരുടെ പിറന്നാൾ ആരാധകർ വൻ ആഘോഷമാക്കി മാറ്റുകയായിരുന്നു. തലൈവർ പിറന്നാൾ ആശംസ നേർന്ന് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ വരെ എത്തിയിരുന്നു.

തലൈവയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലാലേട്ടനും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ആശംസ അറിയിച്ചത്. ഇതിന് രജനി നൽകിയ മറുപടി ട്വീറ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താങ്ക്സ് മോഹൻ, ഗോഡ് ബ്ലെസ് യൂ. എന്നാണ് രജനി ട്വീറ്റ് ചെയ്തത്. മോഹൻലാലിനെ സാധാരണ എല്ലാവരും ലാൽ എന്നും ലാലേട്ട, എന്നുമാണ് വിളിയ്ക്കുന്നത്. എന്നാൽ ആദ്യമായിട്ടാണ് മോഹൻ എന്ന് വിളിച്ച് കേൾക്കുന്നത്. രജനിയുടെ മോഹൻ എനനുള്ള വിളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായിട്ടുണ്ട്.
മോഹൻലാലിനെ കൂടാതെ കമൽഹാസൻ, അമിതാഭ് ബച്ചാൻ ,, മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍ തുടങ്ങിയവരും രജനീകാന്തിന് ആശംസകളറിയിച്ചിരുന്നു. താരത്തിന്റെ പിറന്നാൾ പ്രമാണിച്ച് ഏറ്റവും പുതിയ ചിത്രമായ പേട്ട യുടെ ഔദ്യോഗിക ട്രെയിലർ പുറത്തു വിട്ടിരുന്നു.


Click it and Unblock the Notifications











