»   » ചികിത്സയ്ക്കായി രജനീകാന്ത് അമേരിക്കയില്‍, പ്രാര്‍ത്ഥനയോടെ തമിഴകം !!

ചികിത്സയ്ക്കായി രജനീകാന്ത് അമേരിക്കയില്‍, പ്രാര്‍ത്ഥനയോടെ തമിഴകം !!

Posted By: Nihara
Subscribe to Filmibeat Malayalam

ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് കാല കരികാലയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് രജനീകാന്ത് അമേരിക്കയിലേക്ക് തിരിച്ചു. തുടര്‍ പരിശോധനകള്‍ക്കായാണ് താരം വിദേശത്തേക്ക് പോയതെന്നും പരിഭ്രമിക്കാനൊന്നും ഇല്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ബ്രഹമാണ്ഡ ചിത്രം കാല കരികാലയുടെ ഷൂട്ടിങ്ങിനിടയിലാണ് സ്റ്റൈല്‍ മന്നന്‍ അമേരിക്കയിലേക്ക് പോയത്. മകള്‍ ഐശ്വര്യയും അദ്ദേഹത്തോടൊപ്പമുണ്ട്. ഷൂട്ടിങ്ങ് നിര്‍ത്തി വെച്ച് താരം അമേരിക്കയിലേക്ക് പോയതില്‍ ആകെ പരിഭ്രാന്തരാണ് ആരാധകര്‍.

കാല കരികാലയുടെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചു

കബാലിക്ക് ശേഷം രജനീകാന്തും പാ രഞ്ജിത്തും ഒരുമിക്കുന്ന ചിത്രമാണ് കാലാ കരികാല. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. അതിനിടയിലാണ് ഇത്തരമൊരു വാര്‍ത്ത് ആരാധകരെ തേടിയെത്തിയിട്ടുള്ളത്.

ആശങ്കപ്പെടേണ്ടതില്ലെന്ന് അടുത്ത വൃത്തങ്ങള്‍

രജനീകാന്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. തുടര്‍ ചികിത്സയ്ക്കായാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ലെന്നും അവര്‍ അറിയിച്ചു.

കബാലി റിലീസിനിങ്ങിനിടയിലും ഇതുപോലെ സംഭവിച്ചിരുന്നു

രജനീകാന്തും പാ രഞ്ജിത്തും മുന്‍പ് ഒരുമിച്ച ചിത്രമായ കബാലിയുടെ റിലീസിങ്ങ് സമയത്തും ഇത്തരത്തില്‍ സംഭവിച്ചിരുന്നുവെന്ന് ആരാധകര്‍ പറയുന്നു. അന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ആരാധകര്‍ ദിവസങ്ങള്‍ നീണ്ട പൂജകളും പ്രാര്‍ത്ഥനകളും നടത്തിയിരുന്നു.

ആശങ്കയോടെ തമിഴകം

കാല കരികാലയുടെ രണ്ടാം ഷെഡ്യൂള്‍ നിര്‍ത്തി വെച്ച് സ്റ്റൈല്‍ മന്നന്‍ അമേരിക്കയിലേക്ക് പോയെന്നറിഞ്ഞതോടെ ആരാധകര്‍ ആശങ്കയിലാണ്. മുന്‍പ് കബാലിയുടെ റിലീസ് സമയത്ത് സംഭവിച്ചത് പോലെയാണോ ഇതെന്നാണ് ആവര്‍ ചോദിക്കുന്നത്. അന്ന് നിലനിന്നിരുന്ന അതേ ആശങ്കയാണ് ഇപ്പോഴും തമിഴകത്ത് ഉടലെടുത്തിട്ടുള്ളതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രാഷ്ട്രീയ പ്രവേശനത്തില്‍ ആകാംക്ഷ

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സ്വാഭാവികമാണ്. അടുത്തിടെയായി ഏറെ ഉയര്‍ന്നു കേട്ടിരുന്ന കാര്യമായിരുന്നു രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് അദ്ദേഹം രാഷ്ടീയത്തില്‍ സജീവമാവുമെന്നായിരുന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്.

ജൂലൈ മൂന്നാം വാരത്തോടെ തിരിച്ചെത്തും

ജൂലൈ മൂന്നാം വാരത്തോടെ അദ്ദേഹം തിരിച്ചെത്തുമെന്നും കാല കരികാലയുടെ ഷൂട്ടിങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. മരുമകന്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Tamil superstar Rajinikanth, currently shooting for his upcoming movie "Kaala Karikalan", today left for the US for "health checkup", sources close to the actor said. Last week, the top star had left for Mumbai from Chennai to take part in the shooting of "Kaala Karikalan", directed by Pa Ranjith.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam