twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമകള്‍ പരാജയമായെന്ന വാദം, രജനികാന്തിനും പറയാനുണ്ട്!!! ഇത് വിതരണക്കാരോടാണ്!!!

    നിര്‍മാതാക്കളെ മാത്രം വിശ്വസിച്ച് സിനിമ എടുക്കാതെ തങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കണമെന്ന് വിതരണക്കാരോട് രജനികാന്ത്. നിര്‍മാതാക്കള്‍ ഒരിക്കലും സ്വന്തം സിനിമയേക്കുറിച്ച് മോശമായി പറയില്ലെന്നും താരം.

    By Karthi
    |

    സൂപ്പര്‍ ഹിറ്റുകളെന്ന് അവകാശപ്പെടുന്ന സൂപ്പര്‍ താര സിനിമകള്‍ വന്‍ പരാജയമാണെന്നും ചിത്രം വിതരണത്തിലെടുത്തതിലൂടെ കോടികളുടെ നഷ്ടമുണ്ടായെന്നും ആരോപിച്ച് തമിഴ് സിനിമയിലെ വിതരണക്കാര്‍ രംഗത്തെത്തിയിട്ട് അധികം ആയിട്ടില്ല. ഈ നഷ്ടം താരങ്ങള്‍ നികത്തണമെന്നാണ് അവരുടെ ആവശ്യം.

    ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. വിതരണക്കാര്‍ക്ക് നഷ്ടമുണ്ടാക്കി എന്ന് പറയപ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ രജനികാന്തിന്റെ കബാലിയും ഉണ്ട്. എന്നാല്‍ ആരോപണം കൂടുതല്‍ നേരിട്ടത് വിജയ് ചിത്രമായ ഭൈരവയാണ്.

    പിന്നീട് ദു:ഖിക്കേണ്ടി വരും

    സിനിമയുടെ നിര്‍മാതാക്കള്‍ പറയുന്നത് പോലെ കാര്യങ്ങള്‍ തീരുമാനിക്കരുത്. വിതരണക്കാര്‍ അവരുടെ സ്വാതന്ത്ര്യം ഉപയോഗിക്കണം. അല്ലെങ്കില്‍ പിന്നീട് സംഭവിക്കുന്നതിനെ ഓര്‍ത്ത് ദു:ഖിക്കേണ്ടി വരുമെന്നും രജനികാന്ത് പറഞ്ഞു.

    നിര്‍മാതാക്കള്‍ക്ക് അത്യാഗ്രഹം പാടില്ല

    നിര്‍മാതാക്കള്‍ക്ക് അത്യാഗ്രഹം പാടില്ല. അവര്‍ തങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്ന മറ്റുള്ളവര്‍ക്കും നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണമെന്നും രജനികാന്ത് പറഞ്ഞിരുന്നു. കബാലി സിനിമയുമായി ബന്ധപ്പെട്ട് ചില വിതരണക്കാര്‍ നിര്‍മാതാവ് കലൈപുലി താണുവിനെതിരെ രംഗത്ത് വന്നിരുന്നു.

    നിരവധി തവണ ആലോചിക്കണം

    ഒരു സിനിമ ഏറ്റെടുക്കുന്നതിന് മുമ്പ് നിരവധി തവണ ആലോചിക്കണം. ഒരു നിര്‍മാതാവും ഒരിക്കലും തങ്ങളുടെ ചിത്രത്തേക്കുറിച്ച് മോശം അഭിപ്രായം പറയില്ല. സിനിമയുടെ ഗതി നോക്കി വിതരണക്കരന്‍ തന്നെയാണ് വില തീരമാനിക്കേണ്ടതെന്നും രജനികാന്ത് വ്യക്തമാക്കി.

    നഷ്ടം നികത്തുന്ന താരം

    സാധാരണ നിലയില്‍ രജനി ചിത്രങ്ങള്‍ വിതരണത്തിന് എടുക്കുന്ന വിതരണക്കാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ചിത്രം നഷ്ടമായാല്‍ തന്റെ പ്രതിഫലത്തില്‍ നിന്നും താരം നഷ്ടം നികത്താറുണ്ട്. ബാബയും ലിംഗയും നഷ്ടമായപ്പോള്‍ താരം നഷ്ടം നികത്തിയിരുന്നു.

    താരമൂല്യം സംരക്ഷിക്കാന്‍

    താരമൂല്യം സംരക്ഷിക്കാനാണ് ഇത്തരത്തില്‍ കള്ളക്കണക്കുകള്‍ സൃഷ്ടിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തമിഴ് വിതരണക്കാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. വിജയ് ചിത്രം ഭൈരവയേക്കുറിച്ചായിരുന്നു പരാതി അധികം.

    മൂന്ന് ദിവസം കൊണ്ട് നൂറ് കോടി

    പ്രദര്‍ശനത്തിനെത്തി മൂന്ന് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബില്‍ എത്തിയെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ച സിനിമയാണ് ഭൈരവ. 70 കോടി ബജറ്റില്‍ പുറത്തിറക്കിയ ചിത്രം 55 കോടി രൂപയ്ക്കാണ് വിതരണക്കാര്‍ ചിത്രം ഏറ്റെടുത്ത്. 14 കോടിയാണ് വിതരണക്കാര്‍ക്ക് നഷ്ടമുണ്ടാക്കിയതെന്ന് അവര്‍ പറയുന്നു.

    വിജയ് നല്‍കണം

    ഭൈരവ വിജയമായതിന്റെ സന്തോഷം പ്രകടിപ്പിച്ച് വിജയ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ചെയിനു മാലയും വിതരണം ചെയ്തിരുന്നു. ഭൈരവ തങ്ങള്‍ക്കുണ്ടാക്കിയ നഷ്ടം വിജയ് നികത്തണമെന്നാണ് വിതരണക്കാരുടെ ആവശ്യം. അല്ലാത്ത പക്ഷം വിജയ് ചിത്രങ്ങള്‍ വിതരണത്തിന് എടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

    വേറെയുമുണ്ട് സൂപ്പര്‍ ഹിറ്റ് പരാജയ ചിത്രങ്ങള്‍

    ഭൈരവയും കബാലിയും മാത്രമല്ല സൂപ്പര്‍ ഹിറ്റെന്ന് അവകാശപ്പെട്ട് മറ്റ് പല ചിത്രങ്ങളും വന്‍ പരാജയമായിരുന്നെന്ന് വിതരണക്കാര്‍ പറയുന്നു. ധനുഷ് ചിത്രം തൊടരി, സൂര്യയുടെ സിങ്കം 3, ജയം രവി-അരവിന്ദ് സ്വാമി ചിത്രം ബോഗന്‍, വിശാലിന്റെ കത്തി സണ്ടൈ, ശിവകാര്‍ത്തികേയന്റെ റെമോ എന്നിവയും പരാജയമായിരുന്നെന്ന് വിതരണക്കാര്‍ പറയുന്നു.

    English summary
    Rajinikanth has a word of caution for critics, producers as well as distributors in the movie business. Critics, he said, should maintain certain dignity while communicating their thoughts while distributors should analyse the business risks involved when acquiring rights for a movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X