»   » ഓട്ടോക്കാരന്റെ കഥ എത്രകാലം കഴിഞ്ഞാലും സൂപ്പര്‍ ഹിറ്റ് തന്നെ! രജനികാന്തിന്റെ ബാഷ അമേരിക്കയിലേക്ക്!!!

ഓട്ടോക്കാരന്റെ കഥ എത്രകാലം കഴിഞ്ഞാലും സൂപ്പര്‍ ഹിറ്റ് തന്നെ! രജനികാന്തിന്റെ ബാഷ അമേരിക്കയിലേക്ക്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് എല്ലാവരുടെയും പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തിന് വേണ്ടി ജീവന്‍ കൊടുക്കാനും തയ്യാറായി നടക്കുന്ന ആരാധകരാണ് താരത്തിന്റെ വിജയത്തിന് പിന്നിലുള്ളത്. 1975 മുതലാണ് രജനികാന്ത് സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്. ശേഷം ഒരുപാട് സിനിമകളിലഭിനയിച്ച ഇന്നും സിനിമയില്‍ സജീവമായി നില കൊള്ളുകയാണ്.

ശ്രിന്റയുടെ ഭാഗ്യ പുരുഷന്‍ നിവിന്‍ പോളി തന്നെയാണ്! സുശീലയോടുള്ള സ്‌നേഹം എപ്പോഴും ഉണ്ട്!!

പ്രായം കൂടുന്നതിനനുസരിച്ചുള്ള ബുദ്ധിമുട്ടുകള്‍ രജനികാന്തിന് ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും നായകനായിട്ടാണ് അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ചില സിനിമകളുടെ മാര്‍ക്കറ്റ് പോവില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ ബാഷ പുറത്തിറങ്ങി 22 വര്‍ഷം കഴിഞ്ഞിട്ടും അമേരിക്കയില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ പോവുകയാണ്.

ബാഷ

രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു ബാഷ. 1995 ല്‍ പുറത്തിറങ്ങിയ സിനിമ സുരേഷ് കൃഷ്ണയായിരുന്നു സംവിധാനം ചെയ്തിരുന്നത്. ആര്‍ എം വീരപ്പനായിരുന്നു സിനിമ നിര്‍മ്മിച്ചത്.

അമേരിക്കയിലേക്ക്

ബാഷ ഇനി അമേരിക്കയിലേക്ക് കൂടി പോവുകയാണ്. യുഎസില്‍ വെച്ച് നടത്തുന്ന ഫാന്റസി ഫെസ്റ്റിലാണ് ഇത്തവണ ബാഷയും പ്രദര്‍ശനത്തിനെത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

22 വര്‍ഷങ്ങള്‍ക്ക് ശേഷം

സിനിമ പുറത്തിറങ്ങി 22 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് രജനികാന്തിന്റെ ആരാധകര്‍. സെപ്റ്റംബര്‍ 24, 26 നുമാണ് പ്രമുഖ താരങ്ങളുടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പോവുന്നത്.

ഓട്ടോക്കാരന്‍

ആക്ഷന്‍ ചിത്രമായ ബാഷയില്‍ ഓട്ടോക്കാരന്റെ വേഷത്തിലാണ് രജനികാന്ത് അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ പേരും രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേരും ബാഷ എന്ന് തന്നെയായിരുന്നു.

പ്രധാന കഥാപാത്രങ്ങള്‍


രജനികാന്തിനൊപ്പം ചിത്രത്തില്‍ നഗ്മയായിരുന്നു നായികയായി അഭിനയിച്ചിരുന്നത്. ഒപ്പം രഘുവരന്‍, ദേവ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഹിറ്റായ പാട്ട്


ഓട്ടോക്കാരെ കുറിച്ച് പറഞ്ഞ് പാടുന്ന 'ഞാന്‍ ഓട്ടോക്കാരന്‍ ഓട്ടോക്കാരന്‍ നാലും തിരിഞ്ഞ റൂട്ടുക്കാരന്‍ ന്യായമുള്ള റേറ്റ്ക്കാരന്‍' എന്ന് തുടങ്ങുന്ന പാട്ട് സിനിമയെ പോലെ തന്നെ ഹിറ്റായിരുന്നു.

കമല്‍ഹാസനും

കഴിഞ്ഞ വര്‍ഷം നടത്തിയ ഫിലിം ഫെസ്റ്റിവലില്‍ ഉലകനായകന്‍ കമല്‍ഹാസന്റെ സിനിമയും പ്രദര്‍ശിപ്പിച്ചിരുന്നു. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനായി അഭിനയിച്ച ആലവന്തന്‍ എന്ന സിനിമയായിരുന്നു ആ നേട്ടം കൈവരിച്ച ചിത്രം.

English summary
Twenty-two years after its release, Rajinikanth's Baashha is now going to be screened at the Fantastic Fest in the US. Directed by Suresh Krissna, the film was digitally remastered and released earlier this year in March, and will be screened at the fest, which celebrates genre films, on September 24 and 26.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam